---
title: "#meghnavincent|  ഉണ്ടായിരുന്ന വീട് ചാരം പോലെയായി പോയി; കണ്ണ് നിറഞ്ഞ കാരണം തുറന്ന് പറഞ്ഞ് മേഘ്‌ന"
english_title: "#house #gone #ashes #Meghna #reveals #reason #tears #eyes"
publisher: "moviemax.in"
canonical_url: "https://moviemax.in/news/168835/house-gone-ashes-meghna-reveals-reason-tears-eyes"
published_at: "2023-12-13T12:36:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65795946b8452_meghna_1.jpg"
keywords: []
---

# #meghnavincent|  ഉണ്ടായിരുന്ന വീട് ചാരം പോലെയായി പോയി; കണ്ണ് നിറഞ്ഞ കാരണം തുറന്ന് പറഞ്ഞ് മേഘ്‌ന

> **Lead Summary:** ചന്ദനമഴ സീരിയലിലെ അമൃത എന്ന കഥാപാത്രമാണ് നടി മേഘ്‌ന വിന്‍സെന്റിന് ജനപ്രീതി നേടി കൊടുക്കുത്തത്. ഒരൊറ്റ കഥാപാത്രം ചെയ്തപ്പോൾ നടി വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. അതിന് ശേഷം വിവാഹിതയായെങ്കിലും വളരെ പെട്ടെന്ന് തന്നെ ദാമ്പത്യം അവസാനിപ്പിക്കുകയായിരുന്നു. ഇതിനെ ചുറ്റിപ്പറ്റി വലിയ വിമര്‍ശനങ്ങളും വിവാദങ്ങളുമൊക്കെ ഉയര്‍ന്ന് വരികയും ചെയ്തു.

## Article Content

ചന്ദനമഴ സീരിയലിലെ അമൃത എന്ന കഥാപാത്രമാണ് നടി മേഘ്‌ന വിന്‍സെന്റിന് ജനപ്രീതി നേടി കൊടുക്കുത്തത്. ഒരൊറ്റ കഥാപാത്രം ചെയ്തപ്പോൾ നടി വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. അതിന് ശേഷം വിവാഹിതയായെങ്കിലും വളരെ പെട്ടെന്ന് തന്നെ ദാമ്പത്യം അവസാനിപ്പിക്കുകയായിരുന്നു. ഇതിനെ ചുറ്റിപ്പറ്റി വലിയ വിമര്‍ശനങ്ങളും വിവാദങ്ങളുമൊക്കെ ഉയര്‍ന്ന് വരികയും ചെയ്തു.

വിവാഹമോചിതയായതിന് ശേഷം തമിഴിലേക്കാണ് നടി അഭിനയിക്കാന്‍ പോയത്. പിന്നീട് മലയാളത്തിലേക്ക് തിരിച്ച് വരികയും ചെയ്തു. തന്റെ ജീവിതത്തില്‍ ഇപ്പോള്‍ ഒത്തിരി മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്ന് മേഘ്‌ന പറഞ്ഞിരുന്നു. എന്നാല്‍ സ്വന്തമായി വീട് വാങ്ങിയതാണ് ഏറ്റവും സന്തോഷം നല്‍കിയ കാര്യമെന്ന് പറയുന്ന നടിയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്.

മുന്‍പൊരു അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് സന്തോഷം കാരണം കണ്ണ് നിറഞ്ഞ് പോയ സംഭവത്തെ കുറിച്ച് മേഘ്‌ന വെളിപ്പെടുത്തുന്നത്. വീട് എന്റെ വലിയൊരു സ്വപ്‌നമായിരുന്നു. ചെറിയ രീതിയില്‍ വീട് പുതുക്കി പണിതതിന് ശേഷം കയറി കണ്ടപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞ് പോയി. ഇങ്ങനെ ചെയ്യേണ്ട കാര്യമെന്തായിരുന്നു എന്ന് കമന്റ് സെക്ഷനിലൂടെ കുറേ പേര്‍ എന്നോട് ചോദിച്ചു.

സത്യം പറഞ്ഞാല്‍ 2018 ല്‍ ഞാന്‍ താമസിച്ചിരുന്ന വീട് വില്‍ക്കേണ്ട ഒരു സാഹചര്യം വന്നു. അപ്പോള്‍ തൊട്ട് മനസിലുണ്ടായിരുന്ന ആഗ്രഹമായിരുന്നു രണ്ടാമത് എനിക്കൊരു വീട് വാങ്ങിക്കണമെന്നുള്ളത്. ഉണ്ടായിരുന്ന വീട് ചാരം പോലെയായി പോയി. അത് വീണ്ടും പുനര്‍നിര്‍മ്മിച്ചപ്പോള്‍ എനിക്ക് സന്തോഷമുള്ള നിമിഷമായി. അതുകൊണ്ടാണ് അന്നെന്റെ കണ്ണ് നിറഞ്ഞതെന്നും നടി വ്യക്തമാക്കി.

പത്ത് ഇരുപത്തിനാല് വയസുള്ളപ്പോള്‍ പോലും തീരെ പക്വത ഇല്ലാത്ത കുട്ടിയായിരുന്നു താനെന്നും. ആരോടും നോ പറയാന്‍ ബുദ്ധിമുട്ടാണ്. എന്നെ വളര്‍ത്തിയത് അപ്പാപ്പനും അമ്മാമ്മയും ചേര്‍ന്നിട്ടാണ്. അതുകൊണ്ട് തന്നെ എനിക്ക് അറിയുന്നത് അവരുടെ ലോകമാണ്. പള്ളിയില്‍ പോവുക, തിരിച്ച് വീട്ടില്‍ വരിക, അമ്മാമ്മയുണ്ടാക്കുന്ന ഭക്ഷണം കഴിക്കുക ഇതായിരുന്നു കുട്ടിക്കാലത്ത് തന്റെ ജീവിതം.

പിന്നെ ഈ ഫീല്‍ഡിലേക്ക് വന്നപ്പോള്‍ അമ്മയാണ് കൂടെ ഉണ്ടായിരുന്നത്. സ്വന്തമായി ഒരു തീരുമാനം എടുക്കാനൊന്നും എനിക്ക് അറിയില്ലായിരുന്നു. ജീവിതത്തിലെ ഒരു പ്രതിസന്ധി വന്നപ്പോഴാണ് എനിക്ക് മാറണമെന്ന് തോന്നിയത്. എല്ലാ കാര്യങ്ങളും സ്വന്തമായി ചെയ്യാന്‍ പറ്റണമെന്ന് തോന്നിയെന്നും നടി പറയുന്നു. എടിഎമ്മില്‍ പോയി കാശ് എടുക്കാന്‍ പോലും അറിയാത്തൊരാളാണ് ഞാന്‍. അവിടെ നിന്നും ഞാനങ്ങോട്ട് മാറി ജീവിതം എന്നെ മാറ്റി എടുത്തതാണെന്നും മേഘ്‌ന കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/168835/house-gone-ashes-meghna-reveals-reason-tears-eyes)