---
title: "#shafna | പ്രണയം, വിവാഹം, പത്ത് വർഷത്തെ ദാമ്പത്യ ജീവിതം "
english_title: "#Love #marriage #ten #years #married #life"
publisher: "moviemax.in"
canonical_url: "https://moviemax.in/news/168832/love-marriage-ten-years-married-life"
published_at: "2023-12-13T12:29:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657956bd0524a_shafna.jpg"
keywords: []
---

# #shafna | പ്രണയം, വിവാഹം, പത്ത് വർഷത്തെ ദാമ്പത്യ ജീവിതം 

> **Lead Summary:** **[ ഒ**രേ ഒരു സീരിയലിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയിരിയ്ക്കുകയാണ് സജിൻ. സാന്ത്വനം എന്ന സീരിയൽ ചെറുപ്പക്കാർ പോലും കാണുന്നതിന് കാരണം ശിവാഞ്ജലിമാരുടെ പ്രണയ രംഗങ്ങൾ കാണാൻ വേണ്ടി മാത്രമാണ്. സജിന്റെ ഭാര്യ ഷഫ്നയും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്.

## Article Content

**[ ഒ**രേ ഒരു സീരിയലിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയിരിയ്ക്കുകയാണ് സജിൻ. സാന്ത്വനം എന്ന സീരിയൽ ചെറുപ്പക്കാർ പോലും കാണുന്നതിന് കാരണം ശിവാഞ്ജലിമാരുടെ പ്രണയ രംഗങ്ങൾ കാണാൻ വേണ്ടി മാത്രമാണ്. സജിന്റെ ഭാര്യ ഷഫ്നയും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്.

ഇരുവരുടെയും വിവാഹ വാർഷികത്തോട് അനുബന്ധിച്ച് ഷഫ്‌ന പങ്കുവച്ച പോസ്റ്റും അടിക്കുറിപ്പും ശ്രദ്ധ നേടുകയാണ് ഇപ്പോൾ. 'നിങ്ങളെക്കുറിച്ച് പറയുമ്പോൾ എനിക്ക് വാക്കുകളില്ല അതുകൊണ്ട് തന്നെ നിങ്ങളോടുള്ള എന്റെ വികാരങ്ങൾ എനിക്ക് മതിയാവുവോളം പ്രകടിപ്പിക്കാൻ കഴിഞ്ഞിട്ടില്ല.

നമ്മൾ വിവാഹിതരായിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ എന്നാണ് എനിക്കിപ്പോഴും ഫീൽ ചെയ്യുന്നത്. അല്ലെങ്കിൽ നമ്മുടെ പ്രണയത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും എനിക്ക് സന്തോഷവും സ്‌നേഹവും ആവേശവും തോന്നിപ്പിക്കുന്നു.

ആവേശകരമായ ട്വിസ്റ്റുകളും വളവുകളും ഉയർച്ച- താഴ്ചകളും ഉള്ള കൂടുതൽ അപ്രതീക്ഷിത ജീവിത യാത്രകൾക്കായി കാത്തിരിക്കുന്നു. എന്ത് വന്നാലും നമ്മൾ പരസ്പരം കൈകൾ മുറുകെ പിടിച്ചിട്ടുണ്ടെന്ന് നമുക്ക് നന്നായി അറിയാം.

നമ്മൾ ഒറ്റക്കെട്ടാണ്' എന്നാണ് ഷഫ്‌ന ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. 2010ൽ പുറത്തിറങ്ങിയ പ്ലസ് ടു എന്ന സിനിമയുടെ ഷൂട്ടിങിന് ഇടയിലാണ് ഷഫ്‌നയും സജിനും പരിചയപ്പെടുന്നത്. എന്നാൽ ഷഫ്‌നയെ താൻ മുൻപ് പല ലൊക്കേഷനുകളിലും കണ്ടിട്ടുണ്ട് എന്ന് സജിൻ പറയുന്നു.

പ്ലസ്ടു സിനിമ കഴിഞ്ഞതിന് ശേഷം സജിൻ പ്രണയം പ്രപ്പോസ് ചെയ്യുകയായിരുന്നുവത്രെ. 2013ൽ ആയിരുന്നു ഷഫ്‌നയുടെയും സജിന്റെയും പ്രണയവും ഇറങ്ങിപ്പോക്കും വിവാഹവുമെല്ലാം.

പത്ത് വർഷത്തെ ദാമ്പത്യം വളരെ ഹാപ്പിയായിരുന്നു. ഷഫ്‌ന സിനിമകളിലും, തമിഴ് - മലയാളം സീരിയലുകളിലും സജീവമായി. അഭിനയിക്കാൻ തന്നെയായിരുന്നു സജിനും ഇഷ്ടം.

സിനിമ നടനാകാൻ വേണ്ടി ശ്രമിച്ചെങ്കിലും നല്ല അവസരങ്ങളൊന്നും കിട്ടിയില്ല. അപ്പോഴാണ് സാന്ത്വനത്തിൽ നിന്ന് ഓഫർ വന്നത്. അത് ക്ലിക്കായി സജിനെ ശിവേട്ടനായി മലയാളികൾ ഏറ്റെടുത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/168832/love-marriage-ten-years-married-life)