---
title: "#ParvathyThiruvoth | പാർവതി തിരുവോത്ത് സൂപ്പർ ഹീറോയാകുന്നോ? വാർത്തയോട് പ്രതികരിച്ച് താരം "
english_title: "#ParvathyThiruvoth #become #superhero #actor #reacted #news"
publisher: "moviemax.in"
canonical_url: "https://moviemax.in/news/168827/parvathythiruvoth-become-superhero-actor-reacted-news"
published_at: "2023-12-13T12:13:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657953961125e_parvvathi.jpg"
keywords: []
---

# #ParvathyThiruvoth | പാർവതി തിരുവോത്ത് സൂപ്പർ ഹീറോയാകുന്നോ? വാർത്തയോട് പ്രതികരിച്ച് താരം 

> **Lead Summary:** **[ മ**ലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് പാർവതി തിരുവോത്ത്. പാർവതി തിരുവോത്ത് സൂപ്പർ ഹീറോയാകുന്നുവെന്ന വാർത്ത അടുത്തിടെ പ്രചരിച്ചിരുന്നു. ഇക്കാര്യത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് പാർവതി.

## Article Content

**[ മ**ലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് പാർവതി തിരുവോത്ത്. പാർവതി തിരുവോത്ത് സൂപ്പർ ഹീറോയാകുന്നുവെന്ന വാർത്ത അടുത്തിടെ പ്രചരിച്ചിരുന്നു. ഇക്കാര്യത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് പാർവതി.

ഇതുവരെ ഒരു സൂപ്പർ ഹീറോ സിനിമയും തീരുമാനിച്ചിട്ടില്ലെന്ന് പാർവതി തിരുവോത്ത് ഇൻസ്റ്റാഗ്രാമിലൂടെ വ്യക്തമാക്കി. നടി പാർവതി തിരുവോത്ത് ഇന്ത്യയിലെ ആദ്യ വനിതാ സൂപ്പർ ഹീറോ ആകാൻ ഒരുങ്ങുന്നു എന്നായിരുന്നു വാർത്തകൾ പ്രചരിച്ചത്.

ദുൽഖറായിരിക്കും നിർമാണം എന്നുമായിരുന്നു റിപ്പോർട്ട്. ഇത് അഭ്യുഹമാണ് എന്ന് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് പാർവതി തിരുവോത്ത്.

പാർവതി തിരുവോത്ത് നായികയായി വേഷമിടുന്ന ചിത്രമായി ഇനി പ്രദർശനത്തിന് എത്താനുള്ളത് തങ്കലാനാണ്. വിക്രമാണ് തങ്കലാനിൽ നായകനായി എത്തുന്നത്. ജി വി പ്രകാശ് കുമാറാണ് സംഗീതം പകരുന്നത്. വിക്രം നായകനാകുന്ന 'തങ്കലാനിലേത് വേറിട്ട സംഗീതമാണ് എന്ന് ജി വി പ്രകാശ് കുമാർ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

പാർവതി തിരുവോത്തിനൊപ്പം മാളവിക മോഹനനും ചിത്രത്തിൽ പ്രധാന സ്‍ത്രീ വേഷത്തിൽ എത്തുന്നു. ചിയാൻ വിക്രം നായകനായി വേഷമിടുന്ന ചിത്രം തങ്കലാൻ ജനുവരി 26നാണ് റിലീസ്. സ്റ്റുഡിയോ ഗ്രീനിന്റെയും നീലം പ്രൊഡക്ഷൻസിന്റെയും ബാനറിലാണ് വിക്രം നായകനാകുന്ന തങ്കലാന്റെ നിർമാണം.

ഉയർന്ന ബജറ്റിലുള്ളതാകും വിക്രമിന്റെ തങ്കലാൻ സിനിമ എന്നാണ് നിർമാതാവ് ജ്ഞാനവേൽ രാജ മുൻപ് വ്യക്തമാക്കിയത്. സംവിധായകൻ പാ രഞ്‍ജിത്തിന്റെ പുതിയ ചിത്രത്തിൻറെ പശ്ചാത്തലം കർണാടകത്തിലെ കോളാർ ഗോൾഡ് ഫീൽഡ്‍സ് ആണ് എന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കോളാർ ഗോൾഡ് ഫീൽഡ്‍സിൽ നടന്ന ഒരു സംഭവത്തെ ആസ്‍പദമാക്കിയാണ് 'തങ്കലാൻ' എന്ന ചിത്രം ഒരുങ്ങുന്നതെന്നാണ് വിവരം.

### Related Links & Sources
- [Original Story Source](https://moviemax.in/news/168827/parvathythiruvoth-become-superhero-actor-reacted-news)