---
title: "#shiju| അന്ന് തമിഴ്‌നാട്ടിലൂടെ അലഞ്ഞ് നടക്കുകയായിരുന്നു; തുറന്ന് പറഞ്ഞ് നടന്‍ ഷിജു "
english_title: "#wandering #TamilNadu #thatday #actor #shiju  #openedup"
publisher: "moviemax.in"
canonical_url: "https://moviemax.in/news/168741/wandering-tamilnadu-thatday-actor-shiju-openedup"
published_at: "2023-12-12T21:36:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657885f2c2f3b_shiju_1.jpg"
keywords: []
---

# #shiju| അന്ന് തമിഴ്‌നാട്ടിലൂടെ അലഞ്ഞ് നടക്കുകയായിരുന്നു; തുറന്ന് പറഞ്ഞ് നടന്‍ ഷിജു 

> **Lead Summary:** ഷിജു റൊമാന്റിക് ഹീറോ ലുക്കുള്ള നടനാണ് ഷിജു എ ആര്‍. യഥാർഥ പേര് ഷിജു അബ്ദുള്‍ റഷീദ് എന്നാണെങ്കിലും ദേവി ഷിജു എന്ന പേരിലാണ് നടൻ അറിയപ്പെടുന്നത്. മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ അഭിനയിച്ചിട്ടുള്ള താരം മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും സുപരിചിതനാണ്. അടുത്തിടെ ഹിറ്റായ ടെലിവിഷന്‍ പരമ്പരകളിലും നടന്‍ അഭിനയിച്ചിരുന്നു.

## Article Content

ഷിജു റൊമാന്റിക് ഹീറോ ലുക്കുള്ള നടനാണ് ഷിജു എ ആര്‍. യഥാർഥ പേര് ഷിജു അബ്ദുള്‍ റഷീദ് എന്നാണെങ്കിലും ദേവി ഷിജു എന്ന പേരിലാണ് നടൻ അറിയപ്പെടുന്നത്. മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ അഭിനയിച്ചിട്ടുള്ള താരം മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും സുപരിചിതനാണ്. അടുത്തിടെ ഹിറ്റായ ടെലിവിഷന്‍ പരമ്പരകളിലും നടന്‍ അഭിനയിച്ചിരുന്നു.

എന്നാല്‍ തെലുങ്കിലെ തന്റെ ആദ്യത്തെ പടം സൂപ്പര്‍ഹിറ്റായിട്ടും താനത് അറിയാതെ പോയെന്ന് പറയുകയാണ് താരമിപ്പോള്‍.തെലുങ്ക് നാട്ടില്‍ വലിയ താരമായി അറിയപ്പെട്ടപ്പോള്‍ താന്‍ തമിഴ്‌നാട്ടിലൂടെ തെണ്ടിത്തിരിഞ്ഞ് നടക്കുകയായിരുന്നു എന്ന് സിനിമ പറയുകയാണ് താരം. തെലുങ്കില്‍ ദേവി ഷിജു എന്നാണ് ഞാന്‍ അറിയപ്പെടുന്നത്. അവിടുത്തെ എന്റെ ആദ്യ പടം വലിയ ഹിറ്റായിരുന്നു.

അന്ന് ഇക്കാര്യങ്ങളൊന്നും ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് അറിയാന്‍ പോലും മാര്‍ഗങ്ങളില്ലായിരുന്നു.അവിടെ എന്ത് നടക്കുന്നുവെന്ന് ഞാന്‍ അന്വേഷിക്കാനും പോയില്ലെന്നതാണ് സത്യം. ആളുകള്‍ ആ സിനിമ സ്വീകരിക്കില്ലെന്ന് കരുതി ഞാന്‍ മദ്രാസിലൂടെ അലഞ്ഞ് തിരിഞ്ഞ് നടന്നു. ആ സിനിമ ഹിറ്റായി നൂറ് ദിവസം കഴിഞ്ഞിട്ട് പോലും ഇക്കാര്യങ്ങളൊന്നും ഞാനറിഞ്ഞിരുന്നില്ല.

പിന്നീട് ഒരു സംവിധായകന്‍ ഞാന്‍ തന്നെ അദ്ദേഹത്തിന്റെ നായകനായി വേണമെന്ന് പറഞ്ഞ് തപ്പി കണ്ട് പിടിച്ച് കൊണ്ട് ഹൈദരബാദിലേക്ക് പോയപ്പോഴാണ് സിനിമയുടെ വിജയത്തെ പറ്റി അറിയുന്നത്.ഞാന്‍ ചെയ്യുന്ന ജോലിയില്‍ പൂര്‍ണ അറിവ് വേണമെന്ന് കരുതിയാണ് പഠിച്ചത്. എല്ലാ മേഖലയിലും പോയിരുന്ന് ഞാന്‍ ഓരോന്നും പഠിച്ചിരുന്നു.

വാരിസു സിനിമയിലും ഞാന്‍ അഭിനയിച്ചിരുന്നു. ഖുശ്ബുവിന്റെ പെയര്‍ ആയിട്ടുള്ള കഥാപാത്രമാണ്. പിന്നീട് ഖുശ്ബുവന്റെ കഥാപാത്രം തന്നെ ആ സിനിമയില്‍ ഒഴിവാക്കപ്പെട്ടിരുന്നു. അതിന്റെ ആവശ്യമില്ലെന്ന് അവര്‍ക്ക് തോന്നിയത് കൊണ്ടാവാം. അതില്‍ പരിഭവമൊന്നും ഇല്ലെന്നാണ് ഷിജു പറയുന്നത്

### Related Links & Sources
- [Original Story Source](https://moviemax.in/news/168741/wandering-tamilnadu-thatday-actor-shiju-openedup)