---
title: "#anushkaandvirat|  റൂമറല്ല, അനുഷ്ക ഗർഭിണി തന്നെ; വിവാഹ വാർഷിക ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ"
english_title: "#No #rumour #Anushka #pregnant #Fans #celibrated #weddinganniversary #pictures"
publisher: "moviemax.in"
canonical_url: "https://moviemax.in/news/168703/no-rumour-anushka-pregnant-fans-celibrated-weddinganniversary-pictures"
published_at: "2023-12-12T19:22:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65786698de213_anushka_1.jpg"
keywords: []
---

# #anushkaandvirat|  റൂമറല്ല, അനുഷ്ക ഗർഭിണി തന്നെ; വിവാഹ വാർഷിക ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

> **Lead Summary:** ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് അനുഷ്‌ക ശര്‍മയും വിരാട് കോലിയും. ഒരു പരസ്യചിത്രീകരണത്തിനിടെ കണ്ടുമുട്ടിയ ഇരുവരും പ്രണയത്തിലാവുകയും വിവാഹിതരാവുകയുമായിരുന്നു. 2017 ഡിസംബര്‍ 11ന് ആയിരുന്നു ഇരുവരുടേയും വിവാഹം. കഴിഞ്ഞ ദിവസമാണ് അനുഷ്‌കയും വിരാടും തങ്ങളുടെ ആറാം വിവാഹവാർഷികം ആഘോഷിച്ചത്.

## Article Content

ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് അനുഷ്‌ക ശര്‍മയും വിരാട് കോലിയും. ഒരു പരസ്യചിത്രീകരണത്തിനിടെ കണ്ടുമുട്ടിയ ഇരുവരും പ്രണയത്തിലാവുകയും വിവാഹിതരാവുകയുമായിരുന്നു. 2017 ഡിസംബര്‍ 11ന് ആയിരുന്നു ഇരുവരുടേയും വിവാഹം. കഴിഞ്ഞ ദിവസമാണ് അനുഷ്‌കയും വിരാടും തങ്ങളുടെ ആറാം വിവാഹവാർഷികം ആഘോഷിച്ചത്.

എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുള്ള അനുഷ്ക, വിവാഹവാർഷികാഘോഷത്തിന്റെ ചിത്രങ്ങളും ആരാധകരുമായി പങ്കുവച്ചു. ആഘോഷവേളയിൽ ഇരുവരും കറുത്ത ഫോർമൽ വസ്ത്രങ്ങളാണ് ധരിച്ചത്.പിന്നിലൂടെ വിരാടിൻ്റെ കഴുത്തിൽ കൈകൾ ചുറ്റിപ്പിടിച്ചാണ് അനുഷ്ക ചിത്രത്തിൽ പോസ് ചെയ്യുന്നത്. ചിത്രങ്ങളേക്കാൾ അനുഷ്കയുടെ പോസാണ് ആരാധകരുടെ ശ്രദ്ധയാകർഷിച്ചിരിക്കുന്നത്.

ചിത്രങ്ങളെല്ലാം അനുഷ്ക വിരാടിനും ബന്ധുകൾക്കുമൊക്കെ പിന്നിലായാണ് നിൽക്കുന്നത്. ഗർഭിണി ആയ അനുഷ്ക ബേബി ബംപ് മറച്ചുവയ്ക്കാനായാണോ അങ്ങനെ പോസ് ചെയ്തിരിക്കുന്നത് എന്നാണ് ആരാധകർ ചോദിക്കുന്നത്. കേക്ക് മുറിക്കുന്ന ചിത്രം പോലും അനുഷ്കയുടെ വയർ കാണാത്ത വിധത്തിലാണ് പകർത്തിയിരിക്കുന്നത്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിനു പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത് .

ഗർഭിണി ആണെന്നത് മറച്ചുവയ്ക്കാൻ തീരുമാനിച്ച അനുഷ്‍കയെ ചിലർ അഭിനന്ദിക്കുമ്പോൾ, ഈ അനാവശ്യ ഡ്രാമ എന്തിനാണ് എന്നാണ് ചിലർ ചോദിക്കുന്നത്. ഗർഭിണി ആണെന്ന് പറയുന്നില്ലെങ്കിലും ചിത്രങ്ങളിൽ നിന്നും അനുഷ്ക ഗർഭിണി ആണെന്ന് തന്നെ ഉറപ്പിക്കുകയാണ് ആരാധകർ. ലോകകപ്പ് ക്രിക്കറ്റിന്റെ സമയത്താണ് അനുഷ്‍ക ഗർഭിണി ആണെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചു തുടങ്ങിയത്.

പൊതു ഇടങ്ങളിൽ മനഃപൂർവം വയർ മറച്ചു പിടിച്ച് അനുഷ്‌കയെ കണ്ടതോടെയാണ് ആരാധകർ സംശയങ്ങളുമായി രംഗത്തെത്തിയത്. വസ്ത്രധാരണത്തിൽ അനുഷ്ക കൊണ്ടുവന്ന മാറ്റങ്ങളും ആരാധകരുടെ സംശയം ഉയർത്തിയിരുന്നു. അതേ സമയം വാമിക എന്നൊരു മകളാണ് വിരാടിനും അനുഷ്കയ്ക്കും ഉള്ളത്. 2021ലാണ് വാമിക ജനിച്ചത്. ഇതുവരെ വിരാടോ അനുഷ്കയോ മകളുടെ മുഖം ആരാധകരെ കാണിച്ചിട്ടില്ല. മകളുടെ ചിത്രങ്ങൾ എടുക്കരുതെന്ന് ഇരുവരും മാധ്യമങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/168703/no-rumour-anushka-pregnant-fans-celibrated-weddinganniversary-pictures)