---
title: "#resigned | ചലച്ചിത്ര അക്കാദമി അംഗത്വം രാജിവെച്ച് ഡോ ബിജു"
english_title: "#Dr.Biju #resigned #membership #film #academy"
publisher: "moviemax.in"
canonical_url: "https://moviemax.in/news/168687/drbiju-resigned-membership-film-academy"
published_at: "2023-12-12T17:22:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65784a0576d05_biju.jpg"
keywords: []
---

# #resigned | ചലച്ചിത്ര അക്കാദമി അംഗത്വം രാജിവെച്ച് ഡോ ബിജു

> **Lead Summary:** **തിരുവനന്തപുരം:** കേരള ചലച്ചിത്ര അക്കാദമി വികസന കോ‍ർപ്പറേഷൻ മെമ്പർ സ്ഥാനം രാജിവെച്ച് സംവിധായകൻ ഡോ. ബിജു. രാജിവെക്കുന്നുവെന്ന് കാണിച്ച് കെഎസ്എഫ്ഡിസിക്ക് മെയിൽ അയച്ചെന്ന് ഡോ ബിജു വ്യക്തമാക്കി. ജോലി കാരണം തിരക്കിലായതിനാലാണ് രാജിയെന്ന് ബിജുവും .

## Article Content

**തിരുവനന്തപുരം:** കേരള ചലച്ചിത്ര അക്കാദമി വികസന കോ‍ർപ്പറേഷൻ മെമ്പർ സ്ഥാനം രാജിവെച്ച് സംവിധായകൻ ഡോ. ബിജു. രാജിവെക്കുന്നുവെന്ന് കാണിച്ച് കെഎസ്എഫ്ഡിസിക്ക് മെയിൽ അയച്ചെന്ന് ഡോ ബിജു വ്യക്തമാക്കി. ജോലി കാരണം തിരക്കിലായതിനാലാണ് രാജിയെന്ന് ബിജുവും .

എന്നാൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തുമായി തര്‍ക്കം നിലനില്‍ക്കേയാണ് രാജിയെന്നും പറയുന്നു .കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ എന്ന സ്ഥാനത്തിരിക്കുന്ന ചലച്ചിത്ര സംവിധായകൻ രഞ്ജിത്തിന് തുറന്ന കത്തുമായി ഡോ ബിജു എത്തിയിരുന്നു.

അദൃശ്യജാലകങ്ങൾ’ എന്ന സിനിമ തിയറ്ററിൽ റിലീസ് ചെയ്തപ്പോൾ ആളുകൾ കയറിയില്ലെന്നും ഇവിടെയാണ് ഡോക്ടർ ബിജുവൊക്കെ സ്വന്തം റെലവൻസ് എന്താണ് എന്ന് ആലോചിക്കേണ്ടതെന്നുമായിരുന്നു എന്ന് ഒരു അഭിമുഖത്തിൽ രഞ്ജിത്ത് പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയാണ് ഡോ ബിജു നൽകിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/168687/drbiju-resigned-membership-film-academy)