---
title: "#Sajna| ബിഗ് ബോസില്‍ നിന്ന് വന്നപ്പോള്‍ ഒരു പ്രശ്‌നം നടന്നിരുന്നു; തുറന്ന് പറഞ്ഞ് സജ്‌ന"
english_title: "#problem #when #came #from #BiggBoss #Sajna #openup"
publisher: "moviemax.in"
canonical_url: "https://moviemax.in/news/168579/problem-when-came-from-biggboss-sajna-openup"
published_at: "2023-12-12T09:48:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6577dfe41ff53_sajna_2.jpg"
keywords: []
---

# #Sajna| ബിഗ് ബോസില്‍ നിന്ന് വന്നപ്പോള്‍ ഒരു പ്രശ്‌നം നടന്നിരുന്നു; തുറന്ന് പറഞ്ഞ് സജ്‌ന

> **Lead Summary:** നടനും അവതാരകനുമായ ഫിറോസ് ഖാനുമായിട്ടുള്ള ദാമ്പത്യ ജീവിതം അവസാനിപ്പിക്കാന്‍ പോവുകയാണെന്ന് പറഞ്ഞത് മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് നടി സജ്‌ന. ഒരാഴ്ചയോളമായിട്ട് സജ്‌നയെ ചുറ്റിപ്പറ്റിയുള്ള കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെയും വൈറലായി കൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയുമായി നെഗറ്റീവ് കമന്റുകളാണ് സജ്‌നയ്ക്ക് ലഭിച്ചിരുന്നത്.

## Article Content

നടനും അവതാരകനുമായ ഫിറോസ് ഖാനുമായിട്ടുള്ള ദാമ്പത്യ ജീവിതം അവസാനിപ്പിക്കാന്‍ പോവുകയാണെന്ന് പറഞ്ഞത് മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് നടി സജ്‌ന. ഒരാഴ്ചയോളമായിട്ട് സജ്‌നയെ ചുറ്റിപ്പറ്റിയുള്ള കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെയും വൈറലായി കൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയുമായി നെഗറ്റീവ് കമന്റുകളാണ് സജ്‌നയ്ക്ക് ലഭിച്ചിരുന്നത്.

ബിഗ് ബോസില്‍ പങ്കെടുത്തത് മുതലാണ് താരങ്ങളുടെ ചെറിയ കാര്യങ്ങള്‍ പോലും വലിയ ചര്‍ച്ചയായി മാറാന്‍ തുടങ്ങിയത്.ഫിറോസുമായിട്ടുള്ള നടിയുടെ ബന്ധം അവസാനിപ്പിക്കാന്‍ പോവുകയാണെന്ന് പറഞ്ഞതോടെ പലതരത്തിലുള്ള കാര്യങ്ങളും പുറത്ത് വന്നു . തന്റെ പോസ്റ്റുകള്‍ക്ക് താഴെ വരുന്ന കമന്റുകള്‍ നോക്കാറേ ഇല്ലെന്നാണ് സജ്‌ന പറയുന്നത്.

മുന്‍പ് ബിഗ് ബോസില്‍ നിന്നും ഇറങ്ങിയ സമയത്ത് ഫിറോസിന്റെ അനിയന്റെ കുഞ്ഞിന്റെ പേരിലൊരു പ്രശ്‌നം നടന്നിരുന്നു.അടയ്ക്കാന്‍ കൈയ്യില്‍ കാശില്ലാത്തത് കൊണ്ടാണ് അവിടെ പ്രശ്‌നമുണ്ടാക്കിയതെന്ന് ഒക്കെ അന്നവിടെ പറഞ്ഞു . നൂറ് രൂപ കൈയ്യില്‍ എടുക്കാനില്ലേ ഇവര്‍ ഭയങ്കര അഭിനയമാണ്,തുടങ്ങി കുറേ നെഗറ്റീവ് കമന്റുകള്‍ വന്നിട്ടുണ്ട്. അന്നിങ്ങനെ ഒക്കെ കണ്ടതോടെ വീട്ടുകാര്‍ക്കും ഞങ്ങള്‍ക്കുമെല്ലാം ഭയങ്കര വിഷമമായി.

അന്ന് മുതല്‍ ഞാന്‍ കമന്റുകള്‍ നോക്കാറില്ലെന്നു സജ്‌ന വ്യക്തമാക്കി.മക്കളുടെ കാര്യം നോക്കി താന്‍ സ്വയം ജീവിക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയെന്നാണ് സജ്‌ന പറയുന്നത്.അതിനായി യൂട്യൂബ് ചാനല്‍ കൂടി സജീവമാക്കി എടുക്കാനുള്ള തയ്യാറെടുപ്പിലാണ്. മക്കളെ തന്റെ കൂടെ നിര്‍ത്തി നോക്കുമെന്നും എന്നാല്‍ അവരുടെ എല്ലാ ആവശ്യങ്ങള്‍ക്കും അച്ഛനും അമ്മയും എന്നും ഉണ്ടാവുമെന്നും താരങ്ങള്‍ വ്യക്തമാക്കിയിരിക്കുകയാണ്.

ബിഗ് ബോസിന് മുന്‍പും ശേഷവും നിരവധി ടെലിവിഷന്‍ സീരിയലുകളില്‍ സജ്‌ന അഭിനയിച്ചിരുന്നു.ചെറുതും വലുതുമായ പല കഥാപാത്രങ്ങളും ജനപ്രീതി നേടി.മൂന്നാല് സിനിമകള്‍ താന്‍ കമ്മിറ്റ് ചെയ്തിരിക്കുകയാണെന്നും മലയാളത്തിന് പുറമേ തമിഴിലേക്ക് കൂടി ചുവടുറപ്പിക്കാന്‍ തീരുമാനിച്ചതായിട്ടും നടി സൂചിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/168579/problem-when-came-from-biggboss-sajna-openup)