---
title: "മിനിസ്ക്രീന്‍ താരം ലക്ഷ്മി നക്ഷത്രയുടെ പുതിയ ഫോട്ടോഷൂട്ട്‌ "
english_title: "Star Magic is the favorite show of the Malayalee family audience. Lakshmi Unnikrishnan, popularly known as Lakshmi Nakshatra, is the presenter of this show"
publisher: "moviemax.in"
canonical_url: "https://moviemax.in/news/1685/star-magic-is-the-favorite-show-of-the-malayalee-family-audience-lakshmi-unnikrishnan-popularly-known-as-lakshmi-nakshatra-is-the-presenter-of-this-show"
published_at: "2021-10-04T21:49:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/5fb8fe516ec78_lakshmi 1.jpg"
keywords: []
---

# മിനിസ്ക്രീന്‍ താരം ലക്ഷ്മി നക്ഷത്രയുടെ പുതിയ ഫോട്ടോഷൂട്ട്‌ 

> **Lead Summary:** മലയാളി കുടുംബപ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട പരിപാടിയാണ് സ്റ്റാർ മാജിക്. ഈ പരിപാടിയുടെ അവതാരികയാണ് ലക്ഷ്മി നക്ഷത്ര എന്നറിയപ്പെടുന്ന ലക്ഷ്മി ഉണ്ണികൃഷ്ണൻ. ഷോയിലൂടെ താരം മലയാളികളുടെ പ്രിയങ്കരിയായി മാറി.

## Article Content

മലയാളി കുടുംബപ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട പരിപാടിയാണ് സ്റ്റാർ മാജിക്. ഈ പരിപാടിയുടെ അവതാരികയാണ് ലക്ഷ്മി നക്ഷത്ര എന്നറിയപ്പെടുന്ന ലക്ഷ്മി ഉണ്ണികൃഷ്ണൻ. ഷോയിലൂടെ താരം മലയാളികളുടെ പ്രിയങ്കരിയായി മാറി.

ഏഴാമത്തെ വയസ്സുമുതൽ സംഗീതം പഠിക്കുന്ന ഒരു വ്യക്തിയാണ് ലക്ഷ്മി. എന്നാൽ ലക്ഷ്മി സംഗീത ലോകത്തു നിന്നും റേഡിയോ ജോക്കിയായി 2007 മുതൽ ജോലി തുടങ്ങി.

പിന്നീട് അവതാരകയായായിരുന്നു ലക്ഷ്മിയുടെ ലോകം. നിരവധി സ്റ്റേജ് റിയാലിറ്റി ഷോകളിലും ഫിലിം അവാർഡുകളിലും ലക്ഷ്മി അവതാരികയായി എത്തി. സ്കൂളിൽ പഠിക്കുന്ന കാലത്ത് സംഗീതം, മോണോആക്ട്, മറ്റു നിരവധി അഭിനയ രംഗങ്ങൾ എന്നിവയിലെല്ലാം താരം സമ്മാനങ്ങൾ വാരിക്കൂട്ടി. മാർക്കോണി മത്തായി എന്ന ചിത്രത്തിലും താരം ഒരു വേഷം അവതരിപ്പിച്ചിട്ടുണ്ട്.

തന്റെ പുത്തൻ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ഇൻസ്റ്റഗ്രാമിലൂടെ ആണ് താരം ആരാധകർക്കായി പങ്കുവെക്കാറുള്ളത്. ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ശ്രദ്ധ നേടുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/1685/star-magic-is-the-favorite-show-of-the-malayalee-family-audience-lakshmi-unnikrishnan-popularly-known-as-lakshmi-nakshatra-is-the-presenter-of-this-show)