Dec 11, 2023 01:33 PM

ചെന്നൈയിലെ പ്രളയം സാധാരണക്കാരെ മാത്രമല്ല സൂപ്പർ താരം രജിനികാന്തിനെ അടക്കം ബാധിച്ചിരുന്നു. വെള്ളപ്പൊക്കത്തിൽ രജിനികാന്തിന്റെ വീടിനും നാശനഷ്ടമുണ്ടായെന്ന് റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ചെന്നൈയിലെ പ്രളയബാധിതർക്ക് രജിനികാന്ത് 10 കോടി രൂപ സംഭാവന നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് അദ്ദേഹം സംഭാവന നൽകിയത്.

മറ്റുള്ള താരങ്ങളെപ്പോലെ തന്നെ നയൻതാരയും ചെന്നൈയിൽ പ്രളയം ബാധിച്ച ജനങ്ങൾക്ക് സഹായം വിതരണം ചെയ്തിരുന്നു. പക്ഷെ അതൊരു വിവാദത്തിലാണ് കലാശിച്ചത്. നയൻതാരയുടെ പുത്തൻ ബ്രാൻഡായ 9സ്കിന്നിന് കീഴിലുള്ള ഫെമി9 എന്ന കമ്പനിയുടെ പേരിലാണ് താരം ദുരിതബാധിതർക്ക് സഹായങ്ങൾ വിതരണം ചെയ്തത്.

ചെന്നൈ വേളാച്ചേരി കൈവേലി പാലത്തിന് സമീപമുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ഫെ 9 കമ്പനിയുടെ പേരിൽ സാനിറ്ററി നാപ്കിനുകളും വെള്ളക്കുപ്പികളും ഭക്ഷണ പാക്കറ്റുകളുമാണ് താരം നൽകിയത്. ഫെമി 9 കമ്പനിയുടെ പരസ്യ ബോർഡുകൾ പതിച്ച പ്രത്യേക വാഹനത്തിലാണ് ദുരിതാശ്വാസ സാധനങ്ങൾ താരത്തിന് വേണ്ടി ബന്ധപ്പെട്ടവർ ജനങ്ങളിലെത്തിച്ചത്. നയൻതാരയുടെ റിലീഫ് വിതരണത്തിന്റെ വീഡിയോ വൈറലായതോടെ നിരവധി പേർ താരത്തെ വിമർശിച്ച് എത്തിയിരിക്കുകയാണ് .

പ്രളയദുരിതാശ്വാസം വിതരണം ചെയ്യുമ്പോഴുംതാരം പോസ്റ്ററുകൾ പതിച്ച് പ്രമോഷന് ശ്രമിച്ചുവെന്നാണ് വിമർശിച്ചവർ പറഞ്ഞത്. സ്വന്തം കമ്പനി വളർത്താനാണ് പ്രളയ സമയത്തും താരം ശ്രമിച്ചതെന്നും കുറ്റപ്പെടുത്തി. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ച് നടനും സിനിമാ നിരൂപകനുമായ ബയൽവാൻ രം​ഗനാഥൻ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

നയൻതാരയുടെ ഒരേയൊരു ലക്ഷ്യം പണം മാത്രം. ആഢംബര കല്യാണ നടത്തിയ ശേഷം അത് കോടികൾ വിറ്റ് കാശാക്കിയ ആളാണ് നയൻതാര. വിവാഹത്തിന് ചിലവായതിന്റെ പതിന്മടങ്ങ് വിവാഹ വീഡിയോ വിറ്റ് താരം നേടി. പ്രളയം ബാധിച്ചവർക്ക് നയൻതാരയും അവശ്യസാധനങ്ങൾ വിതരണം ചെയ്തിരുന്നു. 

അതിന് അഭിനന്ദനം അർഹിക്കുന്നു. താൻ വിതരണം ചെയ്യുന്ന സാധനങ്ങളിൽ സ്വന്തം ഫോട്ടോ വെച്ചാൽ അതിൽ കുറ്റപ്പെടുത്താനാവില്ല. പക്ഷെ നയൻതാര സ്വന്തം കമ്പനിയുടെ പരസ്യം വെച്ചും വീ‍ഡിയോ പകർത്തിയും അവിടെയും ബിസിനസ് വളർത്താൻ നോക്കി. ഇതിലും ഭേദം താരം പിച്ചയെടുക്കാൻ പോകുന്നതാണ്. കുഞ്ഞുങ്ങളയോ താരത്തിന് ദൈവം കൊടുത്തില്ല. ഇത് ദൈവം പോലും പൊറുക്കില്ലെന്നുമാണ്', താരത്തെ വിമർശിച്ച് ബയൽവാൻ രം​ഗനാഥൻ പറഞ്ഞത്.

#goal #money #Nayanthara #doing #better #begging #ByalwanRanganathan #criticism

Next TV

Top Stories










News Roundup