---
title: "തുറമുഖം ജനുവരി 20ന് തീയറ്ററുകളിലേക്ക്"
english_title: "thuramugham  theaters on January 20th!"
publisher: "moviemax.in"
canonical_url: "https://moviemax.in/news/16837/thuramugham-theaters-on-january-20th"
published_at: "2021-12-19T11:31:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61becb465c22f_.jpg"
keywords: []
---

# തുറമുഖം ജനുവരി 20ന് തീയറ്ററുകളിലേക്ക്

> **Lead Summary:** നിവിൻ പോളിയെ നായകനാക്കി രാജീവ് രവി ഒരുക്കുന്ന തുറമുഖം പുതുവർഷമായ ജനുവരി 20ന് തീയറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.

## Article Content

നിവിൻ പോളിയെ നായകനാക്കി രാജീവ് രവി ഒരുക്കുന്ന തുറമുഖം പുതുവർഷമായ ജനുവരി 20ന് തീയറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.

ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, നിമിഷ സജയൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി, പൂർണിമ ഇന്ദ്രജിത്, ദർശന രാജേന്ദ്രൻ , അർജുൻ അശോകൻ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്.

ഈ കലുഷിതമായ കാലഘട്ടത്തിലൂടെ കടന്നുപോകുന്ന ഒരു കുടുബത്തിന്റെയും ഒരു നാടിന്റെയും അതിജീവനത്തിന്റെ കഥയാണ് തുറമുഖം. നന്മക്കും തിന്മക്കും ഇടയിൽ, ദുരന്തത്തിനും വീരോചിതമായ ചെറുത്തുനിൽപിനും ഇടയിൽ, പ്രത്യാശക്കും നിരാശക്കും ഇടയിൽ ഉലയുന്ന രണ്ടു തലമുറകളുടെ കഥ. തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറിൽ സുകുമാർ തെക്കേപ്പാട്ട് ആണ് ചിത്രം നിമ്മിചിരിക്കുന്നത്‌.

ബി അജിത്കുമാർ എഡിറ്റിംഗും ഗോകുൽദാസ്. 2016 ല്‍ റിലീസ് ചെയ്ത ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കമ്മട്ടിപ്പാടം എന്ന ചിത്രത്തിന് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകത സിനിമയ്ക്കുണ്ട്.

സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം സാമ്പത്തികമായും കലാപരമായും വിജയിപ്പിച്ച രാജീവ് രവിയുടെ അടുത്ത ചിത്രം ആസിഫ് അലിയ്‌ക്കൊപ്പമാണ്. കുറ്റവും ശിക്ഷയും എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായതാണ്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/16837/thuramugham-theaters-on-january-20th)