---
title: "സാമന്ത ചെയ്ത പ്രവർത്തി കണ്ട് അന്തം വിട്ട്  സിനിമാ ലോകം"
english_title: "Samantha promoting the fake version."
publisher: "moviemax.in"
canonical_url: "https://moviemax.in/news/16829/samantha-promoting-the-fake-version"
published_at: "2021-12-19T10:36:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bebef8946a0_.jpg"
keywords: []
---

# സാമന്ത ചെയ്ത പ്രവർത്തി കണ്ട് അന്തം വിട്ട്  സിനിമാ ലോകം

> **Lead Summary:** കഴിഞ്ഞദിവസമാണ് പുഷ്പാ എന്ന ചിത്രം പ്രദർശനത്തിനെത്തിയത്. മികച്ച പ്രതികരണം നേടി ചിത്രം മുന്നേറുകയാണ്. ഫഹദ് ഫാസിലും അല്ലുഅർജുനുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു ബിഗ് ബജറ്റ് ചിത്രമാണ് ഇത്. പ്രശസ്ത സംവിധായകൻ സുകുമാർ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിൽ സാമന്ത ഒരു ഐറ്റം ഡാൻസുമായി പ്രത്യക്ഷപ്പെടുന്നുണ്ട്.

## Article Content

കഴിഞ്ഞദിവസമാണ് പുഷ്പാ എന്ന ചിത്രം പ്രദർശനത്തിനെത്തിയത്. മികച്ച പ്രതികരണം നേടി ചിത്രം മുന്നേറുകയാണ്. ഫഹദ് ഫാസിലും അല്ലുഅർജുനുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു ബിഗ് ബജറ്റ് ചിത്രമാണ് ഇത്. പ്രശസ്ത സംവിധായകൻ സുകുമാർ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിൽ സാമന്ത ഒരു ഐറ്റം ഡാൻസുമായി പ്രത്യക്ഷപ്പെടുന്നുണ്ട്.

സാമന്തയുടെ കരിയറിലെ ആദ്യത്തെ ഐറ്റം ഡാൻസ് ആണ് ഇത്. മുൻപ് ഗാനത്തിൻറെ ലിറിക്കൽ വീഡിയോ യൂട്യൂബിൽ എത്തിയിരുന്നു. ഇത് ട്രെൻഡിങ്ങിൽ ഇടംനേടി.

ഇപ്പോഴിതാ താരം ചെയ്ത പ്രവർത്തി കണ്ട് അന്തം വിട്ടിരിക്കുകയാണ് സിനിമാ ലോകം. സാധാരണഗതിയിൽ ആളുകൾ പ്രത്യേകിച്ചും മുൻനിര താരങ്ങൾ പൈറസി ക്ലിപ്പുകൾ സാമൂഹിക മാധ്യമങ്ങൾ വഴി പങ്കുവെച്ചാൽ വലിയ പ്രശ്നം ആവും ഉണ്ടാവുക.

അത്തരം പൈറസി ക്ലിപ്പ് ആണ് സാമന്ത പങ്കുവച്ചിരിക്കുന്നത്. ഇത് താരം ഏറെ ആസ്വദിക്കുന്നുണ്ട് എന്ന് വ്യക്തം. സാമന്തയുടെ ഐറ്റംനമ്പർ ഗാനത്തിൻറെ പൈറസി ക്ലിപ്പുകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചില തിയേറ്ററുകളിൽ നിന്നും ചില പ്രേക്ഷകർ തന്നെ ഇവ മൊബൈൽഫോണുകളിൽ റെക്കോർഡ് ചെയ്തു. സാമന്തയുടെ നൃത്തച്ചുവടുകൾ വളരെ മികച്ചത് എന്നാണ് പൊതുവേയുള്ള അഭിപ്രായം.

വളരെ ഗ്ലാമറസായി ആണ് താരം ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഇൻസ്റ്റഗ്രാമിലൂടെ ആണ് താരം ഇത് പങ്കുവെച്ചത്. ഗാന മീറ്റ് അതിൽ താരം ഏറെ സന്തോഷിക്കുന്നുണ്ട് എന്ന് വ്യക്തം. സാമന്ത നായികയായി പല ചിത്രങ്ങളും പുറത്തു വരാനുണ്ട്. ബിഗ് ബജറ്റ് ചിത്രവും അതിലുൾപ്പെടും.

### Related Links & Sources
- [Original Story Source](https://moviemax.in/news/16829/samantha-promoting-the-fake-version)