ഞാന്‍ മാനം വിറ്റു കാശുണ്ടാക്കുന്നു എന്നതിന് എന്ത് തെളിവാണ് നിങ്ങളുടെ കയ്യില്‍ ഉള്ളത്.......? കിടിലന്‍ മറുപടിയുമായി സാധിക

ഞാന്‍ മാനം വിറ്റു കാശുണ്ടാക്കുന്നു എന്നതിന് എന്ത് തെളിവാണ് നിങ്ങളുടെ കയ്യില്‍ ഉള്ളത്.......? കിടിലന്‍ മറുപടിയുമായി സാധിക
Oct 4, 2021 09:49 PM | By Truevision Admin

താരങ്ങള്‍ക്ക് എതിരെ സോഷ്യല്‍ മീഡിയയില്‍ വളരെ മോശമായി ചിലര്‍ വിമര്‍ശങ്ങള്‍ ഉന്നയിക്കാറുണ്ട് .  സോഷ്യൽ മീഡിയകളിലൂടെയോ അല്ലാതെയോ സ്ത്രീകൾ നേരിടുന്ന ദുരനുഭവം തുറന്നു പറയുമ്പോൾ അതിന് വിമർശനവുമായി എത്തുന്ന ഒരു പറ്റം ആളുകളുണ്ട്.

നേരിട്ട ദുരനുഭവം തുറന്നു പറയുന്നതിലൂടെ നീതി ലഭിക്കുന്നതിനെ നിഷേധിക്കുകയാണ് ഈ ആൾക്കൂട്ടം. ഇത്തരത്തിൽ ഒരു അനുഭവം തൻ്റെ പ്രശ്നങ്ങൾ തുറന്നുപറഞ്ഞത് മൂലം സാധിക വേണുഗോപാലിന് ഉണ്ടായി.

അങ്ങനെ തന്നെ കുറ്റക്കാരി ആക്കിയവർക്ക് ഫേസ്ബുക്കിലൂടെ ചുട്ടമറുപടി നൽകുകയാണ് സാധിക.സാധികയുടെ ഫേസ്ബുക്ക് പോസ്റ്റ്: ‘As many of your genuine request and concern here i am posting the full conversation between us. ഒരുപാട് പേര് എന്റടുത്തു മെസ്സേജ്  അയച്ചു പറഞ്ഞതിന്റെ ഭാഗമായി അവര്‍ക്കു വേണ്ടി അവരുടെ സ്‌നേഹത്തിനും സഹകരണത്തിനും മുന്നില്‍ നമിച്ചുകൊണ്ട് ആ സ്‌ക്രീന്‍ഷോര്‍ട്ട്‌സിന്റെ പൂര്‍ണരൂപം ഇവിടെ ചേര്‍ക്കുന്നു.


കഴിഞ്ഞ പോസ്റ്റില്‍ സ്‌ക്രീന്‍ഷോര്‍ട്ട് ക്രോപ് ചെയ്യാന്‍ മറന്നതല്ല അത് ക്രോപ് ചെയ്തു പോസ്റ്റേണ്ടത്തിന്റെ ആവശ്യം ഉണ്ടെന്നു തോന്നിയില്ല അങ്ങനെ ചെയ്തിരുന്നെങ്കില്‍ അത് എന്റെ സ്വഭാവത്തിന് ചേരില്ല കാരണം ഞാന്‍ ചെയ്തു എന്ന് എനിക്ക് അറിയാവുന്ന കാര്യം ആണെങ്കില്‍ അത് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുള്ള വ്യക്തിയല്ല ഞാന്‍.

അയാള് പറഞ്ഞതുപോലെ മുന്‍പ് കൂടിയ കാര്യം എന്താണെന്നു അയാള്‍ക്ക് പോലും അറിയൂല. പക്ഷെ നിങ്ങളില്‍ പലര്‍ക്കും അതറിയാമെന്നുള്ള രീതിയില്‍ ആയിരുന്നു നിങ്ങളുടെ പ്രതികരണം.അതിലൊരു പെണ്‍കുട്ടി പീഡനത്തിന്റെ കാരണക്കാര്‍ അടങ്ങി ഒതുങ്ങി ജീവിക്കാത്ത പെണ്ണുങ്ങള്‍ ആണെന്ന് പറഞ്ഞു കേട്ടു.

ജിഷക്കും സൗമ്യക്കും കത്വക്കും ഒക്കെ എന്ത് കുഴപ്പം ആയിരുന്നു? എന്തായിരുന്നു അവരുടെ ഒക്കെ ദുര്‍നടപ്പ്? അഭിനയം ഒരു കലയാണ് അത് പലരുടെയും തൊഴില്‍ ആണ് അത് ചെയ്യുന്നു എന്നത് കൊണ്ട് അവരാരും മോശക്കാര്‍ ആവില്ല.


ഞങ്ങള്‍ ചെയ്യുന്ന കഥാപാത്രങ്ങളുടെ പൂര്‍ണതക്കായി ചിത്രീകരിക്കുന്ന കിടപ്പറ രംഗങ്ങളും മറ്റും ജീവിതം ആണെന്ന് വിശ്വസിച്ചു അത് ചെയ്യുന്നവരെ വേശ്യമാരായി കാണുന്നവര്‍ ആണ് നിങ്ങളില്‍ ഭൂരിഭാഗം പേരും.

അത് നിങ്ങളാരും മാറ്റാനും പോകുന്നില്ല അങ്ങനെ ഉണ്ടാകും എന്ന പ്രതീക്ഷയും ഇല്ല്യാ. സിനിമയല്ല ജീവിതം. എല്ലാവര്‍ക്കും ഉണ്ട് കുടുംബവും കുട്ടികളും ബന്ധുക്കളും ഒക്കെ. താത്പര്യം ഉള്ളവര്‍ വിളിക്കാമെന്ന് പറഞ്ഞപ്പോള്‍ ചോര തിളച്ചു എല്ലാ സ്ത്രീകളെയും അപമാനിച്ചു ‘നിന്നെപ്പോലെ കാശുണ്ടാക്കാന്‍ മാനം വിക്കുന്നവര്‍ അല്ല ഞങ്ങള്‍ ‘എന്ന് പറയുമ്‌ബോള്‍ നിങ്ങള്‍ ഇല്ലാതാക്കിയത് നിങ്ങളുടെ വിലയാണ്.

കാരണം ഞാന്‍ മാനം വിറ്റു കാശുണ്ടാക്കിയതിന്റെ എന്ത് തെളിവാണ് നിങ്ങളുടെ കയ്യില്‍ ഉള്ളത്? നിങ്ങള്‍ നിങ്ങളുടെ കണ്ണുകൊണ്ടു കണ്ടോ? കാതു കൊണ്ട് കേട്ടോ? ഇല്ല്യാ. പിന്നെ ഉള്ള തെളിവ് ഞാന്‍ ഇടുന്ന വസ്ത്രം ഞാന്‍ അഭിനയിച്ച കഥാപാത്രങ്ങളുടെ സ്വഭാവം അത് വച്ചാണ് നിങ്ങള്‍ എനിക്ക് വിലയിടുന്നതും നിങ്ങളുടെ വില കളയുന്നതും.


ഞാന്‍ ചെയ്ത കഥാപാത്രം വച്ചു നിങ്ങള്ക്ക് ഞാന്‍ ഒരു പ്രൊസ്റ്റിറ്റുറ്റ് ആയി തോന്നിയെങ്കില്‍ അതെന്റെ വിജയം ആണ് ഞാന്‍ ചെയ്ത കഥാപാത്രങ്ങളുടെ വിജയം ആണ്.പിന്നെ ഇത്തരം ആളുകളുടെ പ്രൊഫൈല്‍ പോസ്റ്റ് ചെയ്യുന്നത് നിങ്ങളുടെ സപ്പോര്‍ട്ടിനോ പബ്ലിസിറ്റിക്കോ അല്ല.

എന്നെ ഇഷ്ടപെടുന്ന ഒരുപാടു പെണ്‍കുട്ടികള്‍ ഉണ്ട് അവര്‍ക്കു പലപ്പോളും ഇത് പ്രചോദനം ആകാറുണ്ട്. അതുമാത്രം അല്ല ഇത്തരം ആളുകളെ തിരിച്ചറിയാന്‍ ഒരു ഉപകാരം കൂടിയാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു.

അല്ലാതെ ഈ ഒരു പോസ്റ്റിട്ടു പേരുണ്ടാക്കിയാല്‍ നാളെ ഓസ്‌കാര്‍ ഒന്നും കിട്ടൂല.ഞാന്‍ പണിയെടുത്താല്‍ എനിക്ക് കൊള്ളാം എനിക്ക് ജീവിക്കാം. അത്രേ ഉള്ളു. അല്ലാതെ ഇടക്കിടക്കി ഒരുരുത്തരുടെ പോസ്റ്റ് ഇട്ടു കളിക്കാന്‍ എനിക്ക് തലയ്ക്കു ഓളം ഒന്നൂല്യ..

നാളെ ഒരു പെണ്‍കുട്ടി പീഡിപ്പിക്കപ്പെടുമ്‌ബോള്‍ പ്രതിയായി ഇവരുടെ പേര് കാണുമ്‌ബോള്‍ അന്ന് ഞാന്‍ ഇത് അറിയിച്ചില്ലല്ലോ എന്നെനിക്കു തോന്നരുതല്ലോ?നന്ദി.(ഇത് പോസ്റ്റ് ചെയ്യാന്‍ വിചാരിച്ചതല്ല പക്ഷെ എന്നെ സ്‌നേഹിക്കുന്ന ഒരുപാട് പേര് പറഞ്ഞത് കൊണ്ടു അവര്‍ക്കായി മാത്രം. അല്ലാതെ ഇതൊരു ന്യായീകരണം അല്ല)’.

Some people criticize the stars very badly on social media. There are a bunch of people who come out with criticism when it comes to exposing the plight of women, whether on social media or not

Next TV

Related Stories
രേണു കേസ് കൊടുക്കും? 'അവറ്റകളുടെ കരച്ചിൽ... മസ്താനിയെക്കുറിച്ച് എനിക്കും കോൾ വന്നു, ചേഞ്ച് ചെയ്ത് വോയിസാണെന്ന് തോന്നുന്നില്ല...!

Sep 18, 2025 05:32 PM

രേണു കേസ് കൊടുക്കും? 'അവറ്റകളുടെ കരച്ചിൽ... മസ്താനിയെക്കുറിച്ച് എനിക്കും കോൾ വന്നു, ചേഞ്ച് ചെയ്ത് വോയിസാണെന്ന് തോന്നുന്നില്ല...!

രേണു കേസ് കൊടുക്കും? 'അവറ്റകളുടെ കരച്ചിൽ... മസ്താനിയെക്കുറിച്ച് എനിക്കും കോൾ വന്നു, ചേഞ്ച് ചെയ്ത് വോയിസാണെന്ന്...

Read More >>
'ഭർത്താവുണ്ടല്ലോ....സ്വകാര്യ നിമിഷങ്ങൾക്ക് കൂടുതൽ പെെസ, മലയാളി വ്യൂവേർസിന് അത് കാണാൻ ഇഷ്ടമാണ്'; മീര അനിൽ

Sep 18, 2025 08:01 AM

'ഭർത്താവുണ്ടല്ലോ....സ്വകാര്യ നിമിഷങ്ങൾക്ക് കൂടുതൽ പെെസ, മലയാളി വ്യൂവേർസിന് അത് കാണാൻ ഇഷ്ടമാണ്'; മീര അനിൽ

'ഭർത്താവുണ്ടല്ലോ....സ്വകാര്യ നിമിഷങ്ങൾക്ക് കൂടുതൽ പെെസ, മലയാളി വ്യൂവേർസിന് അത് കാണാൻ ഇഷ്ടമാണ്'; വ്യക്തമാക്കി മീര...

Read More >>
ഗർഭിണിയായ എന്റെ അടിവയറിന് ചവിട്ടി ബ്ലീഡിങ്ങായി,  പീഡനം സഹിക്കാൻ വയ്യാതെ ഞാൻ കിണറ്റിൽ ചാടി; ആസിഫ് അലി എന്തിന് അങ്ങനെ ചെയ്തു ? ദിയ സന

Sep 17, 2025 05:26 PM

ഗർഭിണിയായ എന്റെ അടിവയറിന് ചവിട്ടി ബ്ലീഡിങ്ങായി, പീഡനം സഹിക്കാൻ വയ്യാതെ ഞാൻ കിണറ്റിൽ ചാടി; ആസിഫ് അലി എന്തിന് അങ്ങനെ ചെയ്തു ? ദിയ സന

ഗർഭിണിയായ എന്റെ അടിവയറിന് ചവിട്ടി ബ്ലീഡിങ്ങായി, പീഡനം സഹിക്കാൻ വയ്യാതെ ഞാൻ കിണറ്റിൽ ചാടി; ആസിഫ് അലി എന്തിന് അങ്ങനെ ചെയ്തു ? ദിയ...

Read More >>
വിശ്വസിക്കാനാകുന്നില്ല....'സാജാ... ' എന്ന വിളി നിലച്ചിട്ട് അ‍ഞ്ച് വർഷം, എല്ലാം സ്വപ്നങ്ങളിൽ മാത്രമായി; ശബരിനാഥിന്റെ ഓർമയിൽ സാജ

Sep 17, 2025 01:46 PM

വിശ്വസിക്കാനാകുന്നില്ല....'സാജാ... ' എന്ന വിളി നിലച്ചിട്ട് അ‍ഞ്ച് വർഷം, എല്ലാം സ്വപ്നങ്ങളിൽ മാത്രമായി; ശബരിനാഥിന്റെ ഓർമയിൽ സാജ

സാജാ... ഈ വിളി നിലച്ചിട്ട് അ‍ഞ്ച് വർഷം, കൂട്ടുകൂടൽ സ്വപ്നങ്ങളിൽ മാത്രമായി; ശബരിനാഥിന്റെ ഓർമയിൽ സാജൻ...

Read More >>
'എനിക്ക് സഹിക്കുന്നില്ല, പ്ലാച്ചീനെ എടുത്തെറിഞ്ഞെടീ..'; ബി​ബി ഹോട്ടലിൽ പൊട്ടിക്കരഞ്ഞ് അനുമോൾ

Sep 17, 2025 10:46 AM

'എനിക്ക് സഹിക്കുന്നില്ല, പ്ലാച്ചീനെ എടുത്തെറിഞ്ഞെടീ..'; ബി​ബി ഹോട്ടലിൽ പൊട്ടിക്കരഞ്ഞ് അനുമോൾ

'എനിക്ക് സഹിക്കുന്നില്ല, പ്ലാച്ചീനെ എടുത്തെറിഞ്ഞെടീ..'; ബി​ബി ഹോട്ടലിൽ പൊട്ടിക്കരഞ്ഞ്...

Read More >>
ബാപ്പയ്ക്ക് എച്ച്ഐവി, മരിച്ചുകിടന്നപ്പോൾ തിരഞ്ഞു നോക്കാതെ സിനിമയ്ക്ക് പോയി; ഉമ്മ മുക്കുപണ്ടം പണയം വെച്ച് നാടുവിട്ടു; അൻവറ സുൽത്താന മസ്താനിയായപ്പോൾ!

Sep 16, 2025 04:52 PM

ബാപ്പയ്ക്ക് എച്ച്ഐവി, മരിച്ചുകിടന്നപ്പോൾ തിരഞ്ഞു നോക്കാതെ സിനിമയ്ക്ക് പോയി; ഉമ്മ മുക്കുപണ്ടം പണയം വെച്ച് നാടുവിട്ടു; അൻവറ സുൽത്താന മസ്താനിയായപ്പോൾ!

ബാപ്പയ്ക്ക് എച്ച്ഐവി, മരിച്ചുകിടന്നപ്പോൾ തിരഞ്ഞു നോക്കാതെ സിനിമയ്ക്ക് പോയി; ഉമ്മ മുക്കുപണ്ടം പണയം വെച്ച് നാടുവിട്ടു; അൻവറ സുൽത്താന...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall