---
title: "  " മറിയം " ചിത്രീകരണം  പൂർത്തിയായി"
english_title: "The picture of "
publisher: "moviemax.in"
canonical_url: "https://moviemax.in/news/16758/the-picture-of-mariyam-is-complete"
published_at: "2021-12-18T17:57:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bdd4065c0db_mariyam.jpg"
keywords: []
---

#   " മറിയം " ചിത്രീകരണം  പൂർത്തിയായി

> **Lead Summary:** > എ എം കെ പ്രൊഡക്ഷൻസിന്റെ ബാനറിൽ മഞ്ചു കപൂർ നിർമ്മിച്ച് കപ്പിൾ ഡയറക്ടേഴ്സായ ബിബിൻ ജോയ് - ഷിഹാ ബിബിൻ സംവിധാനം ചെയ്യുന്ന " മറിയം " എന്ന ചിത്രം പൂർത്തിയായി.

## Article Content

> എ എം കെ പ്രൊഡക്ഷൻസിന്റെ ബാനറിൽ മഞ്ചു കപൂർ നിർമ്മിച്ച് കപ്പിൾ ഡയറക്ടേഴ്സായ ബിബിൻ ജോയ് - ഷിഹാ ബിബിൻ സംവിധാനം ചെയ്യുന്ന " മറിയം " എന്ന ചിത്രം പൂർത്തിയായി.

ഒരപ്രതീക്ഷിത സാഹചര്യത്തെ തുടർന്ന് തികച്ചും അപരിചിതമായ ഒരു ചുറ്റുപാടിലേക്ക് എത്തിപ്പെടുന്ന മറിയം എന്ന പെൺകുട്ടിയുടെ അതിജീവനത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.

കുമരകത്തിന്റെ പ്രകൃതി മനോഹാരിതയിലാണ് മറിയം ഒരുക്കിയിരിക്കുന്നത്. മൃണാളിനി സൂസൺ ജോർജാണ് മറിയമാകുന്നത്. ജോസഫ് ചിലമ്പൻ , ക്രിസ് വേണുഗോപാൽ, പ്രസാദ് കണ്ണൻ, അനിക്സ് ബൈജു , രേഖ ലക്ഷ്മി, ജോണി ഇ വി , സുനിൽ , എബി ചാണ്ടി, ബോബിൻ ജോയി, അരുൺ ചാക്കോ , മെൽബിൻ ബേബി, ചിന്നു മൃദുൽ , ശ്രീനിക്, അരുൺ കുമരകം, വൈഷ്ണവി, ഷിബു ഇടുക്കി, സെബാസ്റ്റ്യൻ പെരുമ്പാവൂർ, ദീപു, വിജീഷ്, ഷാമോൻ എന്നിവരും ചിത്രത്തിലെ കഥാപാത്രങ്ങളാകുന്നു.

ബാനർ - എ എം കെ പ്രൊഡക്ഷൻസ്, നിർമ്മാണം - മഞ്ചു കപൂർ, സംവിധാനം - ബിബിൻ ജോയ് , ഷിഹാബിബിൻ, രചന - ബിബിൻ ജോയി, ഛായാഗ്രഹണം - രതീഷ് മംഗലത്ത്, എഡിറ്റിംഗ് - റാഷിൻ അഹമ്മദ്, ഗാനരചന - വിഭു പിരപ്പൻകോട്, സംഗീതം - വിഭു വെഞാറമൂട്.

ആലാപനം - അവനി എസ് എസ് , വിഭു വെഞാറമൂട്, പ്രൊഡക്ഷൻ കൺട്രോളർ - പ്രേമൻ പെരുമ്പാവൂർ, കല- വിനീഷ് കണ്ണൻ, ചമയം - ജയരാജ് കട്ടപ്പന.

ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - സന്ദീപ് അജിത്ത്കുമാർ , അസ്സോസിയേറ്റ് ഡയറക്ടർ - സേയ്ദ് അസീസ്, പശ്ചാത്തലസംഗീതം - ഗിരി സദാശിവൻ, സ്റ്റിൽസ് - ജാക്സൻ കട്ടപ്പന, പി ആർ ഓ - അജയ് തുണ്ടത്തിൽ .

### Related Links & Sources
- [Original Story Source](https://moviemax.in/news/16758/the-picture-of-mariyam-is-complete)