പ്രഭുദേവയുടെ രണ്ടാം ഭാര്യ ആകുന്നത് ആര്..........? വധുവിനെ തപ്പി സോഷ്യല്‍ മീഡിയ

പ്രഭുദേവയുടെ രണ്ടാം ഭാര്യ ആകുന്നത് ആര്..........? വധുവിനെ തപ്പി സോഷ്യല്‍ മീഡിയ
Oct 4, 2021 09:49 PM | By Truevision Admin

പ്രഭുദേവ രണ്ടാമതും വിവാഹിതനാവാന്‍ ഒരുങ്ങുന്നതായി ദേശീയ മാധ്യമങ്ങളടക്കം കഴിഞ്ഞ ദിവസം വാര്‍ത്ത നല്‍കിയിരുന്നു. നയന്‍താരയുമായിട്ടുള്ള പ്രണയം വേര്‍പിരിഞ്ഞിട്ട് വര്‍ഷങ്ങളായെങ്കിലും പ്രഭുദേവയുടെ വിവാഹത്തെ കുറിച്ച് വാര്‍ത്ത എത്തുന്നത് ഇപ്പോഴാണ്.

പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം സഹോദരിയുടെ മകളെ തന്നെയാണ് താരം വിവാഹം കഴിക്കാന്‍ തീരുമാനിച്ചതെന്നായിരുന്നു.രണ്ട് സഹോദരന്മാര്‍ മാത്രമുള്ള പ്രഭുദേവ കുടുംബത്തിലെ കസിന്‍ സഹോദരിമാരുടെ മക്കളില്‍ ആരെയെങ്കിലുമാണോ വിവാഹം കഴിക്കുന്നതെന്നുള്ള ചോദ്യവും ഉയര്‍ന്ന് വന്നിരുന്നു. പുതിയ റിപ്പോര്‍ട്ടുകളില്‍ പ്രഭുദേവയുടെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ വളരെ വേഗത്തില്‍ നടക്കുന്നുണ്ടെന്നാണ് പറയുന്നത്.

ഇപ്പോൾ തെന്നിന്ത്യൻ പാപ്പരാസികൾ കാത്തിരിക്കുന്നതും വിവാഹത്തെ കുറിച്ചുള്ള ചെറിയ സൂചനകൾക്ക് വേണ്ടിയാണ്.വിവാഹത്തെ കുറിച്ച് താരം ഇനിയും ഔദ്യോഗികമായ പ്രസ്താവനകളൊന്നും നടത്തിയിട്ടില്ലെങ്കിലും വാര്‍ത്തകള്‍ ഇപ്പോഴും പല വെബ്‌സൈറ്റുകളിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും പ്രചരിക്കുകയാണ്.


തമിഴ് ആചാരപ്രകാരം സഹോദരിയുടെ മകളെ വിവാഹം ചെയ്യുന്നതാണ് പൊതുവേയുള്ള രീതി. വിവാഹ വാര്‍ത്ത വന്നത് മുതല്‍ ഗൂഗിളില്‍ പ്രഭു ദേവയുടെ അനന്തിരവള്‍ ആരാണെന്നുള്ള സെര്‍ച്ച് ട്രെന്‍ഡിങ് ആയിരുന്നു. എന്നാല്‍ വധുവായിട്ടെത്തുന്ന പെണ്‍കുട്ടി ആരാണെന്ന് മാത്രം ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.നേരത്തെ റംലത്തിനെയാണ് പ്രഭുദേവ വിവാഹം കഴിക്കുന്നത്.

നൃത്ത രംഗത്ത് നിന്നുമാണ് ഇരുവരും ആദ്യം പരിചയപ്പെടുന്നതും ഇഷ്ടത്തിലാവുന്നതും. അന്യമതത്തില്‍ നിന്നുള്ളത് കൊണ്ട് താരത്തെ വിവാഹം കഴിക്കുന്നതിനായി റംലത്ത് മതം മാറിയിരുന്നു. ഈ ബന്ധത്തില്‍ മൂന്ന് കുട്ടികളും താരത്തിനുണ്ടായിരുന്നു. 2008 ലാണ് ക്യാന്‍സര്‍ ബാധിച്ച് മൂത്തമകന്‍ മരിക്കുന്നത്.


2010 ലാണ് തെന്നിന്ത്യന്‍ സൂപ്പര്‍താരം നയന്‍താരയും പ്രഭുദേവയും പ്രണയത്തിലാണെന്നുള്ള വാര്‍ത്തകള്‍ പുറത്ത് വരുന്നത്. നടിയുമായിട്ടുള്ള ബന്ധത്തിന്റെ പേരിലായിരുന്നു ഇരുവരും തമ്മില്‍ വേര്‍പിരിയുന്നത്. അന്ന് നയന്‍താരയെ അറസ്റ്റ് ചെയ്യണമെന്നും തന്റെ ഭര്‍ത്താവിനെ വിട്ട് കിട്ടണമെന്നും കാണിച്ച് റംലത്ത് പരാതികളുമായി രംഗത്ത് വന്നിരുന്നു.

ഭര്‍ത്താവ് തന്നെ ഒരുപാട് സ്‌നേഹിച്ചിരുന്നുവെന്നും ഇപ്പോഴും സ്‌നേഹമുണ്ടെന്നുമൊക്കെ റംലത്ത് സൂചിപ്പിച്ചിരുന്നു.എന്നാല്‍ 2011 ല്‍ ഇരുവരും വിവാഹബന്ധം വേര്‍പ്പെടുത്തി. എന്നാല്‍ തൊട്ടടുത്ത വര്‍ഷം പ്രഭുദേവയുമായിട്ടുള്ള ബന്ധം അവസാനിപ്പിച്ചതായി നയന്‍താരയും പുറംലോകത്തെ അറിയിച്ചിരുന്നു. നിലവില്‍ സംവിധായകനും നടനുമായ വിഘ്‌നേശ് ശിവനുമായി പ്രണയത്തിലാണ് നയന്‍താര.

വൈകാതെ ഇരുവരും തമ്മിലുള്ള വിവാഹം നടക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അങ്ങനെയിരിക്കവേയാണ് പ്രഭുദേവയുടെ വിവാഹക്കാര്യവും ശക്തമായി പ്രചരിക്കുന്നത്.

The national media had reported yesterday that Prabhu Deva was getting ready for a second marriage. Although it has been years since their love affair with Nayanthara, the news of Prabhu Deva's marriage is now coming

Next TV

Related Stories
'എന്നെ കൊന്നിട്ട് മാത്രമേ കഴിയൂ...ഓഡിഷനെന്ന വ്യാജേന ഹോട്ടല്‍മുറിയിലേക്ക് വിളിച്ചു, കടന്നുപിടിച്ചു'; അജ്മല്‍ അമീറിനെതിരേ തമിഴ് നടി

Oct 30, 2025 07:44 AM

'എന്നെ കൊന്നിട്ട് മാത്രമേ കഴിയൂ...ഓഡിഷനെന്ന വ്യാജേന ഹോട്ടല്‍മുറിയിലേക്ക് വിളിച്ചു, കടന്നുപിടിച്ചു'; അജ്മല്‍ അമീറിനെതിരേ തമിഴ് നടി

'എന്നെ കൊന്നിട്ട് മാത്രമേ കഴിയൂ...ഓഡിഷനെന്ന വ്യാജേന ഹോട്ടല്‍മുറിയിലേക്ക് വിളിച്ചു, കടന്നുപിടിച്ചു'; അജ്മല്‍ അമീറിനെതിരേ തമിഴ്...

Read More >>
Top Stories










News Roundup






https://moviemax.in/-