---
title: "മോഹന്‍ലാലിന് സ്ത്രീകള്‍ വീക്ക്‌നെസോ? താരത്തിന്റെ മറുപടി വൈറലാകുന്നു"
english_title: "The post shared by Zeenat, the comment that came to it and the reply given by the actor to that comment had attracted a lot of attention."
publisher: "moviemax.in"
canonical_url: "https://moviemax.in/news/16736/the-post-shared-by-zeenat-the-comment-that-came-to-it-and-the-reply-given-by-the-actor-to-that-comment-had-attracted-a-lot-of-attention"
published_at: "2021-12-18T15:38:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bdb43fd9a81_.jpg"
keywords: []
---

# മോഹന്‍ലാലിന് സ്ത്രീകള്‍ വീക്ക്‌നെസോ? താരത്തിന്റെ മറുപടി വൈറലാകുന്നു

> **Lead Summary:** മലയാളികള്‍ക്ക് പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് സീനത്ത്. അഭിനയം , ഡബ്ബിംഗ് മേഖലയില്‍ ഏറെ പരിചിതയായ താരം കൂടിയാണ് അഭിനയജീവിതത്തിന്റെ ആദ്യനാളുകള്‍ മുതല്‍ പ്രായത്തേക്കാള്‍ കൂടിയ വേഷത്തിലായിരുന്നു താരം കൂടുതലും അഭിനയിച്ചത്. നാടക രംഗത്തുനിന്ന് സിനിമാ മേഖലയിലോട്കടന്നുവന്ന താരം ഇപ്പോഴും സിനിമാ സീരിയല്‍ രംഗത്ത് നിറഞ്ഞു നില്‍ക്കുകയാണ്. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, ജയറാം, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ എന്നിങ്ങനെ മലയാള സിനിമയിലെ പ്രമുഖരായ എല്ലാവരുടെ സിനിമയിലും സീനത്തിന് അഭിനയിക്കാന്‍ സാധിച്ചിട്ടുണ്ട്.

## Article Content

മലയാളികള്‍ക്ക് പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് സീനത്ത്. അഭിനയം , ഡബ്ബിംഗ് മേഖലയില്‍ ഏറെ പരിചിതയായ താരം കൂടിയാണ് അഭിനയജീവിതത്തിന്റെ ആദ്യനാളുകള്‍ മുതല്‍ പ്രായത്തേക്കാള്‍ കൂടിയ വേഷത്തിലായിരുന്നു താരം കൂടുതലും അഭിനയിച്ചത്. നാടക രംഗത്തുനിന്ന് സിനിമാ മേഖലയിലോട്കടന്നുവന്ന താരം ഇപ്പോഴും സിനിമാ സീരിയല്‍ രംഗത്ത് നിറഞ്ഞു നില്‍ക്കുകയാണ്. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, ജയറാം, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ എന്നിങ്ങനെ മലയാള സിനിമയിലെ പ്രമുഖരായ എല്ലാവരുടെ സിനിമയിലും സീനത്തിന് അഭിനയിക്കാന്‍ സാധിച്ചിട്ടുണ്ട്.

ഈ അടുത്തിടെ മോഹന്‍ലാലിന്റെ പിറന്നാളിന് ആശംസകളുമായി താരം രംഗത്തെത്തിയിരുന്നു, താരം പങ്കുവെച്ച് കുറിപ്പും അതിനു വന്ന കമന്റ്, ആ കമന്റിന് താരം കൊടുത്ത മറുപടിയും ഏറെ ശ്രദ്ധ നേടിയിരുന്നു, തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ജന്മദിനാശംസകള്‍ ലാല്‍ജി എന്ന തലക്കെട്ടോടെയാണ് സീനത്ത് ചിത്രം പോസ്റ്റ് ചെയ്തത്.

മോഹന്‍ലാല്‍ എന്ന വ്യക്തി അഥവാ മോഹന്‍ലാല്‍ എന്ന നടന്‍ എത്ര ഉയരങ്ങളില്‍ എത്തുന്നുവോ അത്രയും എളിമയും മറ്റുള്ളവരുടെ സ്‌നേഹവും കാത്തുസൂക്ഷിക്കുന്ന വ്യക്തി ആണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

അതുപോലെ തന്നെയാണ് സ്ത്രീകളെ ബഹുമാനിക്കുന്ന കാര്യത്തിലും മോഹന്‍ലാല്‍ മുന്‍പന്തിയിലാണ്. ഏത് ആള്‍കൂട്ടത്തില്‍ നിന്നാലും ലാലിനെയും ചുറ്റും ഒരു തേജസ് ഉള്ളതുപോലെ തോന്നാറുണ്ട്.

എന്നും എപ്പോഴും അതേ തേജസ്സോടെ ആരോഗ്യത്തോടെയും സന്തോഷത്തോടെയും കാണാന്‍ ആഗ്രഹിക്കുന്നു മനസ്സറിഞ്ഞു പ്രാര്‍ത്ഥിക്കുന്ന ഒരായിരം ജന്മദിനാശംസകള്‍ ലാല്‍ജി എന്നായിരുന്നു സീനത്ത് തന്നെ ഫേസ്ബുക്കില്‍ കുറിച്ചത്.

ഈ പോസ്റ്റിനു താഴെ വന്ന കമന്റുകളാണ് ശ്രദ്ധിക്കപ്പെട്ടത്. ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഒരു കമന്റ് ഇങ്ങനെയായിരുന്നു മോഹന്‍ലാലിന് സ്ത്രീകള്‍ ഒരു വീക്‌നെസ് ആണെന്ന് കേട്ടിട്ടുണ്ട് ചേച്ചിക്ക് വല്ല അനുഭവം ഉണ്ടായിട്ടുണ്ടോ. എന്നായിരുന്നു കമന്റ് ഉണ്ടായിരുന്നത് ഈ കമന്റ് തക്ക മറുപടി കൊടുത്തിരിക്കുകയാണ് സീനത്ത്.

സീനത്ത് പറഞ്ഞത് ഇങ്ങനെയാണ് സ്ത്രീ എന്നും ഒരു വീക്ക്‌നെസ്സ് തന്നെയാണ് മോനേ അതുകൊണ്ടല്ലേ നമ്മളൊക്കെ ജനിച്ചത്. എന്നാല്‍ കൂട്ടത്തില്‍ ഇത്തിരി ലാലിനെ ബഹുമാനം ഉണ്ടെന്ന് പറയുന്നത് തെറ്റാണോ എല്ലാ മനുഷ്യരിലും നല്ലതും ചീത്തയും കൊണ്ട് ലോകം മുഴുവന്‍ വൈറസ് കൊണ്ട് നിറഞ്ഞിരിക്കുന്നു അതുകൊണ്ടുള്ള സമയം മറ്റുള്ളവരുടെ കുറ്റം കണ്ടെത്തുന്നതിന് വേണ്ടി സമയം കളയാതെ സ്വന്തം സന്തോഷത്തിനുവേണ്ടി ജീവിക്കാന്‍ നോക്ക് എന്നായിരുന്നു സീനത്തിന്റെ ചുട്ടമറുപടി.സീനത്തിന്റെ ഈ മറുപടിക്ക് പിന്തുണയായി നിരവധി പേരാണ് രംഗത്ത് വന്നിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/16736/the-post-shared-by-zeenat-the-comment-that-came-to-it-and-the-reply-given-by-the-actor-to-that-comment-had-attracted-a-lot-of-attention)