---
title: "ഏറ്റവും നന്നായി ചുംബിക്കുന്നത് ആലിയ ആണെന്ന് അര്‍ജുന്‍ "
english_title: "Arjun says that the best kiss is Alia"
publisher: "moviemax.in"
canonical_url: "https://moviemax.in/news/16715/arjun-says-that-the-best-kiss-is-alia"
published_at: "2021-12-18T13:57:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bd9c74adae8_arjun.jpg"
keywords: []
---

# ഏറ്റവും നന്നായി ചുംബിക്കുന്നത് ആലിയ ആണെന്ന് അര്‍ജുന്‍ 

> **Lead Summary:** അച്ഛന്റെയും അമ്മയുടേയും പാതയിലൂടെ സിനിമയിലെത്തുകയും പിന്നീട് സ്വന്തമായൊരു സ്ഥാനം കഴിവിലൂടെ നേടിയെടുത്തവരുമുണ്ട്. അത്തരക്കാര്‍ക്കുള്ള മികച്ച ഉദാഹരണമാണ് ആലിയ ഭട്ട്. സ്റ്റുഡന്റ് ഓഫ് ദ ഇയറിലൂടെ അരങ്ങേറുമ്പോള്‍ ആലിയയെ പലരും നെപ്പോട്ടിസത്തിന്റെ പേരില്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ തന്നിലെ അഭിനയ പ്രതിഭ തെളിയിക്കാനും സ്വന്തമായൊരു ഇടം നേടിയെടുക്കാനും ആലിയയ്ക്ക് സാധിച്ചു. 

## Article Content

അച്ഛന്റെയും അമ്മയുടേയും പാതയിലൂടെ സിനിമയിലെത്തുകയും പിന്നീട് സ്വന്തമായൊരു സ്ഥാനം കഴിവിലൂടെ നേടിയെടുത്തവരുമുണ്ട്. അത്തരക്കാര്‍ക്കുള്ള മികച്ച ഉദാഹരണമാണ് ആലിയ ഭട്ട്. സ്റ്റുഡന്റ് ഓഫ് ദ ഇയറിലൂടെ അരങ്ങേറുമ്പോള്‍ ആലിയയെ പലരും നെപ്പോട്ടിസത്തിന്റെ പേരില്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ തന്നിലെ അഭിനയ പ്രതിഭ തെളിയിക്കാനും സ്വന്തമായൊരു ഇടം നേടിയെടുക്കാനും ആലിയയ്ക്ക് സാധിച്ചു. 

അതേസമയം നെപ്പോട്ടിസത്തിന്റെ സഹായം വീണ്ടും വീണ്ടും ലഭിച്ചിട്ടും ശ്രദ്ധിക്കപ്പെടുന്ന സിനിമ ചെയ്യാനോ സ്വന്തമായൊരു ഇടം നേടാനോ സാധിക്കാതെ വന്നവരും കുറവല്ല. ഇന്നും തന്റെ അച്ഛന്റെ പേരു കൊണ്ട് മാത്രം പിടിച്ചു നില്‍ക്കുന്നുവെന്ന വിമര്‍ശനം കേള്‍ക്കുന്ന നടനാണ് അര്‍ജുന്‍ കപൂര്‍.

നിര്‍മ്മാതാവ് ബോണി കപൂറിന്റെ മകനായ അര്‍ജുന്‍ സിനിമയിലെത്തുന്ന 2012 ലായിരുന്നു. ഇഷഖ്‌സാതെയായിരുന്നു അര്‍ജുന്റെ ആദ്യ സിനിമ. ആദ്യ സിനിമയിലെ അര്‍ജുന്റെ പ്രകടനം ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. പരിനീതി ചോപ്രയായിരുന്നു ചിത്രത്തിലെ നായിക. എന്നാല്‍ ആ പ്രതീക്ഷ നിലനിര്‍ത്താന്‍ അര്‍ജുന് പിന്നെ സാധിച്ചില്ല.

ഈയ്യടുത്ത് പുറത്തിറങ്ങിയ സന്ദീപ് ഓര്‍ പിങ്കി ഫറാര്‍ എന്ന ചിത്രത്തിലൂടെ അര്‍ജുന്‍ തന്റെ വിമര്‍ശകര്‍ക്ക് മറുപടി നല്‍കുകയും ശക്തമായ തിരിച്ചുവരവ് നടത്തുകയും ചെയ്തിരുന്നു. അര്‍ജുനും ആലിയയും ഒരുമിച്ചെത്തിയ ചിത്രമായിരുന്നു ടു സ്‌റ്റേറ്റ്‌സ്. ഇഷഖ്‌സാതെയിലേയും ടു സ്‌റ്റേറ്റ്‌സിലേയും ചുംബന രംഗങ്ങള്‍ ഏറെ ചര്‍ച്ചയായി മാറിയിരുന്നു.

ഇപ്പോഴിതാ രണ്ട് ചിത്രങ്ങളിലേയും ചുംബന രംഗങ്ങളെക്കുറിച്ച് അര്‍ജുന്‍ തന്നെ തുറന്ന് പറഞ്ഞത് ചര്‍ച്ചയായി മാറുകയാണ്. ആലിയ ഭട്ടാണോ അതോ പരിനീതി ചോപ്രയാണോ നന്നായി ചുംബിക്കുന്നത് എന്ന ചോദ്യത്തിനായിരുന്നു താരം മറുപടി പറഞ്ഞത്. ആലിയയുടെ പേരായിരുന്നു ഇതിന് മറുപടിയായി അര്‍ജുന്‍ പറഞ്ഞ പേര്. 

''ആലിയയെ ചുംബിച്ചത് എനിക്ക് ശരിക്കും ഇഷ്ടപ്പെട്ടിരുന്നു. അവളാണ് ഏറ്റവും മികച്ച രീതിയില്‍ ചുംബിക്കുന്നത്. ഇതൊരു താരതമ്യം ആവശ്യമുള്ള കാര്യമല്ല. എല്ലാവരും വ്യത്യസ്തരാണ്. അതിനാല്‍ താരതമ്യം ചെയ്യുക എന്നത് ശരിയായ കാര്യമല്ല. പക്ഷെ അവള്‍ വളരെ നന്നായി അത് ചെയ്യുന്നുണ്ടെന്നത് സത്യമാണ്'' എന്നായിരുന്നു അര്‍ജുന്‍ പറഞ്ഞത്. ''ഇഷഖ്‌സാതെയില്‍ എന്റെ ആദ്യത്തെ ചുംബന രംഗമായിരുന്നു.

അതിനാല്‍ ഞാന്‍ കുറച്ച് നെര്‍വസ് ആയിരുന്നു. ആ രംഗം തന്നെ തെറ്റായിരുന്നു. അതിനാല്‍ എനിക്ക് പരിനീതിയോട് ഒരു മൃഗത്തെ പോലെ പെരുമാറണമായിരുന്നു. ആലിയയുമായുള്ളത് കുറേക്കൂടി ലളിതവും ജെന്റിലുമായിട്ടായിരുന്നു ചെയ്യേണ്ടിയിരുന്നത്. ആലിയ എന്നെ ചുംബിക്കുന്നതായാണ് സിനിമയില്‍ കാണിക്കുന്നതും. അതിനാല്‍ അത് നന്നായി വരികയും ചെയ്തു'' എന്നും അര്‍ജുന്‍ പറയുന്നുണ്ട്.

എന്നാല്‍ അര്‍ജുനുമായുള്ള ചുംബന രംഗത്തെക്കുറിച്ച് നല്ല ഓര്‍മ്മയായിരുന്നു ആലിയയ്ക്ക് പറയാനുണ്ടായിരുന്നത്. ''അത് അസ്വസ്ഥപ്പെടുത്തുന്നതായിരുന്നു. പിന്നെയിതെല്ലാം അഭിനയമാണ്. അവന്‍ ക്രിഷും ഞാന്‍ അനന്യയുമാണ്. ഞങ്ങള്‍ അര്‍ജുനും ആലിയയുമല്ല. ഒരു ചുംബന രംഗമല്ല സിനിമ. ഞാനും അര്‍ജുനും അത് ചെയ്യാന്‍ തയ്യാറായത് കൊണ്ടാണ് അങ്ങനൊരു രംഗം എഴുതിയത്'' എന്നായിരുന്നു ആലിയ പറഞ്ഞത്.

സിനിമയുടെ ചിത്രീകരണം തുടങ്ങി പത്താം ദിവസമായിരുന്നു ചുംബന രംഗം ചിത്രീകരിച്ചതെന്നും അതിനാല്‍ തന്നെ ആലിയയുമായി അടുത്ത ബന്ധമില്ലാതിരുന്ന തനിക്ക് ബുദ്ധിമുട്ട് തോന്നിയിരുന്നുവെന്നും പക്ഷെ ഷോട്ട്  കണ്ടതോടെ താന്‍ സന്തുഷ്ടനായെന്നും നന്നായി തന്നെ വന്നിരുന്നുവെന്നാണ് അര്‍ജുന്‍ മറ്റൊരു അഭിമുഖത്തില്‍ പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/16715/arjun-says-that-the-best-kiss-is-alia)