#sowbhagyavenkitesh | 'അവർ രണ്ടുപേരും സ്വർഗത്തിൽ കണ്ടുമുട്ടിയിട്ടുണ്ടാകും'; അച്ഛന്റേയും മുത്തശ്ശിയുടെയും വീഡിയോയുമായി സൗഭാ​ഗ്യ!

#sowbhagyavenkitesh | 'അവർ രണ്ടുപേരും സ്വർഗത്തിൽ കണ്ടുമുട്ടിയിട്ടുണ്ടാകും'; അച്ഛന്റേയും മുത്തശ്ശിയുടെയും വീഡിയോയുമായി സൗഭാ​ഗ്യ!
2023-12-04T07:39:00 | By Athira V

അച്ഛന് പിന്നാലെ തനിക്ക് വലിയൊരു ആത്മബലമായിരുന്ന മുത്തശ്ശിയും ഈ ലോകത്ത് നിന്നും വേർപെട്ട് പോയ സങ്കടത്തിലാണ് സൗഭാ​ഗ്യ വെങ്കിടേഷ്. കഴിഞ്ഞ ദിവസമാണ് നടിയും സം​ഗീതജ്ഞയുമെല്ലാമായിരുന്ന സുബ്ബലക്ഷ്മി അന്തരിച്ചത്. ഒട്ടനവധി മുത്തശ്ശി കഥാപാത്രങ്ങൾ മലയാള സിനിമയിൽ അവതരിപ്പിച്ചാണ് സുബ്ബലക്ഷ്മിയമ്മ ശ്രദ്ധനേടിയത്. ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ ജോഡിയായി സുബ്ബലക്ഷ്മിയമ്മ സ്ക്രീനിലെത്തുമ്പോൾ ആ കെമിസ്ട്രിയും കുസൃതിയും കണ്ടിരിക്കാൻ തന്നെ രസമാണ്. 

വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് സുബ്ബലക്ഷ്മിയമ്മ അന്തരിച്ചത്. മകളും നടിയുമായ താര കല്യാണും കൊച്ചുമകൾ സൗഭാ​ഗ്യയും ചേർന്നാണ് സുബ്ബലക്ഷ്മിയെ ശുശ്രൂഷിച്ചിരുന്നത്. സൗഭാ​ഗ്യയുടെ മകൾ സുദർശനയും സുബ്ബലക്ഷ്മിയും തമ്മിലുള്ള രസകരമായ വീഡിയോകൾ തന്റെ മുത്തശ്ശിയുടെ വേർപാടിന് ശേഷം സൗഭാ​ഗ്യ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. 


സുബ്ബലക്ഷ്മിയുടെ ആരോ​ഗ്യം ക്ഷയിച്ച് തുടങ്ങിയപ്പോൾ മുതലുള്ള ഒരോ നിമിഷവും വീഡിയോയായും ഫോട്ടോയായും പകർത്തി താരയും സൗഭാ​ഗ്യയും സൂക്ഷിക്കുന്നുണ്ട്. താരയുടെ ഭർത്താവും നടനുമായിരുന്ന രാജാറാം 2017ലാണ് അന്തരിച്ചത്. ഭർത്താവിന് പിന്നാലെ അമ്മയും പോയപ്പോൾ താൻ അനാഥയായി എന്നാണ് കഴിഞ്ഞ ദിവസം താര സോഷ്യൽ‌മീഡിയയിൽ കുറിച്ചത്.

ഇപ്പോഴിതാ തന്റെ അച്ഛനൊപ്പമുള്ള മുത്തശ്ശിയുടെ മനോഹരമായ നിമിഷങ്ങൾ അടങ്ങിയ വീഡിയോ പങ്കിട്ട് എത്തിയിരിക്കുകയാണ് സൗഭാ​ഗ്യ. രാജാറാമിനൊപ്പം പാണ്ടിപ്പടയിലെ തന്റെ തന്നെ ഒരു രസകരമായ ഡയലോ​ഗ് വീണ്ടും പുനരാവിഷ്കരിക്കുന്ന സുബ്ബലക്ഷ്മിയാണ് സൗഭാ​ഗ്യ പങ്കുവെച്ച വീഡിയോയിലുള്ളത്.


അമ്മായിയമ്മയും മരുമകനുമായല്ല... അമ്മയേയും മകനേയും പോലെയാണ് ഇരുവരും വീഡിയോയിൽ ഇടപഴകുന്നത്. 'അവർ രണ്ടുപേരും സ്വർഗത്തിൽ വെച്ച് കണ്ടുമുട്ടിയിട്ടുണ്ടാകും...' എന്നാണ് അച്ഛന്റെയും മുത്തശ്ശിയുടെയും പഴയൊരു വീഡിയോ പങ്കിട്ട് സൗഭാ​ഗ്യ കുറിച്ചത്. വീഡിയോ ഇതിനോടകം ശ്രദ്ധിക്കപ്പെട്ട് കഴിഞ്ഞു. പഴയ വീഡിയോകൾ കാണുമ്പോൾ ദുഖം തോന്നുന്നു, രണ്ടുപേരും രസമായിരിക്കുന്നു,

ഓർമകൾക്ക് മുന്നിൽ പ്രണാമം എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഭര്‍ത്താവിന്റെ മരണ ശേഷം തീര്‍ത്തും ഒറ്റയ്ക്കുള്ള ജീവിതമാണ് താര കല്യാണിന്റേത്. മകള്‍ സൗഭാഗ്യയും കൊച്ചുമകളും എന്തിനും അടുത്തുണ്ടെങ്കിലും വീട്ടില്‍ തനിച്ച് ജീവിക്കുന്നതിനെ കുറിച്ച് പലപ്പോഴും താര കല്യാണ്‍ പങ്കുവെച്ചിട്ടുണ്ട്. പനി ബാധിച്ചാണ് രാജാറാം അന്തരിച്ചത്.


സീരിയലുകളിലെ കഥാപാത്രങ്ങൾ തന്നെ മതിയായിരുന്നു രാജാറാമിനെ ടെലിവിഷന്‍ പ്രേക്ഷരോട് അടുപ്പിക്കാന്‍. ഇതിന് പുറമെ അവതാരകന്‍ എന്ന നിലയിലും നര്‍ത്തകന്‍ എന്ന നിലയിലുമെല്ലാം രാജാറാം തിളങ്ങിയിരുന്നു. എന്നാല്‍ അദ്ദേഹത്തിന് വേണ്ടത്ര ഇടം സിനിമാലോകത്തോ കലാലോകത്തോ കിട്ടിയില്ല എന്ന ദുഖം പിന്നീട് താരയും സൗഭാഗ്യയും പങ്കുവെച്ചിട്ടുണ്ട്.

1991ൽ ആയിരുന്നു താരയുടെയും രാജാറാമിന്റെയും വിവാഹം. സുബ്ബലക്ഷ്മി അമ്മ കിടപ്പിലായപ്പോൾ നടൻ ദിലീപ് സന്ദർശിക്കാൻ എത്തിയതിന്റെ വീഡിയോ കഴിഞ്ഞ ദിവസം താര കല്യാൺ പങ്കിട്ടിരുന്നു. അവശതയിൽ കിടക്കുന്ന സുബ്ബലക്ഷ്മി അമ്മയുടെ കൈകളിൽ തടവി ദിലീപ് ആശ്വസിപ്പിക്കുന്നതും വിഡിയോയിൽ കാണാം. ഒരേയൊരു ദിലീപ് എന്ന അടിക്കുറിപ്പോടെയാണ് താര കല്യാൺ വീഡിയോ പങ്കുവെച്ചത്. 

സുബ്ബലക്ഷ്മിയും ദിലീപും കല്യാണരാമൻ, പാണ്ടിപ്പട തുടങ്ങിയ സിനിമകളിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. പ്രിയപ്പെട്ട മുത്തശ്ശിക്ക് ആദരാഞ്ജലികൾ എന്നാണ് സുബ്ബലക്ഷ്മിയമ്മയുടെ വേർപാട് അറിഞ്ഞപ്പോൾ ദിലീപ് സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. സുബ്ബലക്ഷ്മിയമ്മയ്ക്കൊപ്പമുള്ള ഷൂട്ടിങ് അനുഭവങ്ങൾ പലപ്പോഴായി അഭിമുഖങ്ങളിൽ ദിലീപ് പറഞ്ഞിട്ടുമുണ്ട്.

സിനിമാ ലോകത്ത് നിന്ന് നിരവധിപേർ സുബ്ബലക്ഷ്മിക്ക് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു. നടനും നര്‍ത്തകനുമായ അര്‍ജുനാണ് സൗഭാഗ്യയുടെ ജീവിതപങ്കാളി. സൗഭാ​ഗ്യയുടെ സോഷ്യൽമീഡിയ പേജ് നിറയെ സുബ്ബലക്ഷ്മിയും സൗഭാഗ്യയുടെ മകൾ സുദർശനയും ഒരുമിച്ചുള്ള ഫോട്ടോയും വീ‍ഡിയോയും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. 

Content Highlight: #sowbhagyavenkitesh #shared #her #late #Father #grandmother #old #video

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup