(moviemax.in) ബിഗ് സ്ക്രീനിൽ പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്ന ചില കോമ്പിനേഷനുകളുണ്ട്. അത്തരത്തിൽ നിരവധി കോമ്പിനേഷനുകൾ സംഭവിക്കുന്ന ഒരു ചിത്രമാണ് വിനീത് ശ്രീനിവാസൻറെ സംവിധാനത്തിൽ വരാനിരിക്കുന്ന വർഷങ്ങൾക്ക് ശേഷം.
പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ എന്നിവർക്കൊപ്പം നിവിൻ പോളി, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ബേസിൽ ജോസഫ്, നീരജ് മാധവ് എന്നിവർക്കൊപ്പം വിനീത് ശ്രീനിവാസനും ചിത്രത്തിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
പ്രണവും നിവിനും ആദ്യമായി ഒന്നിക്കുന്നു എന്നതാണ് സിനിമാപ്രേമികളെ സംബന്ധിച്ച് ഇതിൽ ഏറ്റവും ആവേശമുണർത്തുന്ന കാര്യം. ഈ വർഷം ജൂലൈയിൽ പ്രഖ്യാപിക്കപ്പെട്ട സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് ഒക്ടോബർ അവസാനമായിരുന്നു.
ചുരുക്കം ലൊക്കേഷൻ ചിത്രങ്ങൾ മാത്രമാണ് ഇതുവരെ പുറത്തെത്തിയിട്ടുള്ളത്. ഇപ്പോഴിതാ കാണികൾ കാത്തിരിക്കുന്ന ഒരു ഫ്രെയിം സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.
വർഷങ്ങൾക്ക് ശേഷം സെറ്റിൽ നിന്നുള്ള പ്രണവ് മോഹൻലാലിൻറെയും നിവിൻ പോളിയുടെയും ചിത്രമാണ് അത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയെല്ലാം കാര്യമായി പ്രചരിക്കുന്നുണ്ട് ഈ ചിത്രം.
സിനിമയെക്കുറിച്ച് വിനീത് ശ്രീനിവാസൻ നേരത്തേ പറഞ്ഞത് "ആ സിനിമയെക്കുറിച്ച് ഇപ്പോഴേ എന്തെങ്കിലും പറയാനാവില്ല. ഹൃദയത്തിൽ തൊടുന്ന ഒരു സിനിമ ചെയ്യണമെന്ന് തന്നെയാണ് നമ്മുടെ ആഗ്രഹം.
എല്ലാ തലമുറയ്ക്കും ആസ്വദിക്കാൻ പറ്റുന്ന സിനിമ. എൻറെ അച്ഛൻറെ പ്രായത്തിലുള്ള തലമുറ മുതൽ 2010 ൽ ജനിച്ച കുട്ടികൾ ഉണ്ടല്ലോ, ഇപ്പോഴത്തെ കൌമാരക്കാർ...
അവർക്കടക്കം എല്ലാവർക്കും തിരിച്ചരിയാനാവുന്ന ഒരു സിനിമ ഉണ്ടാക്കണമെന്നാണ് ആഗ്രഹം. അതിന് ഏറ്റവും നല്ല വഴി എന്ന് പറയുന്നത് വളരെ സിംപിൾ ആയിട്ടുള്ള, ഒരു സ്വീറ്റ് സിംപിൾ ഫിലിം എടുക്കുക എന്നതാണ്.
എൻറെ അച്ഛൻറെ തലമുറയിലൊക്കെ വയലൻസ് ഇഷ്ടമില്ലാത്ത ഒരുപാട് ആൾക്കാർ ഉണ്ട്. അവർ അത്തരം സിനിമകളിലേക്ക് പോവില്ല. അങ്ങനത്തെ ഒരു കാര്യങ്ങളും ഇല്ലാത്ത, മനുഷ്യബന്ധങ്ങളുടെ സങ്കീർണ്ണത മാത്രം സംസാരിച്ച് പോകുന്ന ഒരു സിനിമ.
ഓരോ അഭിനേതാക്കളോട് ഈ സിനിമയെക്കുറിച്ച് സംസാരിക്കുമ്പോഴും അവർ ഇത് ചെയ്യില്ലായിരിക്കുമെന്നാണ് ഞാൻ കരുതാറ്. സ്വന്തം കരിയർ മൊത്തത്തിൽ നോക്കുമ്പോൾ ഈ സിനിമ എന്തിന് ചെയ്യണമെന്ന് അവർ ചിന്തിച്ചേക്കുമെന്നൊക്കെ തോന്നും. അങ്ങനെ വിചാരിച്ചിട്ടാണ് ഓരോ ആൾക്കാരെയും വിളിച്ചിട്ടുള്ളത്.
പക്ഷേ വിളിച്ച എല്ലാവരും ഈ സിനിമയിലേക്ക് വരാൻ സമ്മതിച്ചു. അതൊരു ഭയങ്കര ഭാഗ്യമാണ്. ഈ സിനിമയിലേക്ക് ഇത്രയും ആളുകളെ സംഘടിപ്പിക്കാൻ പറ്റുമെന്ന് ഞാനും വിചാരിച്ചിട്ടില്ല", വിനീത് പറയുന്നു.
Content Highlight: #varshangalkksesham #frame #waiting #see


































