#AmitabhBachchan | മകള്‍ക്ക് 50 കോടി ബംഗ്ലാവ്, സിന്ദൂരം തൊടാത്ത മരുമകള്‍: ബച്ചന്‍ കുടുംബം പൊട്ടിത്തെറിയുടെ വക്കില്‍!

#AmitabhBachchan  | മകള്‍ക്ക് 50 കോടി ബംഗ്ലാവ്, സിന്ദൂരം തൊടാത്ത മരുമകള്‍: ബച്ചന്‍ കുടുംബം പൊട്ടിത്തെറിയുടെ വക്കില്‍!
Dec 3, 2023 04:34 PM | By Susmitha Surendran

ഇന്ത്യയിലെ ഏറ്റവും വലിയ താര കുടുംബമാണ് ബച്ചന്‍ കുടുംബം. അമിതാഭ് ബച്ചന്‍ ജയ ബച്ചന്‍ എന്നിവര്‍ക്ക് മുന്‍പേ ഇപ്പോള്‍ മൂന്നാം തലമുറയിലും താരങ്ങളാണ് കുടുംബത്തില്‍.

എന്നാല്‍ അടുത്തിടെയായി ബച്ചന്‍ കുടുംബത്തിന്‍റെ ഉള്ളില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ അത്ര ശുഭകരമല്ലെന്നാണ് വിവരം. പ്രധാനമായും ബച്ചന്‍ കുടുംബത്തിലെ മരുമകളായ ഐശ്വര്യയും ബച്ചന്‍ കുടുംബത്തിലെ അംഗങ്ങളും തമ്മിലുള്ള വിടവ് കൂടിവരുകയാണ് എന്നാണ് പുതിയ സൂചനകള്‍.

അമിതാഭ് ബച്ചൻ മകൾ ശ്വേതയ്ക്ക് ബംഗ്ലാവ് 'പ്രതീക്ഷ' എഴുതി നല്‍കിയതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കുടുംബ സ്വത്തായ ഇത് മകള്‍ക്ക് മാത്രം ബച്ചന്‍ എഴുതി നല്‍കിയത് കുടുംബത്തിലെ ചില പ്രശ്നങ്ങള്‍ കാരണമാണ് എന്നാണ് ചില ബോളിവുഡ് മാധ്യമങ്ങള്‍ പറയുന്നത്.

തന്‍റെ വിവാഹം അടക്കം നടന്ന പ്രതീക്ഷയില്‍ മരുമകള്‍ ഐശ്വര്യയ്ക്ക് താല്‍പ്പര്യം ഉണ്ടായിരുന്നുവെന്നും. എന്നാല്‍ സീനിയര്‍ ബച്ചന്‍ ഇതൊന്നും നോക്കിയില്ലെന്നുമാണ് വിവരം.

അടുത്ത കാലത്തായി ഐശ്വര്യ റായി പൊതുവേദികളില്‍ ഒന്നും ബച്ചന്‍ കുടുംബത്തോടൊപ്പം പ്രത്യക്ഷപ്പെടാറില്ല. ഒപ്പം എപ്പോഴും മകള്‍ ആരാദ്യ മാത്രമാണ് ഉണ്ടാകുക.

അടുത്തിടെ ബോളിവുഡിലെ മുന്‍നിര ദീപാവലി പാര്‍ട്ടികളില്‍ എല്ലാം ഐശ്വര്യ എത്തിയത് ആരാദ്യയ്ക്കൊപ്പമാണ്. എന്നാല്‍ അഭിഷേക് തനിച്ച് എത്തുകയും ചെയ്തു. അടുത്തടെ ഐശ്വര്യ പിതാവിന്‍റെ ജന്മദിനത്തില്‍ അഭിഷേകിനെ പരാമര്‍ശിക്കാതെ പോസ്റ്റിട്ടതും വാര്‍ത്തയായിരുന്നു.

അതിനൊപ്പം അഭിതാബ് ബച്ചന്‍റ ജന്മദിനത്തില്‍ ഐശ്വര്യ ബച്ചന്‍ കുടുംബത്തിലെ മറ്റ് അംഗങ്ങളെ ക്രോപ്പ് ചെയ്ത് ചിത്രം ഇട്ടതും ഏറെ ചര്‍ച്ചയായിരുന്നു. മുന്‍പ് ബച്ചന്‍ കുടുംബത്തോടൊപ്പം പല ചടങ്ങുകളിലും പങ്കെടുക്കുമ്പോള്‍ വലിയ തോതില്‍ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തുന്ന പതിവ് ഐശ്വര്യയ്ക്ക് ഉണ്ടായിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഒരു വേദിയിലും ആ പതിവ് ഐശ്വര്യ റായി തുടരുന്നില്ല. പലപ്പോഴും ഇപ്പോള്‍ ഐശ്വര്യ മുംബൈയില്‍ തന്‍റെ കുടുംബത്തിനൊപ്പമാണ് എന്നാണ് ബോളിവുഡ് മാധ്യമങ്ങള്‍ പറയുന്നത്.

ഐശ്വര്യയും അഭിഷേകിന്‍റെ സഹോദരി നവ്യ നവേലി നന്ദയും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടില്ല എന്നത് പാരീസ് ഫാഷൻ വീക്കിന് ശേഷം ചർച്ചയായിരുന്നു. എന്നാല്‍ ഇവയെല്ലാം കിംവദന്തികൾ മാത്രമാണ്, ഇതിന് സ്ഥിരീകരണമൊന്നുമില്ലല്ലോ എന്നാണ് ഇപ്പോഴും ഐശ്വര്യയുടെ ചില കടുത്ത ആരാധകര്‍ പറയുന്നത്.

#50crore #bungalow #daughter #daughterinlaw #who #not #touched #sindoor #Bachchan #family #verge #explosion

Next TV

Related Stories
സാമന്ത വിവാഹിതയാവുന്നു? വരൻ വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവും! വിവാഹം ഉടനെന്ന് റിപ്പോർട്ട്

May 3, 2025 10:55 AM

സാമന്ത വിവാഹിതയാവുന്നു? വരൻ വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവും! വിവാഹം ഉടനെന്ന് റിപ്പോർട്ട്

സംവിധായകൻ രാജ് നിഡിമോരുവുമായുള്ള സാമന്തയുടെ പ്രണയത്തെക്കുറിച്ചും അവരുടെ രണ്ടാമത്തെ ചിത്രത്തെക്കുറിച്ചും ബയിൽവൻ രംഗനാഥൻ...

Read More >>
Top Stories










News Roundup