---
title: "സ്വന്തം ഭര്‍ത്താവിന്റെ രണ്ടാംവിവാഹം ആഘോഷമാക്കി മൃദു"
english_title: "The video shared by YUVA  Krishna and Mridula is going viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/16678/the-video-shared-by-krishna-and-mridula-is-going-viral"
published_at: "2021-12-18T11:42:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bd7c37a8e9e_mrudula.jpg"
keywords: []
---

# സ്വന്തം ഭര്‍ത്താവിന്റെ രണ്ടാംവിവാഹം ആഘോഷമാക്കി മൃദു

> **Lead Summary:** മിനിസ്‌ക്രീന്‍ ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളാണ് യുവ കൃഷ്ണയും മൃദുല വിജയും. പരമ്പരകളിലൂടെ കടന്നുവന്ന ഇരുവരും പിന്നീട് ജീവിതത്തില്‍ ഒന്നിക്കുകയായിരുന്നു. സ്റ്റാര്‍ മാജിക്‌ എന്ന ഷോയില്‍ ഇരുവരും പങ്കെടുത്തിയിരുന്നു . നിരവധി ആരാധകരുള താര ജോഡികളാണ് യുവ കൃഷ്ണയും മൃദുല വിജയും. ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന വിവാഹമായിരുന്നു ഇവരുടെയും . 

## Article Content

മിനിസ്‌ക്രീന്‍ ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളാണ് യുവ കൃഷ്ണയും മൃദുല വിജയും. പരമ്പരകളിലൂടെ കടന്നുവന്ന ഇരുവരും പിന്നീട് ജീവിതത്തില്‍ ഒന്നിക്കുകയായിരുന്നു. സ്റ്റാര്‍ മാജിക്‌ എന്ന ഷോയില്‍ ഇരുവരും പങ്കെടുത്തിയിരുന്നു . നിരവധി ആരാധകരുള താര ജോഡികളാണ് യുവ കൃഷ്ണയും മൃദുല വിജയും. ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന വിവാഹമായിരുന്നു ഇവരുടെയും . 

വിവാഹശേഷവും അഭിനയലോകത്ത് സജീവമാണ് ഇവര്‍. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്ന മൃദുവും യുവയും പങ്കുവയ്ക്കുന്ന വിശേഷങ്ങള്‍ എല്ലാം തന്നെ പെട്ടെന്ന് തന്നെ വൈറല്‍ ആവാറുണ്ട്.

യൂട്യൂബ് ചാനല്‍ വഴിയാണ് അധികവും യുവയും മൃദുലയും വിശേഷം പങ്കുവയ്ക്കാര്‍. ഇവര്‍ പുറത്തു വിടുന്ന വീഡിയോകളും നിമിഷനേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവാര്‍.

ഇത്തവണ ഒരു വേറിട്ട വീഡിയോ പങ്കുവെച്ചാണ് താരങ്ങള്‍ എത്തിയത്. ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരിക്കുകയാണ് മൃദു.

മൃദു തന്നെയാണ് സ്വന്തം ഭര്‍ത്താവിന്റെ രണ്ടാം വിവാഹം ഷൂട്ട് ചെയ്തത്. ഇത് കേട്ടപ്പോള്‍ ആരാധകര്‍ ആദ്യമൊന്ന് ഞെട്ടിയെങ്കിലും പിന്നീട് സീരിയല്‍ ഷൂട്ട് ആണെന്ന് മനസ്സിലായി.

വിവാഹത്തിന്റെ തുടക്കം മുതല്‍ അവസാനം വരെ മൃദുലയും കൂടെ തന്നെ ഉണ്ടായിരുന്നു. വീഡിയോയില്‍ ലൊക്കേഷന്‍ വിശേഷങ്ങളും സീരിയലിലെ മറ്റ് അഭിനേതാക്കളേയും പിന്നണി പ്രവര്‍ത്തകരെയും മൃദു പരിചയപ്പെടുത്തി.

അതേസമയം ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ് യുവ കൃഷ്ണയുടെ മൃദുല വിജയുടെ വിശേഷം അറിയാന്‍. ആരാധകര്‍ കാത്തിരുന്ന് ആഘോഷമാക്കിയ വിവാഹമായിരുന്നു ഇവരുടേത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ നടന്ന ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിരുന്നു.

ആറ്റുകാല്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു മൃദുലയും യുവയുടെ വിവാഹം. 2020 ഡിസംബറിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയം നടന്നത്. വീട്ടുകാര്‍ തന്നെ തീരുമാനിച്ചുറപ്പിച്ച വിവാഹമായിരുന്നു ഇത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/16678/the-video-shared-by-krishna-and-mridula-is-going-viral)