ക്ഷേത്രത്തിന്റെ അതേ മാതൃകയിലുള്ള ഒരു ഫോട്ടോഷൂട്ട് ഈ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയമായിരിക്കുകയാണ്. മതവികാരത്തെ വൃണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ബിജെപി പ്രവർത്തകർ രംഗത്തെത്തിയിരുന്നു. അതിനിടയിൽ വല്ലാത്തൊരു ട്വിസ്റ്റ് സംഭവിച്ചിരിക്കുകയാണ്. ചിത്രങ്ങൾക്കതിരെ പൊലീസിന് പരാതി നൽകിയെന്നും ചിലർ അവകാശപ്പെട്ടിരുന്നു.
എന്നാൽ വലതുപക്ഷ/ബി.ജെ.പി ആഭിമുഖ്യമുള്ള ഒരു ഫോട്ടോഗ്രാഫറാണ് ഈ ഫോട്ടോഷൂട്ടിന് പിന്നിൽ എന്നാണ് തൃശൂർ കേരളവർമ്മ കോളേജിലെ അദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപ നിഷാന്ത് ആരോപിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ട് ഫോട്ടോഗ്രാഫറുടെ ഫേസ്ബുക്ക് പ്രൊഫൈലിന്റെ സ്ക്രീൻ ഷോട്ടുകൾ ഉൾപ്പെടയുള്ള ചിത്രങ്ങൾ ദീപ നിഷാന്ത് തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഈ ഫോട്ടോ കണ്ട് മതവികാരം വ്രണപ്പെട്ട് ഉണർന്ന ഹിന്ദുക്കളൊക്കെ പൊടിക്കടങ്ങണം. തെരഞ്ഞെടുപ്പ് അടുത്താൽ രാഷ്ട്രീയം പറയാനില്ലാത്തവർ ഹിന്ദുക്കളെ പിടിച്ചുകുലുക്കി ഉണർത്തുന്ന പതിവ് കലാപരിപാടിയാണ്. ഉണർന്ന ഹിന്ദുക്കളെയൊക്കെ അടിച്ചുകൂട്ടി ശാഖയിൽ കൊണ്ടിടാനുള്ള പരിപാടിയിൽ വീണു പോവരുത്. ഫോട്ടോയെടുത്തവൻ്റെ പ്രൊഫൈലും രാഷ്ട്രീയവും കൂടി പരിശോധിച്ചിട്ട് വേണം വികാരം വ്രണപ്പെടാൻ.
BJP activists had come out alleging that it was hurting religious sentiments. In the meantime, a twist has occurred