#viral | ആസക്തി അടക്കാനാകാതെ വീടിന്‍റെ ഭിത്തി തുരന്ന് ആര്‍ത്തിയോടെ തിന്നു; ഒടുവില്‍ ലഭിച്ചത്!

#viral | ആസക്തി അടക്കാനാകാതെ വീടിന്‍റെ ഭിത്തി തുരന്ന് ആര്‍ത്തിയോടെ തിന്നു; ഒടുവില്‍ ലഭിച്ചത്!
Dec 1, 2023 02:45 PM | By Athira V

‌വിചിത്രമായ ഭക്ഷണ ശീലങ്ങൾ ഉള്ളവരും ചില വസ്തുക്കളോട് അമിതമായ ആസക്തി ഉള്ളവരുമായ നിരവധി ആളുകൾ നമുക്ക് ചുറ്റിലുമുണ്ട്. അത്തരത്തിൽ ഏറെ വിചിത്രമെന്ന് തന്നേ പറയേണ്ട ഒരു ആസക്തിയ്ക്ക് അടിപ്പെട്ടു പോയ അമേരിക്കയിൽ നിന്നുള്ള ഒരു യുവതിയുടെ വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു.

മിഷിഗണിലെ ഡിട്രോയിറ്റിൽ താമസിക്കുന്ന 28 കാരിയായ നിക്കോൾ എന്ന യുവതിയാണ് സ്വന്തം വീടിന്‍റെ ഭിത്തകളിലെയും മതിലുകളിലേയുമൊക്കെയുള്ള പെയിന്‍റ് അടക്കമുള്ള ഭിത്തി പൊളിച്ച് തിന്നുന്ന വിചിത്രമായ ആസക്തിയോടെ ശ്രദ്ധ പിടിച്ചുപറ്റിയത്.

എന്നാൽ ഈ ആസക്തി അവളെ കൊണ്ടു ചെന്നെത്തിച്ചത് ഒരു വലിയ അപകടത്തിലേക്കായിരുന്നു. നീണ്ട ഒമ്പതു വർഷക്കാലം ഭിത്തികളും മതിലുകളും പൊളിച്ച് തിന്നുന്നത് തുടർന്ന നിക്കോൾ ഒടുവിൽ കാൻസർ രോ​ഗബാധിതയായി.

നിക്കോളിന്‍റെ അസാധാരണമായ ഈ ആസക്തിയുടെ തുടക്കം അവളുടെ വീട്ടിലെ ഡ്രൈ വാളിന്‍റെ ​ഗന്ധം അവളെ ആകർഷിച്ചതോടെയാണ്. വെറുമൊരു രസത്തിന് തുടങ്ങിയ ഭത്തികളുടെ ​ഗന്ധത്തോടുള്ള ആ ഇഷ്ടം പിന്നീട് അവളെ കീഴ്പ്പെടുത്തി കളയാൻ ശേഷിയുള്ള ആസക്തയായി മാറുകയായിരുന്നു.

മതിലുകൾ എവിടെ കണ്ടാലും അത് പൊളിച്ച് തിന്നണമെന്ന തോന്നൽ അവളിൽ ഉണ്ടായിത്തുടങ്ങി. എന്തിനേറെ പറയുന്നു അടങ്ങാത്ത ആ​ഗ്രഹത്തെ ശമിപ്പിക്കാൻ ദിവസത്തിൽ ആറ് തവണ വരെ തന്‍റെ താമസ സ്ഥലത്തിന്‍റെ ഭിത്തികൾ താൻ തകർത്തിട്ടുണ്ടെന്നാണ് നിക്കോൾ പറയുന്നത്.

സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും വീടുകളിൽ പോലും പോയി അവൾ ചുമരുകള്‍ പൊളിച്ച് തിന്നിട്ടുണ്ടത്രേ. ഈ വിചിത്രമായ ശീലം അവൾ ഭിത്തികൾ പൊളിച്ചു തിന്ന വീടുകൾക്ക് മാത്രമല്ല കേടുപാടുകൾ വരുത്തിയത്. അവളരുടെ ശരീരത്തേയും വളരെ അപകടകരമായ അവസ്ഥയിലേക്ക് അത് തള്ളി വിട്ടു.

കാൻസർ രോ​ഗബാധിതയാണ് ഇപ്പോൾ നിക്കോൾ. എങ്കിലും തന്‍റെ ആസക്തയിൽ നിന്നും പൂർണമായും മോചിതയാകാൻ അവൾക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ അയൽവാസികളും സുഹൃത്തുക്കളും തങ്ങളുടെ വീടുകളിലേക്കുള്ള നിക്കോളിന്‍റെ പ്രവേശനം തടഞ്ഞെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

#Unable #control #his #appetite #dug #through #wall #house #ate #greedily #Finally #got #it

Next TV

Related Stories
ശ്ശെടാ... ഇത് സത്യമാണോ? ഇതാണോ പുതിയ ട്രെൻഡ്; വീട്ടിലെ പണി ചെയ്യാൻ മക്കൾ, അച്ഛനും അമ്മയ്ക്കും വിശ്രമം

May 8, 2025 05:29 PM

ശ്ശെടാ... ഇത് സത്യമാണോ? ഇതാണോ പുതിയ ട്രെൻഡ്; വീട്ടിലെ പണി ചെയ്യാൻ മക്കൾ, അച്ഛനും അമ്മയ്ക്കും വിശ്രമം

കുട്ടികളെ പാചകവും വീട്ടുജോലികളും ചെയ്യുന്ന മാതാപിതാക്കൾ...

Read More >>
എന്റെ ഭാര്യയ്ക്ക് പ്രേതബാധയാണ്, ലീവ് വേണം; നാട്ടിൽ പോകാൻ ലീവ് ചോദിച്ച് യുവാവ്; കുറിപ്പ് വൈറൽ

May 7, 2025 04:32 PM

എന്റെ ഭാര്യയ്ക്ക് പ്രേതബാധയാണ്, ലീവ് വേണം; നാട്ടിൽ പോകാൻ ലീവ് ചോദിച്ച് യുവാവ്; കുറിപ്പ് വൈറൽ

നാട്ടിൽ പോകാൻ ലീവ് ചോദിക്കുന്ന നേപ്പാളി യുവാവിന്റെ കുറിപ്പ്...

Read More >>
Top Stories










News Roundup