---
title: " #KaranJohar  |   റാണി മുഖർജിക്ക് ഭക്ഷണം കൊടുക്കരുതെന്ന് തീരുമാനിച്ചു, സംഭവം ഇങ്ങനെ; കരണ്‍ ജോഹര്‍"
english_title: "#decided #not #feed #RaniMukherjee #story #KaranJohar"
publisher: "moviemax.in"
canonical_url: "https://moviemax.in/news/166112/decided-not-feed-ranimukherjee-story-karanjohar"
published_at: "2023-11-30T15:49:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656862a51fe8e_karan_and_rani_1.jpg"
keywords: []
---

#  #KaranJohar  |   റാണി മുഖർജിക്ക് ഭക്ഷണം കൊടുക്കരുതെന്ന് തീരുമാനിച്ചു, സംഭവം ഇങ്ങനെ; കരണ്‍ ജോഹര്‍

> **Lead Summary:** കരണ്‍ ജോഹര്‍ ആദ്യമായി കഥ എഴുതി സംവിധാനം ചെയ്ത സിനിമയാണ് കുച്ച് കുച്ച് ഹോത്താ ഹേ. ഷാരൂഖ് ഖാന്‍ നായകനായിട്ടെത്തിയപ്പോള്‍ കാജോള്‍, റാണി മുഖര്‍ജി എന്നിവരായിരുന്നു നായികമാര്‍. ഒരു ത്രീകോണ പ്രണയം പറഞ്ഞ സിനിമ ആ വര്‍ഷത്തെ ഏറ്റവും വിജയങ്ങളിലൊന്നായി മാറി. ജനപ്രിയ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം പോലും ചിത്രത്തിന് ലഭിച്ചിരുന്നു.

## Article Content

കരണ്‍ ജോഹര്‍ ആദ്യമായി കഥ എഴുതി സംവിധാനം ചെയ്ത സിനിമയാണ് കുച്ച് കുച്ച് ഹോത്താ ഹേ. ഷാരൂഖ് ഖാന്‍ നായകനായിട്ടെത്തിയപ്പോള്‍ കാജോള്‍, റാണി മുഖര്‍ജി എന്നിവരായിരുന്നു നായികമാര്‍. ഒരു ത്രീകോണ പ്രണയം പറഞ്ഞ സിനിമ ആ വര്‍ഷത്തെ ഏറ്റവും വിജയങ്ങളിലൊന്നായി മാറി. ജനപ്രിയ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം പോലും ചിത്രത്തിന് ലഭിച്ചിരുന്നു.

കരണ്‍ ജോഹര്‍ അവതാരകനായിട്ടെത്തുന്ന കോഫി വിത്ത് കരണ്‍ എന്ന പരിപാടിയുടെ ഏറ്റവും പുതിയ എപ്പിസോഡില്‍ റാണി മുഖര്‍ജിയും കജോളും അതിഥികളായി എത്തിയിരിക്കുകയാണ്. ഹിറ്റ് സിനിമയിലെ താരങ്ങള്‍ വീണ്ടും ഒരുമിച്ചപ്പോള്‍ അന്ന് ലൊക്കേഷനില്‍ നടന്ന പല രസകരമായ സംഭവങ്ങളും പങ്കുവെച്ചിരിക്കുകയാണ്.

റാണി ഒരു പ്രത്യേക പാവാട ധരിക്കണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നുവെന്നും ശരീരഭാരം കുറച്ചാല്‍ മാത്രമേ അത് അവള്‍ക്ക് ചേരുകയുള്ളുവെന്നും തോന്നി. അങ്ങനെ സിനിമയിലെ ഒരു കോസ്റ്റിയൂം ധരിക്കുന്നതിന് വേണ്ടി റാണിയുടെ ശരീരഭാരം കുറക്കാന്‍ തീരുമാനിച്ചു. അതുകൊണ്ട് നടിയ്ക്ക് ഭക്ഷണമൊന്നും നല്‍കരുതെന്ന് ഹോട്ടലിലെ റൂം സര്‍വീസിനോട് താന്‍ നിര്‍ദ്ദേശിച്ചിരുന്ന സംഭവത്തെ കുറിച്ചാണ് കരണ്‍ ജോഹര്‍ പറഞ്ഞിരിക്കുന്നത്.

ഇതിനിടയില്‍ താന്‍ ഭക്ഷണം കഴിക്കുന്നത് കണ്ട കരണ്‍ തന്റെ കൈയില്‍ നിന്ന് ഭക്ഷണം തട്ടിയെടുത്തുവെന്നും പിന്നീട് സന്മനസ് ഉള്ളത് കൊണ്ടാണ് അത് തിരികെ നല്‍കാന്‍ പ്രേരിപ്പിച്ചതെന്നും റാണി ഓര്‍മ്മിപ്പിച്ചു. അന്ന് നടന്നതിനെ കുറിച്ച് കരണ്‍ പറയുന്നതിങ്ങനെയാണ്... 'റാണിയോട് ചെറിയൊരു പാവാട ധരിച്ചിട്ട് അഭിനയിക്കുന്നൊരു സീന്‍ ചെയ്യാനുണ്ടെന്നും അതിനാല്‍ കുറച്ച് ഭാരം കുറയ്ക്കണമെന്നും പറഞ്ഞു.

ആ വസ്ത്രം ധരിക്കണമെങ്കില്‍ റാണി 4-5 കിലോ കുറയ്ക്കണമായിരുന്നു. എന്നാല്‍ അവള്‍ പറഞ്ഞത് 4-5 കിലോ ഒന്നും കുറയ്ക്കാന്‍ പറ്റില്ലെന്നാണ്. താരങ്ങളുടെ പഴയകഥകള്‍ കേട്ടതോടെ കാജോളും ചേര്‍ന്ന് മൂവരും ചിരിക്കുകയാണ് ചെയ്യുന്നത്. മാത്രല്ല കരണ്‍ തന്നെ 'അടിച്ച' ഒരു സംഭവം കൂടി ഉണ്ടെന്നും റാണി മുഖര്‍ജി വെളിപ്പെടുത്തി. എന്നാല്‍ അത് ഒരു തമാശയായിരുന്നുവെന്നും അവന്‍ യഥാര്‍ത്ഥത്തില്‍ 'സ്‌നേഹത്തോടെ അവളെ തട്ടുകയാണ് ചെയ്‌തെന്നും നടി വിശദമാക്കി.

### Related Links & Sources
- [Original Story Source](https://moviemax.in/news/166112/decided-not-feed-ranimukherjee-story-karanjohar)