---
title: "#ApoorvaBose  |   ആറു മാസങ്ങൾക്കിടെ മൂന്ന് തവണ വിവാഹം; സത്യാവസ്ഥ തുറന്ന് പറഞ്ഞ് നടി അപൂര്‍വ ബോസ്"
english_title: "#Married #three #times #sixmonths #Actress #ApoorvaBose #opensup #truth"
publisher: "moviemax.in"
canonical_url: "https://moviemax.in/news/166108/married-three-times-sixmonths-actress-apoorvabose-opensup-truth"
published_at: "2023-11-30T15:35:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65685f0ba1349_apoorva_1.jpg"
keywords: []
---

# #ApoorvaBose  |   ആറു മാസങ്ങൾക്കിടെ മൂന്ന് തവണ വിവാഹം; സത്യാവസ്ഥ തുറന്ന് പറഞ്ഞ് നടി അപൂര്‍വ ബോസ്

> **Lead Summary:** വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ നടിയാണ് അപൂര്‍വ ബോസ്. വളരെ കുറച്ചു സിനിമകളെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളികൾക്ക് സുപരിചിതയാണ് താരം. പിന്നീട് സിനിമയിൽ നിന്നും ഇടവേളയെടുക്കുകയായിരുന്നു താരം. മാസങ്ങൾക്ക് മുൻപ് ജീവിതത്തിൽ പുതിയൊരു ഘട്ടത്തിലേക്കും അപൂർവ കടന്നിരുന്നു.

## Article Content

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ നടിയാണ് അപൂര്‍വ ബോസ്. വളരെ കുറച്ചു സിനിമകളെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളികൾക്ക് സുപരിചിതയാണ് താരം. പിന്നീട് സിനിമയിൽ നിന്നും ഇടവേളയെടുക്കുകയായിരുന്നു താരം. മാസങ്ങൾക്ക് മുൻപ് ജീവിതത്തിൽ പുതിയൊരു ഘട്ടത്തിലേക്കും അപൂർവ കടന്നിരുന്നു.

ആറ് മാസം മുൻപാണ് നടി പ്രണയിച്ചു വിവാഹം കഴിച്ചത്. ചുരുക്കം ചില ബന്ധുക്കളുടെ സാന്നിധ്യത്തിൽ വളരെ ലളിതമായി നടത്തിയ ഒരു രജിസ്റ്റർ വിവാഹമായിരുന്നു താരത്തിന്റേത്. വിവാഹം കഴിഞ്ഞതായി അപൂര്‍വയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ധിമന്‍ തലപത്രയാണ് അപൂർവയുടെ ഭർത്താവ്. രജിസ്റ്റർ വിവാഹത്തിന്റെ ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

എന്നാൽ രജിസ്റ്റർ വിവാഹത്തിന് പിന്നാലെ അതേ മാസം തന്നെ ഗുരുവായൂരിൽ വെച്ചും അപർണയും ധിമനും വിവാഹിതരാവുകയുണ്ടയായി. മുത്തശ്ശിയുടെ ആഗ്രഹപ്രകാരം നടത്തിയ വിവാഹമായിരുന്നു ഇതെന്നാണ് അപൂർവ പറഞ്ഞത്. ഇതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുത്തു. ഇപ്പോഴിതാ ആറ് മാസങ്ങൾക്ക് ശേഷം വീണ്ടും വിവാഹിതരായിരിക്കുകയാണ് അപൂർവയും ഭർത്താവ് ധിമനും.

ഇക്കുറി ഭർത്താവിന്റെ ആചാരപ്രകാരമാണ് അപൂർവയുടെ വിവാഹം നടന്നത്. കുടുംബത്തിലെ ചില മുതിർന്ന അംഗങ്ങളുടെ ആരോഗ്യസ്ഥിതി പരിഗണിച്ചാണ് അന്ന് പെട്ടെന്നൊരു വിവാഹം നടത്തേണ്ട സാഹചര്യം ഇവർക്കുണ്ടായത്. അതിനുശേഷമാണ് ഗുരുവായൂരിൽ വച്ചൊരു മാലയിടൽ ചടങ്ങും നടത്തിയത്. എന്നാലിപ്പോൾ എല്ലാ ആചാരങ്ങളോടും കൂടി വിവാഹം ആഘോഷമാക്കിയിരിക്കുകയാണ് അപൂർവയും ധിമനും.

വിവാഹ ചിത്രങ്ങളും വീഡിയോസും അപൂർവയും അവരുടെ സുഹൃത്തുക്കളും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. പെട്ടെന്ന് തീരുമാനിച്ചതായിരുന്നെന്നും വിവാഹദിവസം വസ്ത്രം ഇസ്തിരി ഇട്ടു തന്നത് പോലും ഭർത്താവായിരുന്നെന്നും അപൂർവ പറയുകയുണ്ടായി. സോഷ്യൽ മീഡിയയിൽ സജീവമായ അപൂർവ തന്റെയും ഭർത്താവിന്റെയും വിശേഷങ്ങളൊക്കെ നിരന്തരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/166108/married-three-times-sixmonths-actress-apoorvabose-opensup-truth)