---
title: "ദേഷ്യം പിടിച്ച്‌ ഭാര്യയെ ഒറ്റയ്ക്കാക്കി ഇറങ്ങിപ്പോയ അഭിഷേക് ബച്ചന്‍; കാരണം ഇതാണ്..."
english_title: "Abhishek Bachchan leaves his wife alone in anger; Because this is ..."
publisher: "moviemax.in"
canonical_url: "https://moviemax.in/news/16608/abhishek-bachchan-leaves-his-wife-alone-in-anger-because-this-is"
published_at: "2021-12-17T20:48:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bcab1aa886d_abhishek 2.jpg"
keywords: []
---

# ദേഷ്യം പിടിച്ച്‌ ഭാര്യയെ ഒറ്റയ്ക്കാക്കി ഇറങ്ങിപ്പോയ അഭിഷേക് ബച്ചന്‍; കാരണം ഇതാണ്...

> **Lead Summary:** **ബോ**ളിവുഡിലെ സൂപ്പര്‍ താരങ്ങളാണ് ഐശ്വര്യ റായ് ബച്ചനും അഭിഷേക് ബച്ചനും. ഇരുവരും തമ്മിലുള്ള പ്രണയവും വിവാഹവുമൊക്കെ ആരാധകരും മാധ്യമങ്ങളുമൊക്കെ ആഘോഷമാക്കി മാറ്റിയിരുന്നു. ഐശ്വര്യ റായിയെ പോലെ ലോകം മുഴുവന്‍ ആരാധകരുള്ള ഭാര്യയുണ്ടായതിന്റെ പേരിലും അഭിഷേകിനെ സോഷ്യല്‍ മീഡിയ വിടാതെ പിന്തുടരാറുണ്ട്. സോഷ്യല്‍ മീഡിയ നിരന്തരം ആക്രമിക്കുന്ന താരമാണ് അഭിഷേക് ബച്ചന്‍.

## Article Content

**ബോ**ളിവുഡിലെ സൂപ്പര്‍ താരങ്ങളാണ് ഐശ്വര്യ റായ് ബച്ചനും അഭിഷേക് ബച്ചനും. ഇരുവരും തമ്മിലുള്ള പ്രണയവും വിവാഹവുമൊക്കെ ആരാധകരും മാധ്യമങ്ങളുമൊക്കെ ആഘോഷമാക്കി മാറ്റിയിരുന്നു. ഐശ്വര്യ റായിയെ പോലെ ലോകം മുഴുവന്‍ ആരാധകരുള്ള ഭാര്യയുണ്ടായതിന്റെ പേരിലും അഭിഷേകിനെ സോഷ്യല്‍ മീഡിയ വിടാതെ പിന്തുടരാറുണ്ട്. സോഷ്യല്‍ മീഡിയ നിരന്തരം ആക്രമിക്കുന്ന താരമാണ് അഭിഷേക് ബച്ചന്‍.

സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും അഭിഷേക് ബച്ചനെ ട്രോളാറുണ്ട്. താരത്തിന്റെ അഭിനയത്തെയും പരിഹസിക്കാറുണ്ട്. എന്നാല്‍ തന്റെ അഭിനയത്തെ വിമര്ശിച്ചവരുടെയെല്ലാം വായടപ്പിച്ചു കൊണ്ട് അഭിഷേക് ശക്തായ തിരിച്ചുവരവ് നടത്തുകയായിരുന്നു.

അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത അഭിഷേക് മൂന്ന് വര്‍ഷത്തിന് ശേഷം മന്‍മര്‍സിയാന്‍ എന്ന സിനിമയിലൂടെയാണ് തിരികെ വന്നത്. ഇപ്പോള്‍ കൂടുതല്‍ മെച്ചപ്പെട്ട തിരക്കഥ തിരഞ്ഞെടുത്തും അഭിനയത്തില്‍ സ്വയം മെച്ചപ്പെട്ടുമാണ് അഭിഷേക് കയ്യടി നേടുന്നത്.

ട്രോളുകളെ അഭിഷേക് നേരിടുന്ന രീതി പലപ്പോഴും സോഷ്യല്‍ മീഡിയയുടെ കയ്യടി നേടാറുണ്ട്. എന്നാല്‍ അഭിഷേക് ബച്ചന്റെ നിയന്ത്രണം പോലും നഷ്ടപ്പെടുന്ന ഘട്ടങ്ങളും ഉണ്ടായിട്ടുണ്ട്. അത്തരത്തില്‍ ഒന്നായിരുന്നു ഐശ്വര്യയുടെ തിരിച്ചുവരവ് കണ്ട ചിത്രമായ സര്‍ബജിത്തിന്റെ പ്രീമിയറിനിടെയുണ്ടായ സംഭവം.

പ്രീമിയര്‍ ഷോയ്ക്കായി ബച്ചന്‍ കുടുംബം ഒരുമിച്ചായിരുന്നു എത്തിയത്. വന്നപാടെ താരങ്ങളെ പിടിച്ചു നിര്‍ത്തി ഫോട്ടോഗ്രാഫര്‍മാര്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ ആരംഭിച്ചു. കുടുംബ ചിത്രം എടുത്ത ശേഷം അമിതാഭ് ബച്ചനും ജയ ബച്ചനും മുന്നോട്ട് പോവുകയായിരുന്നു.

ഈ സമയം അഭിഷേകും ഐശ്വര്യയും ഒരുമിച്ച് ചിത്രങ്ങള്‍ക്ക് പോസ് ചെയ്യുകയായിരുന്നു. ഇതിനിടെ ചിലര്‍ അഭിഷേകിനോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെടുകയും ഐശ്വര്യയുടെ മാത്രം ചിത്രം എടുക്കുകയുമായിരുന്നു.

മാറി നില്‍ക്കാന്‍ പറഞ്ഞതോടെ ഇവരുടേത് എടുത്തോളൂ എന്ന് പറഞ്ഞ് അഭിഷേക് അവിടെ നിന്നും പോവുകയായിരുന്നു. തന്നോട് അപമര്യാദയായി പെരുമാറിയത് അഭിഷേകിനെ ചൊടിപ്പിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

അഭിഷേക് ദേഷ്യപ്പെട്ട് പോയതോടെ ഐശ്വര്യ അപമാനിക്കപ്പെട്ട അവസ്ഥയില്‍ അവിടെ നില്‍ക്കുകയായിരുന്നുവെന്നും ആ അപമാനവും പേറിയാണ് ഐശ്വര്യ ചിത്രങ്ങള്‍ക്ക് പോസ് ചെയ്തതെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.

എന്തായാലും അഭിഷേകിന് വിഷമമോ അപമാനിക്കപ്പെട്ടതായോ തോന്നിയിരുന്നില്ലെന്നും താരം സ്വാഭാവികമായി തന്നെ മാറി നിന്നതാണെന്നുമായിരുന്നു പിന്നീട് വ്യക്തമായത്.

ഐശ്വര്യയുടെ തിരിച്ചുവരവ് ആയതിനാല്‍ അത് ഐശ്വര്യയുടെ നിമിഷമാണെന്ന തിരിച്ചറിവുള്ളതിനാണ് അഭിഷേക് അവിടെ നിന്നും പോയതെന്നും പിന്നീട് താരത്തിന്റെ സുഹൃത്ത് തന്നെ വെളിപ്പെടുത്തുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/16608/abhishek-bachchan-leaves-his-wife-alone-in-anger-because-this-is)