logo

ആ ഫോട്ടോ പോസ്റ്റ് ചെയ്യാൻ എനിക്ക് അവകാശമുണ്ടെങ്കിൽ അത് കാണുന്നവർക്ക് എന്ത് കരുതാനും അവകാശമുണ്ട് ; വൈറല്‍ ഫോട്ടോയെകുറിച്ച് നവ്യാനായര്‍

Published at Oct 9, 2020 01:51 PM ആ ഫോട്ടോ പോസ്റ്റ് ചെയ്യാൻ എനിക്ക് അവകാശമുണ്ടെങ്കിൽ അത് കാണുന്നവർക്ക് എന്ത് കരുതാനും അവകാശമുണ്ട് ; വൈറല്‍ ഫോട്ടോയെകുറിച്ച് നവ്യാനായര്‍

‘ഞാൻ ഗർഭിണിയില്ല, എന്റെ ഗർഭം ഇങ്ങനല്ല,’...ഒരു ഫോട്ടോയ്ക്ക് പിന്നാലെ വന്ന കമന്റുകൾകൊണ്ട് പുലിവാല്‍പിടിച്ചിരിക്കുകയാണ് നവ്യാനായര്‍. പക്ഷെ ഫോട്ടോയ്ക്ക് വന്ന ഈ സംശയങ്ങളും ചോദ്യങ്ങളുമൊക്കെ തമാശയായി ആസ്വദിച്ചുവെന്നാണ് മലയാളികളുടെ ബാലാമണി പറഞ്ഞത്. നവ്യ ഈയിടയില്‍ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ച ചിത്രത്തിനാണ് ഗർഭിണിയാണോ എന്ന ചോദ്യവുമായി പ്രേക്ഷകർ എത്തിയത്. വസ്ത്രത്തിൽ നിഴൽ അടിച്ചപ്പോഴോ മറ്റോ വയറ് ഉന്തി ഇരിക്കുന്നതുപോലെ തോന്നിയതാകാം ഈ സംശയങ്ങൾക്ക് കാരണമായതെന്ന് നവ്യ പറഞ്ഞു


‘അങ്ങനെയൊരു ചിത്രം പോസ്റ്റ് ചെയ്യുമ്പോൾ അത്രക്കൊന്നും ചിന്തിച്ചില്ല. പക്ഷേ മോശം കമന്റുകൾ ഒന്നും വന്നിട്ടില്ല, എല്ലാവരും ഞാൻ ഗർഭിണി ആണോ എന്ന് ചോദിച്ചു അത്രേ ഉള്ളൂ. ആളുകൾക്ക് അങ്ങനെ തോന്നി അവർ അത് നേരെ തന്നെ ചോദിച്ചു, അതിനിപ്പോ എന്താ. ആ ഫോട്ടോ പോസ്റ്റ് ചെയ്യാൻ എനിക്ക് അവകാശമുണ്ടെങ്കിൽ അത് കാണുന്നവർക്ക് എന്ത് കരുതാനും അവകാശമുണ്ട് . ഇതൊക്കെ ഒരു തമാശ ആയിട്ടേ കരുതിയിട്ടൊള്ളൂ. ഇത്തരം വാർത്തകൾക്ക് ഒരു ദിവസത്തെ ആയുസ്സേ ഉള്ളൂ.’ ഒരു പ്രമുഖ ചാനലിനുകൊടുത്ത അഭിമുഖത്തില്‍ നടി പറഞ്ഞു


വികെ. പ്രകാശ് സംവിധാനം ചെയ്യുന്ന 'ഒരുത്തി' ലൂടെയാണ് മലയാളത്തിലേക്ക് നവ്യയുടെ മടങ്ങിവരവ്. തന്റെ രണ്ടാം വരവ് ഒരു നല്ല കഥാപാത്രത്തിലൂടെ ആകണം എന്ന് ആഗ്രഹം ഉണ്ടായിരുന്ന താരമാണ് നവ്യ. ‘നായികാപ്രാധാന്യമുള്ള സിനിമയാണ്. കെ.പി.എ.സി. ലളിത, സൈജു കുറുപ്പ്, വിനായകൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷൂട്ട് ഏകദേശം കഴിഞ്ഞു, പോസ്റ്റ് പ്രോഡക്‌ഷൻ വർക്കുകൾ മാത്രമേ ബാക്കിയുണ്ടായുള്ളൂ അപ്പോഴാണ് കൊറോണ വന്നത്. അതോടെ എല്ലാം മുടങ്ങി. ഏപ്രിലിൽ റിലീസ് ചെയ്യണ്ട സിനിമ ആയിരുന്നു. ഈ സമയത്തു എല്ലാം പ്രതീക്ഷകൾക്ക് വിപരീതമായി ആണ് സംഭവിക്കുന്നത്. അതുകൊണ്ടു സിനിമ എന്ന്, എങ്ങനെ റിലീസ് ചെയ്യുമെന്ന് പറയാൻ പറ്റാത്ത അവസ്ഥയാണെന്നും താരം പറഞ്ഞു


‘I am not pregnant, my pregnancy is not like this,’ ... Navyanayar is furious with the comments that followed a photo

Related Stories
അമ്മക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു പേളി പോസ്റ്റ്‌ വൈറല്‍

Oct 24, 2020 05:58 PM

അമ്മക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു പേളി പോസ്റ്റ്‌ വൈറല്‍

പിറന്നാള്‍ ദിനത്തില്‍ താന്‍ അമ്മയെ അണിയിച്ചൊരുക്കിയെന്നും എന്നാല്‍ മേക്കപ്പ് ധരിക്കുന്നത് ജീവിതത്തില്‍ ആദ്യമായാണെന്ന് അമ്മ പറഞ്ഞെന്നും പേളി...

Read More >>
യുവതിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്താന്‍  27 ക്കാരന്‍ ചെയ്യ്തത് ആരും സ്വീകരിക്കാത്ത മാര്‍ഗം ഒടുവില്‍ സംഭവിച്ചത്

Oct 24, 2020 05:09 PM

യുവതിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്താന്‍ 27 ക്കാരന്‍ ചെയ്യ്തത് ആരും സ്വീകരിക്കാത്ത മാര്‍ഗം ഒടുവില്‍ സംഭവിച്ചത്

അല്‍ മുറാഖാബാദിലെ അപ്പാര്‍ട്ട്‌മെന്റിലെ വിവിധ ഇടങ്ങളിലായി ഈ 27കാരന്‍ ഇത്തരത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സ്ത്രീകളുടെ നഗ്‌നത രഹസ്യമായി...

Read More >>
Trending Stories