---
title: "#AbhayaHiranmayi   |   ഇതിനെ കഴപ്പ് എന്നാണ് പറയുക; കമെന്റുകൾക്ക് വായടപ്പിച്ച മറുപടി നൽകി അഭയ ഹിരണ്‍മയി"
english_title: "#called #mess #AbhayaHiranmayi #gave #muted #reply #comments"
publisher: "moviemax.in"
canonical_url: "https://moviemax.in/news/165901/called-mess-abhayahiranmayi-gave-muted-reply-comments"
published_at: "2023-11-29T16:52:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65671fe5241b6_abhaya_1.jpg"
keywords: []
---

# #AbhayaHiranmayi   |   ഇതിനെ കഴപ്പ് എന്നാണ് പറയുക; കമെന്റുകൾക്ക് വായടപ്പിച്ച മറുപടി നൽകി അഭയ ഹിരണ്‍മയി

> **Lead Summary:** സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമാണ് അഭയ ഹിരണ്‍മയി. ഗായികയായ അഭയ മോഡലിംഗിലും താല്‍പര്യമുള്ളയാളാണ്. സോഷ്യൽ മീഡിയയിൽ അഭയ പങ്കുവെക്കാറുള്ള ഫോട്ടോഷൂട്ടുകളും വൈറലായി മാറാറുണ്ട്. അതേസമയം നിരന്തരമുള്ള സദാചാര ആക്രമണവും അഭയ നേരിടാറുണ്ട്. ഇപ്പോഴിതാ അഭയ പങ്കുവച്ച പുതിയ ചിത്രവും ശ്രദ്ധ നേടുകയാണ്. ഒരു സംഗീത പരിപാടിയില്‍ നിന്നുമുള്ള തന്റെ ചിത്രങ്ങളാണ് അഭയ പങ്കുവച്ചിരിക്കുന്നത്. ചുറ്റുപാട് എത്ര പ്രശ്‌നഭരിതമാണെങ്കിലും നിങ്ങളുടെ പാട്ട് പാടുന്നത് തുടരുക.

## Article Content

സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമാണ് അഭയ ഹിരണ്‍മയി. ഗായികയായ അഭയ മോഡലിംഗിലും താല്‍പര്യമുള്ളയാളാണ്. സോഷ്യൽ മീഡിയയിൽ അഭയ പങ്കുവെക്കാറുള്ള ഫോട്ടോഷൂട്ടുകളും വൈറലായി മാറാറുണ്ട്. അതേസമയം നിരന്തരമുള്ള സദാചാര ആക്രമണവും അഭയ നേരിടാറുണ്ട്. ഇപ്പോഴിതാ അഭയ പങ്കുവച്ച പുതിയ ചിത്രവും ശ്രദ്ധ നേടുകയാണ്. ഒരു സംഗീത പരിപാടിയില്‍ നിന്നുമുള്ള തന്റെ ചിത്രങ്ങളാണ് അഭയ പങ്കുവച്ചിരിക്കുന്നത്. ചുറ്റുപാട് എത്ര പ്രശ്‌നഭരിതമാണെങ്കിലും നിങ്ങളുടെ പാട്ട് പാടുന്നത് തുടരുക.

എല്ലാവര്‍ക്കും അവരവരുടേതായ പാട്ടുണ്ട്. നിങ്ങളുടേത് വിശ്വാസത്തോടെ പാടുക, നിങ്ങളുടേതായ വേഗതയില്‍ എന്നായിരുന്നു ചിത്രത്തൊടൊപ്പം അഭയ കുറിച്ചത്. എന്നാല്‍ ചിലര്‍ സദാചാര ആക്രമണവുമായി എത്തുകയായിരുന്നു. അഭയയുടെ വസ്ത്രധാരണം തന്നെയായിരുന്നു ഇവരുടെ പ്രശ്‌നം. ഇത്തരത്തില്‍ ഒരാളുടെ കമന്റിന് അഭയ നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. ഇയാള്‍ പിന്നീട് കമന്റ് ഡിലീറ്റാക്കി മുങ്ങുകയായിരുന്നു.

ശരിയാണ്, കുഞ്ഞുടുപ്പോ ഇടുന്ന കുഞ്ഞുങ്ങളെ പോലും ഫിസിക്കലി റേപ്പ് ചെയ്യുന്നത്. തങ്ങള്‍ തങ്ങളെപ്പറ്റി പറയുന്നതിനെ ജനറലൈസ് ചെയ്യാന്‍ ശ്രമിക്കരുത്. ഇതിനെ കഴപ്പ് എന്നാണ് പറയുക. അത് നാട്ടിലുള്ള സ്ത്രീകളോട് ഇറക്കരുതെന്നാണ് അഭയ പറയുന്നത്. അതെ നിങ്ങളെ പോലുള്ള കഴപ്പണം കെട്ടവന്മാര്‍ റേപ്പ് ചെയ്യും എന്ന് തന്നെ പറയുന്നു.

പിന്നാലെ മറ്റൊരാളും കമന്റുമായി എത്തുന്നുണ്ട്. പിന്നാലെ ഈ കമന്റും തന്റെ മറുപടിയും അഭയ സ്റ്റോറിയായി പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. മാനസിക രോഗിയായ ഞാന്‍, അല്‍പ വസ്ത്രധാരിണിയായ ഞാന്‍ എന്നു പറഞ്ഞാണ് അഭയ കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചിരിക്കുന്നത്. അതേസമയം അഭയയ്ക്ക് പിന്തുണയുമായും ധാരാളം പേര്‍ കമന്റുകളിലൂടെ എത്തിയിട്ടുണ്ട്. മുമ്പും സദാചാര വാദികള്‍ക്ക് ചുട്ടമറുപടി നല്‍കി അഭയ കയ്യടി നേടിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/165901/called-mess-abhayahiranmayi-gave-muted-reply-comments)