---
title: "#animal | രൺബീർ, രശ്മിക അഭിനയിച്ച ഇന്റിമേറ്റ് സീനിൻറെ സമയം കുറയ്ക്കുക; ആനിമൽ അണിയറക്കാരോട് സെൻസർ ബോർഡ് "
english_title: "#time #intimate #scene #starring #Ranbir #Rashmika #CensorBoard #animal #actors"
publisher: "moviemax.in"
canonical_url: "https://moviemax.in/news/165803/time-intimate-scene-starring-ranbir-rashmika-censorboard-animal-actors"
published_at: "2023-11-29T09:51:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6566bcd30d97b_animal.jpg"
keywords: []
---

# #animal | രൺബീർ, രശ്മിക അഭിനയിച്ച ഇന്റിമേറ്റ് സീനിൻറെ സമയം കുറയ്ക്കുക; ആനിമൽ അണിയറക്കാരോട് സെൻസർ ബോർഡ് 

> **Lead Summary:** **[ ര**ൺബീർ കപൂർ നായകനാകുന്ന ആനിമൽ ഡിസംബർ 1ന് റിലീസാകുകയാണ്. ചിത്രം ഇതിനകം സെൻസർ പൂർത്തിയാക്കിയിട്ടുണ്ട്. ആനിമലിന് എ സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്.

## Article Content

**[ ര**ൺബീർ കപൂർ നായകനാകുന്ന ആനിമൽ ഡിസംബർ 1ന് റിലീസാകുകയാണ്. ചിത്രം ഇതിനകം സെൻസർ പൂർത്തിയാക്കിയിട്ടുണ്ട്. ആനിമലിന് എ സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്.

അതേ സമയം സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ അഞ്ച് പ്രധാന മാറ്റങ്ങൾ ചിത്രത്തിൽ വരുത്തണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അതിലൊന്ന് ചിത്രത്തിലെ രൺബീർ, രശ്മിക എന്നിവർ അഭിനയിച്ച അത്യവശ്യം ദൈർഘ്യമുള്ള ഇന്റിമേറ്റ് സീനിൻറെ സമയം കുറയ്ക്കുക എന്നതാണ്.

> ഓൺലൈനിൽ ചോർന്ന സർട്ടിഫിക്കറ്റ് വിവരങ്ങൾ പ്രകാരം “ടിസിആർ 02:28:37-ലെ ക്ലോസപ്പ് ഷോട്ടുകൾ ഒഴിവാക്കണം വിജയിന്റെയും സോയയുടെയും ഇന്റിമേറ്റ് ദൃശ്യങ്ങൾ മാറ്റണം” എന്ന് പറയുന്നു.

രൺബീറിന്റെയും രശ്മികയുടെയും കഥാപാത്രങ്ങൾക്ക് വിജയ്, സോയ എന്നാണ് പേര് നൽകിയിരിക്കുന്നത് എന്ന് ഇതിലൂടെ വ്യക്തമാണ്. ഹുവാ മെയ്ൻ എന്ന ഗാനം പുറത്തിറക്കിയപ്പോൾ ഇരുവരുടെയും ചുംബന രംഗങ്ങൾ രംഗങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.

വമ്പൻ പ്രതീക്ഷകളുമായി എത്തുന്ന പുതിയ ചിത്രം അനിമലിന്റെ റിലീസ് ഡിസംബർ ഒന്നിനാണ്. അർജുൻ റെഡ്ഡി' എന്ന ചിത്രത്തിന് ശേഷം സന്ദീപ് റെഡ്ഡി വംഗയുടേതായി എത്തുന്നതാണ് 'ആനിമൽ'.

ഛായാഗ്രാഹണം അമിത് റോയ് ആണ്. ആനിമലിനായി ഹർഷവർദ്ധൻ രാമേശ്വർ സംഗീത സംവിധാനം നിർവഹിക്കുമ്പോൾ അനിൽ കപൂറിനും ബോബി ഡിയോളിനും പുറമേ ത്രിപ്‍തി ദിമ്രി, ശക്തി കപൂർ, സുരേഷ് ഒബ്‍റോയ്, ബാബ്‍ലൂ, സിദ്ധാന്ത് തുടങ്ങി ഒട്ടേറെ താരങ്ങളും രൺബിർ കപൂറിനും രശ്‍മിക മന്ദാനയ്‍ക്കുമൊപ്പം പ്രധാന കഥാപാത്രങ്ങളാകുന്നു.

രൺബിർ കപൂറിന്റെ ജോഡിയായിട്ട് തന്നെയാണ് ചിത്രത്തിൽ രശ്‍മിക മന്ദാന എത്തുക. അനിൽ കപൂർ അച്ഛന്റെ വേഷത്തിലാണ് എത്തുക. ടീ സീരീസിന്റെയും ഭദ്രകാളി പിക്ചേഴ്‍സിന്റെയും ബാനറിലാണ് നിർമാണം. രൺബിർ കപൂർ നായകനാകുന്ന പുതിയ ചിത്രത്തിന്റെ നിർമാണം ഭൂഷൻ കുമാറും പ്രണവ് റെഡ്ഡി വംഗയും ചേർന്നാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/165803/time-intimate-scene-starring-ranbir-rashmika-censorboard-animal-actors)