---
title: "ഷൂട്ടിംഗിനിടയില്‍ ദേഹാസ്വാസ്ഥ്യം; വാർത്തകളോട് പ്രതികരിച്ച് നടി"
english_title: "Actress Aparna Balamurali reacts to allegations circulating on social media."
publisher: "moviemax.in"
canonical_url: "https://moviemax.in/news/16577/actress-aparna-balamurali-reacts-to-allegations-circulating-on-social-media"
published_at: "2021-12-17T17:02:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bc765b16f8f_aparna.jpg"
keywords: []
---

# ഷൂട്ടിംഗിനിടയില്‍ ദേഹാസ്വാസ്ഥ്യം; വാർത്തകളോട് പ്രതികരിച്ച് നടി

> **Lead Summary:** മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അപര്‍ണ ബാലമുരളി . താരത്തിന്റെ സിനിമകളി എല്ലാം തന്നെ വളരെ മികച്ചതാണ് . താരത്തിന്റെ വിശേഷങ്ങള്‍ എല്ലാം തന്നെ ആരാധകര്‍ക്ക് അറിയാന്‍ വേണ്ടി ആകാംഷയാണ്‌ . എന്നാല്‍ ഇപ്പോഴിതാ തന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ആരോപണങ്ങളോട് പ്രതികരിച്ച് നടി അപര്‍ണ ബാലമുരളി. കടുത്ത പനി ബാധിച്ച് നടി ആശുപത്രിയിലാണ് എന്ന വാര്‍ത്തകളാണ് പ്രചരിച്ചിരുന്നത്. ഈ വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാണെന്ന് അപര്‍ണ വ്യക്തമാക്കി.

## Article Content

മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അപര്‍ണ ബാലമുരളി . താരത്തിന്റെ സിനിമകളി എല്ലാം തന്നെ വളരെ മികച്ചതാണ് . താരത്തിന്റെ വിശേഷങ്ങള്‍ എല്ലാം തന്നെ ആരാധകര്‍ക്ക് അറിയാന്‍ വേണ്ടി ആകാംഷയാണ്‌ . എന്നാല്‍ ഇപ്പോഴിതാ തന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ആരോപണങ്ങളോട് പ്രതികരിച്ച് നടി അപര്‍ണ ബാലമുരളി. കടുത്ത പനി ബാധിച്ച് നടി ആശുപത്രിയിലാണ് എന്ന വാര്‍ത്തകളാണ് പ്രചരിച്ചിരുന്നത്. ഈ വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാണെന്ന് അപര്‍ണ വ്യക്തമാക്കി.

ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലാണ് അപര്‍ണ ഗുരുതരമായ അവസ്ഥയിലാണെന്നും ഷൂട്ടിംഗിനിടയില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട താരത്തെ ആശുപത്രിയിലാക്കുകയും ചെയ്തു എന്ന വാർത്ത വന്നത്. തുടര്‍ന്ന് താരത്തിന്റെ അവസ്ഥ ഗുരുതരമാവുകയുമായിരുന്നു എന്ന തരത്തിലായിരുന്നു, വാര്‍ത്തകള്‍.

തന്റെ ആരോഗ്യത്തെ കുറിച്ച് മോശമായ ചില കിംവദന്തികള്‍ കേള്‍ക്കുന്നുണ്ട്. താന്‍ പൂര്‍ണമായും ആരോഗ്യവതിയാണ്. ദയവായി ഇത്തരം അസംബന്ധങ്ങള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തുക! ആരും പരിഭ്രാന്തരാകരുത് എന്നാണ് തന്റെ എല്ലാ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും പറയാനുള്ളത്.

താന്‍ സുഖമായി ഇരിക്കുന്നു. അടുത്തിടെ താന്‍ നിരാമയ റിട്രീറ്റ്‌സില്‍ പോയപ്പോള്‍ എടുത്ത ചിത്രങ്ങള്‍ ആണ് ഒപ്പം പങ്കുവെയ്ക്കുന്നത് എന്നാണ് അപര്‍ണ പറയുന്നത്. ഉണ്ണി മുകുന്ദന്‍ നായകനാകുന്ന ഒരു പ്രണയ ചിത്രത്തിലാണ് അപര്‍ണ ഇപ്പോള്‍ അഭിനയിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/16577/actress-aparna-balamurali-reacts-to-allegations-circulating-on-social-media)