---
title: "#RohitBal   |   ഇന്ത്യൻ ഫാഷൻ ഡിസൈനർ രോഹിത് ബാലിന്റെ ആരോ​ഗ്യനില ഗുരുതരം"
english_title: "#Indian #fashion #designer #RohitBal's #health #condition #serious"
publisher: "moviemax.in"
canonical_url: "https://moviemax.in/news/165674/indian-fashion-designer-rohitbals-health-condition-serious"
published_at: "2023-11-28T14:51:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6565b154acb88_rohitbal.jpg"
keywords: []
---

# #RohitBal   |   ഇന്ത്യൻ ഫാഷൻ ഡിസൈനർ രോഹിത് ബാലിന്റെ ആരോ​ഗ്യനില ഗുരുതരം

> **Lead Summary:** ഇന്ത്യൻ ഫാഷൻ ഡിസൈനറായ രോഹിത് ബാൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലാണെന്ന് റിപ്പോർട്ടുകൾ . ദില്ലിയിലെ മെദാന്ത ആശുപത്രിയിൽ രോഹിത് വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിലാണെന്നും . അദ്ദേഹം ഗുരുതരാവസ്ഥയിലാണെന്നും അടുത്ത വൃത്തങ്ങൾ അറിയിച്ചു. 62കാരനായ രോഹിതിനെ കുറച്ചുനാളുകളായി ആരോഗ്യപ്രശ്‌നങ്ങൾ അലട്ടുന്നുണ്ടായിരുന്നു .അമിത മദ്യപാനവും അതുമായി ബന്ധപ്പെട്ട ശാരീരിക പ്രശ്‌നങ്ങൾക്കും ചികിത്സയിലായിരുന്നു അദ്ദേഹം .

## Article Content

ഇന്ത്യൻ ഫാഷൻ ഡിസൈനറായ രോഹിത് ബാൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലാണെന്ന് റിപ്പോർട്ടുകൾ . ദില്ലിയിലെ മെദാന്ത ആശുപത്രിയിൽ രോഹിത് വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിലാണെന്നും . അദ്ദേഹം ഗുരുതരാവസ്ഥയിലാണെന്നും അടുത്ത വൃത്തങ്ങൾ അറിയിച്ചു. 62കാരനായ രോഹിതിനെ കുറച്ചുനാളുകളായി ആരോഗ്യപ്രശ്‌നങ്ങൾ അലട്ടുന്നുണ്ടായിരുന്നു .അമിത മദ്യപാനവും അതുമായി ബന്ധപ്പെട്ട ശാരീരിക പ്രശ്‌നങ്ങൾക്കും ചികിത്സയിലായിരുന്നു അദ്ദേഹം .

ഈ മാസം അവസാനമാണ് അദ്ദേഹത്തെ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 2010 ഫെബ്രുവരി മാസം രോഹിതിന് ആൻജിയോപ്ലാസ്റ്റി ചെയ്തിരുന്നതായും റിപ്പോർട്ടുകൾ പറയുന്നു. 2006 ലെ ഇന്ത്യൻ ഫാഷൻ അവാർഡുകളിലും 2001 ലെ കിംഗ്ഫിഷർ ഫാഷൻ അച്ചീവ്‌മെന്റ് അവാർഡുകളിലും അദ്ദേഹം ഇടം നേടി. ശ്രീനഗറിൽ ജനിച്ച രോഹിത് ബാൽ 1986ൽ തന്റെ കരിയർ ആരംഭിച്ചു. രാജ്യത്തെ ഏറ്റവും പ്രശസ്തമായ ഫാഷൻ ഡിസൈനർമാരിൽ ഒരാളാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/165674/indian-fashion-designer-rohitbals-health-condition-serious)