---
title: "#AnnaBen  |  മമ്മൂട്ടി കരയുമ്പോള്‍ ഹൃദയം തകര്‍ന്നുപോകും; കാതൽ കണ്ട് കണ്ണ് നിറഞ്ഞ് അന്നാ ബെൻ"
english_title: "#Mammootty #cries  #heartbreaks #AnnaBen #tears #her #eyes"
publisher: "moviemax.in"
canonical_url: "https://moviemax.in/news/165668/mammootty-cries-heartbreaks-annaben-tears-her-eyes"
published_at: "2023-11-28T14:20:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6565a9f00c077_kadhal.jpg"
keywords: []
---

# #AnnaBen  |  മമ്മൂട്ടി കരയുമ്പോള്‍ ഹൃദയം തകര്‍ന്നുപോകും; കാതൽ കണ്ട് കണ്ണ് നിറഞ്ഞ് അന്നാ ബെൻ

> **Lead Summary:** മമ്മൂട്ടിയുടെ കാതലിന് അഭിനന്ദനപ്രവാഹം. സംസ്ഥാനത്തിനു പുറത്തും വലിയ സ്വീകാര്യതയാണ് ചിത്രത്തിന് കിട്ടുന്നത്. ഇപ്പോഴിതാ യുവ നടിയും സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവുമായ അന്നാ ബെനും കാതലിനെ അഭിന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. മമ്മൂട്ടി കരയുമ്പോള്‍ ഹൃദയം തകര്‍ന്നുപോകും. തന്റെ പാഷനോട് സത്യസന്ധനായ സൂപ്പര്‍ താരമാണ് അദ്ദേഹം.

## Article Content

മമ്മൂട്ടിയുടെ കാതലിന് അഭിനന്ദനപ്രവാഹം. സംസ്ഥാനത്തിനു പുറത്തും വലിയ സ്വീകാര്യതയാണ് ചിത്രത്തിന് കിട്ടുന്നത്. ഇപ്പോഴിതാ യുവ നടിയും സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവുമായ അന്നാ ബെനും കാതലിനെ അഭിന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. മമ്മൂട്ടി കരയുമ്പോള്‍ ഹൃദയം തകര്‍ന്നുപോകും. തന്റെ പാഷനോട് സത്യസന്ധനായ സൂപ്പര്‍ താരമാണ് അദ്ദേഹം.

എന്നും വെല്ലുവിളികള്‍ ഏറ്റെടുക്കുന്നയാള്‍. ഇത്തരത്തില്‍ സൂക്ഷ്‍മവും വേറിട്ടതുമായ ഒരു കഥാപാത്രത്തോട് നീതിപുലര്‍ത്തിയതിന് അങ്ങേയറ്റം ആദരവാണ് സര്‍. ഇത് ഹൃദയത്തില്‍ പതിഞ്ഞിരിക്കുന്നു ജിയോ ബോബി, ഇങ്ങനെ ഹൃദയത്തില്‍ ബാക്കിയാകുന്ന ഒരു സിനിമയ്‍ക്ക് അഭിനന്ദനം. ഓമനയെ പതര്‍ച്ചകളില്ലാതെ മികവോടെ അവതരിപ്പിച്ച താരമായ ജ്യോതിക.

അങ്ങനെ കാതലിലെ ഓരോ താരങ്ങളെ കുറിച്ചും അഭിപ്രായപ്പെടാം, എനിക്ക് വാക്കുകള്‍ കിട്ടാതെ വരുന്നു എന്നാണ് അന്ന ബെൻ കുറിച്ചിരിക്കുന്നത് . മമ്മൂട്ടി വേഷപകര്‍ച്ചയില്‍ വിസ്‍മയിപ്പിക്കുന്ന ചിത്രമാണ് കാതല്‍ എന്നാണ് പൊതുവെയുള്ള റിപ്പോര്‍ട്ടുകള്‍. ജ്യോതികയാണ് നായികയായി എത്തിയത്. ബോക്സ് ഓഫീസിലും വൻ കുതിപ്പാണ് ചിത്രം നടത്തുന്നത്. വൻ ഹൈപ്പില്ലാതെ എത്തിയ ഒരു ചിത്രമായിട്ടും റിലീസിനേ ലഭിച്ച പൊസിറ്റീവ് പ്രതികരണം കാതലിന്റെ കളക്ഷനില്‍ പ്രതിഫലിക്കുന്നു എന്ന് വേണം കരുതാൻ.

### Related Links & Sources
- [Original Story Source](https://moviemax.in/news/165668/mammootty-cries-heartbreaks-annaben-tears-her-eyes)