#Alphonse'sputhran | ആ വിഡ്ഢികള്‍ സൃഷ്ടിച്ച ആരോഗ്യപ്രശ്നം പരി​ഹരിക്കണം: തുറന്ന് പറഞ്ഞ് അൽഫോൺസ് പുത്രൻ

#Alphonse'sputhran  |  ആ വിഡ്ഢികള്‍ സൃഷ്ടിച്ച ആരോഗ്യപ്രശ്നം പരി​ഹരിക്കണം: തുറന്ന് പറഞ്ഞ് അൽഫോൺസ് പുത്രൻ
2023-11-28T12:23:00 | By Kavya N

പ്രേമം എന്ന ഒറ്റച്ചിത്രത്തിലൂടെ തന്റേതായ സ്ഥാനം മലയാള സിനിമയിൽ സൃഷ്ടിച്ച സംവിധായകൻ ആണ് അൽഫോൺസ് പുത്രൻ. ​ഗോൾഡ് എന്ന ചിത്രമാണ് അൽഫോൺസിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. എന്നാൽ പിന്നാലെ ഏതാനും നാളുകൾക്ക് മുൻപ് താൻ സിനിമ ഉപേക്ഷിക്കുക ആണെന്ന് പറഞ്ഞ് അൽഫോൺസ് രം​ഗത്തെതുകയും ചെയ്തിരുന്നു.

എന്നാൽ ഇപ്പോൾഒരു കമന്റിന് അൽഫോൺസ് നൽകിയ പോസ്റ്റ് ആണ് ശ്രദ്ധനേടുന്നത്. കഴിഞ്ഞ ദിവസം കാർത്തിക് സുബ്ബരാജിന് ഒപ്പമുള്ള ഫോട്ടോ അൽഫോൺസ് ഷെയർ ചെയ്തിരുന്നു. ഇതിന് താഴെ "ഇനി തിയറ്റര്‍ സിനിമകള്‍ ചെയ്യില്ലേ" എന്നാണ് ഒരാൾ കമന്റിന് ചെയ്തത്. രൂക്ഷമായ രീതിയിൽ മറുപടി പറഞ്ഞ സംവിധായകൻ, തനിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ കാരണം തിയറ്റര്‍ ഉടമകളാണെന്നും ആരോപിച്ചു.

"തിയറ്ററിൽ വേണോ വേണ്ടെ എന്ന് മാത്രം ഞാൻ തീരുമാനിച്ചിട്ടില്ല. തിയറ്ററർ ഓപ്പൺ ചെയ്ത് റിവ്യു ഇടാൻ സഹായം ചെയ്ത് കൊടുത്തത് തിയറ്റർ ഉടമകൾ തന്നെ അല്ലേ ? അവർക്ക് വേണ്ടി ഞാൻ എന്തിനാ കഷ്ടപ്പെടുന്നെ ? ഏതെങ്കിലും ഒരു തിയറ്ററുകാരൻ എന്റെ സിനിമ പ്രമോട്ട് ചെയ്തോ ? അവർ പറഞ്ഞ തിയതി ആയിരുന്നു ഓണം. അവർ പറയുന്ന തിയതിയിൽ വേണം പടം റിലീസ് ചെയ്യാൻ. ഒരു മുറിയിലിരുന്ന് എല്ലാ ടെക്നീഷ്യൻമാർക്കും ജോലി ചെയ്യാനും സിനിമ ചെയ്യാനും വേണ്ടി എഴുതുന്ന ഒരു ചെറിയ എഴുത്തുകാരനുണ്ട്.

uഎങ്കിലേ അത് പ്രദർശിപ്പിക്കാൻ പറ്റുന്ന സിനിമ ആകൂ. ഞാൻ ഒഴുക്കിയ കണ്ണീരിന് എനിക്ക് ശരിയായ നഷ്ടപരിഹാരം വേണം. ഒപ്പം നശിപ്പിക്കാൻ നിങ്ങൾ തിയേറ്റർ ഉടമകൾ അനുവദിച്ച എല്ലാ എഴുത്തുകാരെയും. ശേഷം സിനിമ ചെയ്യണമോ വേണ്ടയോ എന്ന് അൽഫോൺസ് പുത്രൻ തീരുമാനിക്കും. ചാടിക്കയറി സിനിമ ചെയ്യാൻ സൂപ്പർ മാനല്ല ഞാൻ. വിഡ്ഢികള്‍ സൃഷ്ടിച്ച എന്റെ ആരോഗ്യപ്രശനങ്ങള്‍ എനിക്ക് പരിഹരിക്കണം", എന്നായിരുന്നു അൽഫോൺസ് പുത്രൻ കുറിച്ചത്.

Content Highlight: #health #problem #created #fools #mustbe #solved #Alphonse'sputhran #openup

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup