കരണ്‍ ജോഹര്‍ അവതാരകനായിട്ടെത്തുന്ന കോഫി വിത് കരണുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കൂടുതലായും പ്രചരിക്കുന്നത്. ബോളിവുഡിലെ മുന്‍നിര താരങ്ങളെ കുറിച്ചുള്ള രസകരമായ കഥകളാണ് ഈ പരിപാടിയിലൂടെ പുറത്ത് വരാറുള്ളത്. അതുകൊണ്ട് തന്നെ ഷോ യെ കുറിച്ചറിയാന്‍ പ്രേക്ഷകരും ആകാംഷയോടെ കാത്തിരിക്കുകയാണ്.
പരിപാടിയുടെ ഏറ്റവും പുതിയ പ്രൊമോ വീഡിയോ പുറത്ത് വന്നതോടെ ആരാധകരും ആവേശത്തിലായിരിക്കുകയാണ്. നടിമാരായ കാജോളും റാണി മുഖര്‍ജിയും കോഫി വിത്ത് കരണിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തുകയാണ്. കുച്ച് കുച്ച് ഹോത്ത ഹേ എന്ന സിനിമയിലെ ഹിറ്റ് ജോഡികളെ അവതരിപ്പിച്ചവരാണ് ഇരുവരും. 
അതേ സമയം ഈ പരിപാടിയിലൂടെ എനിക്ക് നിങ്ങളെ (കരണ്‍ ജോഹര്‍) തുറന്നുകാട്ടണം എന്നുള്ള ആഗ്രഹം റാണി മുഖര്‍ജി പ്രകടിപ്പിക്കുന്നതാണ് ഇതിലേറ്റവും രസകരം. നിങ്ങള്‍ അത്തരം കാര്യങ്ങള്‍ ഇവിടെ പറയരുത്' എന്ന് തമാശരൂപേണ ഇതിനുള്ള മറുപടിയായി കരണ്‍ പറയുന്നുണ്ട്. കുച്ച് കുച്ച് ഹോതാ ഹേ'യുടെ ചിത്രീകരണത്തിനിടെ ഉണ്ടായ രസകരമായ ഒരു സംഭവവും കരണ്‍ പറയുന്നു.
ഇതിനിടെ റാണി മുഖര്‍ജി കരണിനെതിരെ പരാതിപ്പെടുന്നതും പ്രൊമോയില്‍ കാണിച്ചിരുന്നു. അന്ന് കരണ്‍ തന്റെ കയ്യില്‍ നിന്ന് ഭക്ഷണം തട്ടിയെടുക്കുകയും തന്നെ തല്ലുകയും ചെയ്തിരുന്നു എന്നാണ് നടിയുടെ തുറന്ന് പറച്ചില്‍. എന്നാല്‍ നടിയുടെ ആരോപണം കരണ്‍ പൂര്‍ണ്ണമായും നിഷേധിച്ചിരിക്കുകയാണ്. കാജോളും ഇതിനോട് പ്രതികരിച്ചിരുന്നു. റാപ്പിഡ്-ഫയര്‍ റൗണ്ടില്‍ റാണി അതിഥി വേഷത്തില്‍ അഭിനയിച്ച കജോളിന്റെ സിനിമ ഏതാണെന്ന് കരണ്‍ ചോദിച്ചിരുന്നു. 
ഇതിന് ഉത്തരം പറയാന്‍ കജോളിന് സാധിച്ചില്ല. നീയെങ്ങനെ ഇത്ര മണ്ടിയായി? എന്ന് തമാശയായി കരണ്‍ അവളോട് ചോദിക്കുന്നു. കഭി ഖുഷി കഭി ഗം എന്ന് സിനിമയാണ് അതെന്ന് കരണ്‍ വെളിപ്പെടുത്തിയപ്പോള്‍, കജോളും ഞെട്ടി. ആ സിനിമയില്‍ റാണി പ്രത്യേകമായൊരു വേഷം ചെയ്തിരുന്നോ എന്നാണ് നടി തിരികെ ചോദിച്ചത്. വളരെ രസകരമായ രീതിയിലാണ് കോഫി വിത് കരണിന്റെ അടുത്ത എപ്പിസോഡ് വരാനിരിക്കുന്നതെന്ന് പ്രൊമോയില്‍ നിന്ന് തന്നെ വ്യക്തമായിരിക്കുകയാണ്.
Content Highlight: #KaranJohar #beatedme #Actresses #Kajol #RaniMukerji #allegations

































