---
title: "#Bala  | മകളെ എന്നെ കാണിക്കാറില്ല; അവനവൻ ചെയ്ത തെറ്റിന് കർമ്മ തിരിച്ച് കിട്ടും; തുറന്ന് പറഞ്ഞ് ബാല"
english_title: "#Mydaughter #shown #tome #He #will #get #karma #wrong #done #Bala #openup "
publisher: "moviemax.in"
canonical_url: "https://moviemax.in/news/165468/mydaughter-shown-tome-he-will-get-karma-wrong-done-bala-openup"
published_at: "2023-11-27T16:40:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65647b076d85f_bala_1.jpg"
keywords: []
---

# #Bala  | മകളെ എന്നെ കാണിക്കാറില്ല; അവനവൻ ചെയ്ത തെറ്റിന് കർമ്മ തിരിച്ച് കിട്ടും; തുറന്ന് പറഞ്ഞ് ബാല

> **Lead Summary:** തമിഴ്നാട് സ്വദേശിയാണെങ്കിലും കേരളത്തിൽ ജനിച്ച് വളർന്ന് മലയാളത്തിൽ ശോഭിച്ച ഒരു നടൻ ആണ് ബാല. മലയാളം സിനിമയിൽ ശ്ര​ദ്ധകേന്ദ്രീകരിച്ച് തുടങ്ങിയശേഷം ഒട്ടനവധി പരാജയങ്ങളും ജീവിതത്തിൽ തിരിച്ചടികളും ബാലയക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. വർഷങ്ങളായി ബാല കൊച്ചിയിലാണ് താമസം.

## Article Content

തമിഴ്നാട് സ്വദേശിയാണെങ്കിലും കേരളത്തിൽ ജനിച്ച് വളർന്ന് മലയാളത്തിൽ ശോഭിച്ച ഒരു നടൻ ആണ് ബാല. മലയാളം സിനിമയിൽ ശ്ര​ദ്ധകേന്ദ്രീകരിച്ച് തുടങ്ങിയശേഷം ഒട്ടനവധി പരാജയങ്ങളും ജീവിതത്തിൽ തിരിച്ചടികളും ബാലയക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. വർഷങ്ങളായി ബാല കൊച്ചിയിലാണ് താമസം.

ബി​ഗ് ബിയുടെ റിലീസിന് ശേഷം പെൺകുട്ടികളുടെ വലിയൊരു ആരാധനവൃന്ദം ബാലയ്ക്ക് ചുറ്റുമുണ്ടായിരുന്നു. ആദ്യത്തെ വിവാഹജീവിതം പരാജയപ്പെട്ടശേഷമാണ് ബാലയുടെ തകർച്ച തുടങ്ങിയതെന്നാണ് അദ്ദേഹത്തിന്റെ ആരാധകർ പറയാറുള്ളത്. ​ഗായിക അമൃത സുരേഷിനെ ബാല പ്രണയിച്ച് വിവാഹം ചെയ്താണ്.

എന്നാൽ മകൾ പാപ്പു എന്ന് വിളിക്കുന്ന അവന്തിക പിറന്നശേഷം രണ്ടുപേരും വിവാഹബന്ധം വേർപ്പെടുത്തി. ബാല കരൾ രോ​ഗം ബാധിച്ച് ആശുപത്രിയിൽ ​ഗുരുതരാവസ്ഥയിൽ കിടന്നപ്പോൾ അമൃതയും മകളും ബാലയെ കാണാൻ എത്തിയിരുന്നു. വളരെ നാളുകൾക്ക് ശേഷം അന്നാണ് ബാല മകളെ കണ്ടത്.

ബാല അതീവ​ഗുരുതരാവസ്ഥയിലാണെന്നും മകളെ ഒരു തവണയെങ്കിലും ബാലയെ കാണിക്കണമെന്നും അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ അടക്കം ആവശ്യപ്പെട്ടപ്പോഴാണ് അമൃതയും കുടുംബവും മകളുമായി ആശുപത്രിയിൽ എത്തിയത്. ഒരു വർഷം മുമ്പാണ് ​ഗോപി സുന്ദറുമായി അമൃത പ്രണയത്തിലായത്. പക്ഷെ ഇരുവരും വിവാഹിതരായോ ഇല്ലയോ എന്നതിൽ വ്യക്തതയില്ല.

മകളെ തന്നെ കാണിക്കാറില്ലെന്നാണ് ബാല ഏറ്റവും പുതിയ അഭിമുഖത്തിൽ പറഞ്ഞത്. കോൺടാക്ടില്ലെന്ന് പറയാനാകില്ല. കാണിക്കാറില്ലെന്ന് പറയാൻ പറ്റും. ഇപ്പോഴും ഞാൻ കുറെ ശ്രമിക്കുന്നുണ്ട്. പിന്നെ എല്ലാവരോടും പറയാനുള്ള ഒരു കാര്യം അവനവൻ ചെയ്ത തെറ്റിന് അവനവന് കർമ്മ തിരിച്ച് കിട്ടും. അത് എനിക്ക് നന്നായി അറിയാം എന്നാണ് മകളെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ബാല പറഞ്ഞത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/165468/mydaughter-shown-tome-he-will-get-karma-wrong-done-bala-openup)