---
title: "#Apsara  |  എത്ര ഒഴിഞ്ഞ് മാറിയാലും സമ്മതിക്കില്ല, ഡിവോഴ്‌സായി ; ചോദ്യങ്ങൾക്ക് മറുപടിയുമായി അപ്‌സര"
english_title: "#No matter #how #evasive #itis #notbe #accepted #divorced #Apsara #answers #questions"
publisher: "moviemax.in"
canonical_url: "https://moviemax.in/news/165462/no-matter-how-evasive-itis-notbe-accepted-divorced-apsara-answers-questions"
published_at: "2023-11-27T15:58:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6564712eb9b06_apsara_5.jpg"
keywords: []
---

# #Apsara  |  എത്ര ഒഴിഞ്ഞ് മാറിയാലും സമ്മതിക്കില്ല, ഡിവോഴ്‌സായി ; ചോദ്യങ്ങൾക്ക് മറുപടിയുമായി അപ്‌സര

> **Lead Summary:** സാന്ത്വനം സീരിയലിലെ ജയന്തിയെ അവതരിപ്പിക്കുന്ന നടിയാണ് അപ്‌സര രത്‌നാകരന്‍. രണ്ട് വര്‍ഷം മുന്‍പാണ് അപ്‌സര രണ്ടാമതും വിവാഹിതയായത്. ടെലിവിഷന്‍ പരിപാടികളുടെ സംവിധായകന്‍ കൂടിയായ ആല്‍ബി ഫ്രാന്‍സിസിനെയാണ് നടി വിവാഹം കഴിച്ചത്. വീട്ടുകാരുടെയും ബന്ധുക്കളുടെയുമൊക്കെ സമ്മതം വാങ്ങിയുള്ള നടിയുടെ വിവാഹത്തിനെ ചുറ്റിപ്പറ്റി പലതരത്തിലും വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു.

## Article Content

സാന്ത്വനം സീരിയലിലെ ജയന്തിയെ അവതരിപ്പിക്കുന്ന നടിയാണ് അപ്‌സര രത്‌നാകരന്‍. രണ്ട് വര്‍ഷം മുന്‍പാണ് അപ്‌സര രണ്ടാമതും വിവാഹിതയായത്. ടെലിവിഷന്‍ പരിപാടികളുടെ സംവിധായകന്‍ കൂടിയായ ആല്‍ബി ഫ്രാന്‍സിസിനെയാണ് നടി വിവാഹം കഴിച്ചത്. വീട്ടുകാരുടെയും ബന്ധുക്കളുടെയുമൊക്കെ സമ്മതം വാങ്ങിയുള്ള നടിയുടെ വിവാഹത്തിനെ ചുറ്റിപ്പറ്റി പലതരത്തിലും വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു.

എന്നാല്‍ ഇരുവരും സന്തുഷ്ടരായി ജീവിച്ച് പോരുകയാണ്. ഇതിനിടയില്‍ അപ്‌സരയും ആല്‍ബിയും വേര്‍പിരിഞ്ഞോ എന്നൊരു ചോദ്യം ഉയര്‍ന്ന് വന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടി പങ്കുവെച്ച ഒരു പോസ്റ്റിന് താഴെയാണ് നടിയുടെ പേരിനൊപ്പം ഭര്‍ത്താവിന്റെ പേര് ചേര്‍ക്കാത്തതിനെ പറ്റി ഒരാള്‍ ചോദ്യം ചെയ്തത്. അപ്‌സര ആല്‍ബിന്‍ എന്നല്ലേ പേര് വരേണ്ടത്?

അതോ നിങ്ങള്‍ തമ്മില്‍ ഡിവോഴ്‌സ് ആയോ? എന്നായിരുന്നു നടിയോട് ഒരാള്‍ ചോദിച്ചത്. ചോദ്യം ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് വിവാഹത്തെ കുറിച്ചും ഭര്‍ത്താവിനെ പറ്റിയുമൊക്കെ വിശദീകരണവുമായി അപ്‌സര തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ഇങ്ങനെയുള്ള ചോദ്യങ്ങളില്‍ നിന്നും എത്ര ഒഴിഞ്ഞ് മാറിയാലും സമ്മതിക്കില്ലെന്ന അവസ്ഥയാണ്.

അതുകൊണ്ടാണ് താനിപ്പോള്‍ ഈ കമന്റിന് വിശദീകരണവുമായി വന്നതെന്നാണ് ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെച്ച കുറിപ്പിലൂടെ അപ്‌സര പറയുന്നത്. ഇന്നലെയാണ് എനിക്ക് ഈ വര്‍ഷത്തെ കലാഭാവന്‍ മണി ഫൗണ്ടേഷന്‍ അവാര്‍ഡ് കിട്ടിയ വിവരം അറിഞ്ഞത്. അറിഞ്ഞപ്പോള്‍ തന്നെ എന്റെ അക്കൗണ്ടീല്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. അതിനു താഴെ വന്ന ഒരു കമന്റിന്റെ സ്‌ക്രീന്‍ ഷോട്ടാണിത്... എന്റെ പേരിനൊപ്പം അച്ഛന്റെ പേര് കണ്ടത് കൊണ്ട് ഞാനും ഭര്‍ത്താവും തമ്മില്‍ ഡിവോഴ്‌സ് ആയോ എന്നാണ് ചോദ്യം.

അതില്‍ ആര്‍ക്കാണ് പ്രശ്‌നം? എന്റെ വിവാഹം കഴിഞ്ഞിട്ട് രണ്ടു ദിവസം കൂടി കഴിഞ്ഞാല്‍ രണ്ടു വര്‍ഷം ആവുകയാണ്. വിവാഹം കഴിഞ്ഞതോടെ അച്ഛന്റെ സ്ഥാനം ഭര്‍ത്താവിന് കൈമാറണം എന്ന് നിര്‍ബന്ധമുണ്ടോ? എന്റെ ഭര്‍ത്താവ് പോലും പേര് മാറ്റണമെന്ന് ഇതുവരെ അവശ്യപ്പെട്ടിട്ടില്ല. പിന്നെ മറ്റുള്ളവര്‍ക്ക എന്താണ് പ്രശ്‌നം? ഇപ്പോള്‍ രണ്ടാം വിവാഹവാര്‍ഷികം ആഘോഷിക്കുന്നതിന്റെ സന്തോഷത്തിലാണ് ഞങ്ങള്‍.

പിരിയണം എന്ന് ചിന്തിക്കുന്നുമില്ല. എന്റെ പേരിന്റെ കൂടെ അച്ഛന്റെ പേര് മാറ്റി ഭര്‍ത്താവിന്റെ പേരിടുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ല. ഇനി ചിന്തിക്കുവാണേല്‍ പ്രത്യകം താങ്കളെ അറിയിക്കുന്നതാണ്. ഹാ ഇതൊക്കെ തന്തയുള്ളവന്മാമാരോട് പറഞ്ഞിട്ടല്ലേ കാര്യമുള്ളൂ എന്നുമാണ് അപ്‌സര പങ്കുവെച്ച എഴുത്തിലൂടെ പറയുന്നത്. എത്ര സന്തോഷത്തോടെ ജീവിച്ചാലും ഇത്തരം ചോദ്യങ്ങള്‍ വരുന്നതാണ് ഏറെ വേദനിപ്പിക്കുന്നതെന്നാണ് അപ്‌സര പറയുന്നത്

### Related Links & Sources
- [Original Story Source](https://moviemax.in/news/165462/no-matter-how-evasive-itis-notbe-accepted-divorced-apsara-answers-questions)