---
title: "#ShahRukhKhan  |  മറ്റുള്ളവരെ ഉപയോഗിച്ച് വിജയിച്ച് അവരെ തട്ടി മാറ്റുന്ന ആളാണ് ഷാരൂഖ് ഖാന്‍; വെളിപ്പെടുത്തലുമായി ഗായകൻ"
english_title: "Shah Rukh Khan is a man who succeeds by using others and changing them; Singer with revelation"
publisher: "moviemax.in"
canonical_url: "https://moviemax.in/news/165441/shah-rukh-khan-is-a-man-who-succeeds-by-using-others-and-changing-them-singer-with-revelation"
published_at: "2023-11-27T14:51:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6564601d860a0_khan_and_abhi_2.jpg"
keywords: []
---

# #ShahRukhKhan  |  മറ്റുള്ളവരെ ഉപയോഗിച്ച് വിജയിച്ച് അവരെ തട്ടി മാറ്റുന്ന ആളാണ് ഷാരൂഖ് ഖാന്‍; വെളിപ്പെടുത്തലുമായി ഗായകൻ

> **Lead Summary:** ഇന്ത്യന്‍ സിനിമയിലെ കിംഗ് ഖാനായിട്ടാണ് ഷാരൂഖ് ഖാന്‍ അറിയപ്പെടുന്നത്. ഈ വര്‍ഷം രണ്ട് സിനിമകളാണ് ഷാരൂഖിന്റേതായി തിയേറ്ററുകളിലേക്ക് എത്തിയത്. രണ്ടും വലിയ വിജയം നേടി കൊടുത്തതിന്റെ സന്തോഷത്തിലാണ് താരം. അതേ സമയം ഷാരൂഖിനെ കുറിച്ചുള്ള ചില കഥകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. 

## Article Content

ഇന്ത്യന്‍ സിനിമയിലെ കിംഗ് ഖാനായിട്ടാണ് ഷാരൂഖ് ഖാന്‍ അറിയപ്പെടുന്നത്. ഈ വര്‍ഷം രണ്ട് സിനിമകളാണ് ഷാരൂഖിന്റേതായി തിയേറ്ററുകളിലേക്ക് എത്തിയത്. രണ്ടും വലിയ വിജയം നേടി കൊടുത്തതിന്റെ സന്തോഷത്തിലാണ് താരം. അതേ സമയം ഷാരൂഖിനെ കുറിച്ചുള്ള ചില കഥകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. 

നിരവധി സിനിമകളില്‍ ഷാരൂഖ് ഖാന് വേണ്ടി പാടിയിട്ടുള്ള പിന്നണി ഗായകനാണ് അഭിജിത്ത് ഭട്ടാചാര്യ. ആത്മാഭിമാനമുള്ള ഒരു സ്വയം നിര്‍മ്മിത മനുഷ്യനാണ് ഷാരൂഖ് ഖാന്‍ എന്നാണ് ഗായകന്‍ പറഞ്ഞത്. 'ഞങ്ങള്‍ക്കിടയില്‍ ഈഗോ ഇല്ല,എന്നാണ് ഷാരൂഖിനെ കുറിച്ചുള്ള ഗുണമായി അഭിജിത്ത് പറഞ്ഞത്.

എന്തുകൊണ്ട് ഷാരൂഖിന് വേണ്ടി പാടുന്നില്ലെന്ന ചോദ്യത്തിന് നടനുമായി തനിക്ക് ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെന്നാണ് പറയുന്നത്. 'ഞങ്ങള്‍ തമ്മിലുള്ള വ്യക്തിപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ രണ്ടുതവണ പരിഹരിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ തന്റെ ശ്രമങ്ങള്‍ പാഴായി എന്നാണ് ഗായകന്‍ പറയുന്നത്. മാത്രമല്ല നടനെതിരെ ഗുരുതരമായൊരു ആരോപണവും അദ്ദേഹം ഉന്നയിച്ചു.

'മറ്റുള്ളവരെ ഉപയോഗിച്ച് വിജയത്തിലേക്ക് എത്തുകയും പിന്നീട് ആ വഴിയില്‍ നിന്ന് അവരെ അകറ്റുകയും ചെയ്യുന്ന കോമേഴ്‌സ്യല്‍ വ്യക്തിയാണ്', ഷാരൂഖ് ഖാനെന്നാണ് അഭിജിത്ത് ഭട്ടാചാര്യ പറയുന്നത് . മാത്രമല്ല കിംഗ് ഖാന്‍മാരില്‍ ഷാരൂഖ് ഖാന്‍ മാത്രമാണ് ദേശീയവാദി. പാകിസ്താനില്‍ നിന്നുള്ള താരങ്ങളെ സിനിമയില്‍ അഭിനയിപ്പിച്ചതിനെ പറ്റി തനിക്കുള്ള എതിര്‍പ്പ് ഗായകന്‍ മുന്‍പ് പ്രകടിപ്പിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/165441/shah-rukh-khan-is-a-man-who-succeeds-by-using-others-and-changing-them-singer-with-revelation)