---
title: "നടിയെ ആക്രമിച്ച കേസ്; നടന്‍  ദിലീപ് ഹർജി പിൻവലിച്ചു"
english_title: "Actor Dileep withdraws petition"
publisher: "moviemax.in"
canonical_url: "https://moviemax.in/news/16544/actor-dileep-withdraws-petition"
published_at: "2021-12-17T14:50:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bc56d4cb909_.jpg"
keywords: []
---

# നടിയെ ആക്രമിച്ച കേസ്; നടന്‍  ദിലീപ് ഹർജി പിൻവലിച്ചു

> **Lead Summary:** നടിയെ ആക്രമിച്ച കേസിൽ തന്നെ കുറ്റവിമുക്തനാക്കണം എന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിൽ സമർപ്പിച്ച ഹർജി നടൻ ദിലീപ് പിൻവലിച്ചു.

## Article Content

നടിയെ ആക്രമിച്ച കേസിൽ തന്നെ കുറ്റവിമുക്തനാക്കണം എന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിൽ സമർപ്പിച്ച ഹർജി നടൻ ദിലീപ് പിൻവലിച്ചു.

കേസിലെ വിചാരണ പൂർത്തിയാകുന്ന സാഹചര്യത്തിലാണ് ഹർജി പിൻവലിച്ചത്. കേസിൽ നിന്ന് കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ദിലീപിന്‍റെ ഹര്‍ജി കേരള ഹൈക്കോടതി തള്ളിയിരുന്നു.

അതിനെതിരെയാണ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്. കേസിൽ താൻ ഇരയാണെന്നും ക്വട്ടേഷൻ സംഘം തന്നെ കുടുക്കിയതാണെന്നുമാണ് ദിലീപ് ഹർജിയിൽ പറഞ്ഞിരുന്നത്. ജസ്റ്റിസ് എ.എം.ഖാൻവീൽക്കര്‍ അദ്ധ്യക്ഷനായ ബെഞ്ച് കേസ് പര​ഗിണിക്കാനിരിക്കെയാണ് ഇന്ന് ദിലീപ് ഹർജി പിൻവലിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/16544/actor-dileep-withdraws-petition)