---
title: "#shakeela | ആ നടന്റെ പിതാവ് അഡ്ജസ്റ്റ്മെന്റ് ആവശ്യപ്പെട്ടു; ഞാൻ നൽകിയ മറുപടി ഇത്! പേര് വെളിപ്പെടുത്തി ഷക്കീല"
english_title: "#actor #father #demanded #adjustment #my #answer #Shakeela #revealed #name"
publisher: "moviemax.in"
canonical_url: "https://moviemax.in/news/165223/actor-father-demanded-adjustment-my-answer-shakeela-revealed-name"
published_at: "2023-11-26T12:46:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6562f0f65ee2b_shakeela.jpg"
keywords: []
---

# #shakeela | ആ നടന്റെ പിതാവ് അഡ്ജസ്റ്റ്മെന്റ് ആവശ്യപ്പെട്ടു; ഞാൻ നൽകിയ മറുപടി ഇത്! പേര് വെളിപ്പെടുത്തി ഷക്കീല

> **Lead Summary:** **ക**ഴിഞ്ഞ ദിവസമാണ് സിനിമാ രം​ഗത്ത് നിന്നും തനിക്കുണ്ടായ മോശം അനുഭവം നടി വിചിത്ര തുറന്ന് പറഞ്ഞത്. തമിഴിലെ ബി​ഗ് ബോസ് ഷോയിലാണ് വിചിത്ര വർഷങ്ങൾക്ക് മുമ്പ് തെലുങ്ക് സിനിമാ രം​ഗത്ത് നിന്നും ഉണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞത്. സിനിമയിലെ നായകൻ തന്നെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചു, മറ്റൊരാൾ മോശമായ ദേഹത്ത് സ്പർശിച്ചു തുടങ്ങിയ ആരോപണങ്ങളാണ് വിചിത്ര ഉന്നയിച്ചത്. ആരുടെയും പേരെടുത്ത് പറഞ്ഞില്ലെങ്കിലും വിചിത്ര പങ്കുവെച്ച അനുഭവ കഥയിലെ സൂചനകൾ വെച്ച് സോഷ്യൽ മീഡിയയിൽ ചില അനുമാനങ്ങൾ വന്നിട്ടുണ്ട്.

## Article Content

**ക**ഴിഞ്ഞ ദിവസമാണ് സിനിമാ രം​ഗത്ത് നിന്നും തനിക്കുണ്ടായ മോശം അനുഭവം നടി വിചിത്ര തുറന്ന് പറഞ്ഞത്. തമിഴിലെ ബി​ഗ് ബോസ് ഷോയിലാണ് വിചിത്ര വർഷങ്ങൾക്ക് മുമ്പ് തെലുങ്ക് സിനിമാ രം​ഗത്ത് നിന്നും ഉണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞത്. സിനിമയിലെ നായകൻ തന്നെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചു, മറ്റൊരാൾ മോശമായ ദേഹത്ത് സ്പർശിച്ചു തുടങ്ങിയ ആരോപണങ്ങളാണ് വിചിത്ര ഉന്നയിച്ചത്. ആരുടെയും പേരെടുത്ത് പറഞ്ഞില്ലെങ്കിലും വിചിത്ര പങ്കുവെച്ച അനുഭവ കഥയിലെ സൂചനകൾ വെച്ച് സോഷ്യൽ മീഡിയയിൽ ചില അനുമാനങ്ങൾ വന്നിട്ടുണ്ട്.

തെലുങ്ക് സൂപ്പർതാരം ബാലയ്യയാണ് വിചിത്രയെ ഹോട്ടൽമുറിയിലേക്ക് വിളിച്ചതെന്നാണ് പുറത്ത് വരുന്ന വിവരം. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. ഇപ്പോഴിതാ വിചിത്രയുടെ ആരോപണത്തിൽ സംശയം ഉന്നയിച്ച് കൊണ്ട് രം​ഗത്ത് വന്നിരിക്കുകയാണ് നടി ഷക്കീല. ആരാണ് തന്നോട് മോശമായി പെരുമാറിയതെന്ന് വിചിത്ര തുറന്ന് പറയാത്തത് എന്തുകൊണ്ടെന്ന് ഷക്കീല ചോദിക്കുന്നു. തനിക്കുണ്ടായ മോശം അനുഭവം പേര് സഹിതം ഷക്കീല തുറന്ന് പറയുകയും ചെയ്തു. 

നടൻ അല്ലരി നരേഷിന്റെ പിതാവായ ഇവിവി സത്യനാരായണൻ എന്ന സംവിധായകൻ മോശമായി എന്നെ വിളിച്ചിട്ടുണ്ട്. അടുത്ത സിനിമയിൽ അവസരം തരാമെന്ന് പറഞ്ഞ് അഡ്ജസ്റ്റ്മെന്റിനായാണ് വിളിച്ചത്. ഈ പടത്തിന് ശമ്പളം വാങ്ങിയില്ലേ, അടുത്ത സിനിമയിൽ അഭിനയിക്കാൻ താൽപര്യമില്ല, എനിക്കതിന്റെ ആവശ്യവുമില്ലെന്ന് പറഞ്ഞു. അദ്ദേഹമിന്ന് ജീവിച്ചിരിപ്പില്ല. ഞാനിപ്പോഴും തെലുങ്ക് സിനിമയിൽ വർക്ക് ചെയ്യുന്നുണ്ട്. ഇൻഡസ്ട്രിക്ക് മൊത്തം എന്നെ വിളിച്ച് ചോദിക്കാം. ആരെന്ന് തുറന്ന് പറയാൻ എനിക്ക് ഭയമില്ല. 

അത് പോലെ വിചിത്രയും ആരാണ് തന്നോ‌ട് മോശമായി പെരുമാറിയതെന്ന് പറയണം. പേര് പറഞ്ഞാൽ ആ ഭാഷയിൽ അഭിനയിക്കാൻ പറ്റില്ലെന്ന ഭയമുണ്ടോയെന്നും ഷക്കീല ചോദിക്കുന്നു. വിചിത്രയെ പോലെ ഒരു ബോൾഡായ സ്ത്രീയെ ബി​ഗ് ബോസിൽ മുമ്പ് മുമ്പ് കണ്ടിട്ടുണ്ടോ എന്നെനിക്കറിയില്ല. അങ്ങനെയൊരാൾ ഇത്തരമൊരു പ്രശ്നം നേരിട്ടെന്ന് എങ്ങനെയാണ് വിശ്വസിക്കുന്നത്. 

വിചിത്ര ഇങ്ങനെയാെരു കഥ മെനഞ്ഞതായാണ് തനിക്ക് തോന്നുന്നതെന്നും ഷക്കീല തുറന്നടിച്ചു. വിചിത്രയും ഞാനും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ഏറെക്കുറെ സുഹൃത്തുക്കളെ പോലെയാണ്. വിചിത്രയോട് തനിക്ക് വ്യക്തിപരമായ ദേഷ്യമില്ല. പക്ഷെ തെറ്റ് കണ്ടാൽ താൻ ചൂണ്ടിക്കാട്ടുമെന്നും ഷക്കീല വ്യക്തമാക്കി. 

ബി​ഗ് ബോസ് തമിഴിലെ മത്സരാർത്ഥികളിൽ ജോവികയെയാണ് ഷക്കീല പിന്തുണയ്ക്കുന്നത്. ഷക്കീലയുടെ അടുത്ത സുഹൃത്തായ വനിത വിജയകുമാറിന്റെ മകളാണ് ജോവിക. ജോവികയും വിചിത്രയും തമ്മിൽ ബി​ഗ് ബോസ് വീട്ടിനുള്ളിൽ അത്ര സ്വര ചേർച്ചയിൽ അല്ല. വിചിത്രയ്ക്കെതിരെ കഴിഞ്ഞ ദിവസങ്ങളിലും ഷക്കീല സംസാരിച്ചിട്ടുണ്ട്. ജോവിക പഠനം പൂർത്തിയാക്കാതെ ലൈം ലൈറ്റിലേക്ക് വന്നതിൽ വിചിത്രയ്ക്ക് എതിരഭിപ്രായം ഉണ്ട്. ഇതിന്റെ പേരിൽ ബി​ഗ് ബോസ് വീട്ടിൽ വഴക്കും നടന്നു.

എന്നാൽ അധികം വിദ്യാഭ്യാസമില്ലെങ്കിലും ജോവിക ഇന്റലിജന്റായ പെൺകുട്ടിയാണെന്നും നന്നായി ഇം​ഗ്ലീഷ് സംസാരിക്കുമെന്നുമാണ് ഷക്കീല ഉന്നയിച്ച വാദം. സിനിമകൾക്കപ്പുറം തമിഴ് ടെലിവിഷൻ, ഓൺലെെൻ ഷോകളിലാണ് ഷക്കീല ഇന്ന് കൂടുതൽ സാന്നിധ്യം അറിയിക്കാറ്. തമിഴകത്ത് വലിയ ജനപ്രീതി ഇന്ന് ഷക്കീലയ്ക്കുണ്ട്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/165223/actor-father-demanded-adjustment-my-answer-shakeela-revealed-name)