---
title: "#gvenugopal | 'എല്ലാവരേയും ശിഷ്യരായി സ്വീകരിക്കില്ലായിരുന്നു, ഫീസും വാങ്ങാറില്ല'; ​വേണുഗോപാല്‍"
english_title: "#gvenugopal #latest #socialmedia #post #late #violinist #bsasikumar #goes #viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/165215/gvenugopal-latest-socialmedia-post-late-violinist-bsasikumar-goes-viral"
published_at: "2023-11-26T12:11:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6562e8de42c9d_veenugopal.jpg"
keywords: []
---

# #gvenugopal | 'എല്ലാവരേയും ശിഷ്യരായി സ്വീകരിക്കില്ലായിരുന്നു, ഫീസും വാങ്ങാറില്ല'; ​വേണുഗോപാല്‍

> **Lead Summary:** **വ**യലിനിസ്റ്റ് ബി ശശികുമാറിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കിട്ടെത്തിയിരിക്കുകയാണ് ജി വേണുഗോപാല്‍. ശനിയാഴ്ച രാത്രിയായിരുന്നു അദ്ദേഹം വിടവാങ്ങിയത്. 74 വയസായിരുന്നു.

## Article Content

**വ**യലിനിസ്റ്റ് ബി ശശികുമാറിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കിട്ടെത്തിയിരിക്കുകയാണ് ജി വേണുഗോപാല്‍. ശനിയാഴ്ച രാത്രിയായിരുന്നു അദ്ദേഹം വിടവാങ്ങിയത്. 74 വയസായിരുന്നു.

ബാലഭാസ്‌ക്കറിന്റെ അമ്മാവന്‍ കൂടിയാണ് അദ്ദേഹം. ആകാശവാണി ആര്‍ടിസ്റ്റായിരുന്ന അദ്ദേഹത്തിന് നിരവധി ശിഷ്യന്‍മാരുണ്ടായിരുന്നു. ബി.ശശികുമാർ സാർ ഇനി ഓർമ്മകളിൽ മാത്രം.

എൻ്റെ ഗുരുക്കന്മാരിൽ അഗാധ പാണ്ഡിത്യമുള്ള ഗുരു ശ്രേഷ്ഠനായിരുന്നു ശശികുമാർ സാർ. തികച്ചും വ്യത്യസ്തനായൊരു സംഗീതജ്ഞൻ, ഗുരു. 

അറിഞ്ഞു മാത്രം വിദ്യ വിളമ്പുക എന്നതായിരുന്നു സാറിൻ്റെ രീതി. എല്ലാവരേയും ശിഷ്യരായി അദ്ദേഹം സ്വീകരിക്കില്ലായിരുന്നു. തിരഞ്ഞെടുക്കപ്പെട്ട ശിഷ്യരിൽ നിന്നും അദ്ദേഹം ഫീസും വാങ്ങില്ലായിരുന്നു.

> നാദസ്വര വിദ്വാനായിരുന്ന സ്വന്തം അച്ഛൻ തന്നെയിരുന്നു ശശികുമാർ സാറിൻ്റെ ഗുരു. "എൻ്റെ അച്ഛൻ കാശ് വാങ്ങാതെയായിരുന്നു വിദ്യ പകർന്നു കൊടുത്തിരുന്നത്. അതിനൊരു മാറ്റം ഞാനും വരുത്തില്ല " സാർ പറയുമായിരുന്നു.\

### Related Links & Sources
- [Original Story Source](https://moviemax.in/news/165215/gvenugopal-latest-socialmedia-post-late-violinist-bsasikumar-goes-viral)