---
title: "#kaathal | മമ്മൂക്കയ്ക്ക് ഇതിൽ അഭിനയിക്കാൻ എങ്ങിനെ തോന്നി, അത്രയ്ക്ക് തൊലിക്കട്ടിയില്ലാതെ അതിന് പറ്റില്ല; അബ്ദുള്ള പുനത്തിൽ "
english_title: "#How #did #Mammootty #feel #about #acting #this #AbdullahPunathil #talk #about #kaathal"
publisher: "moviemax.in"
canonical_url: "https://moviemax.in/news/165011/how-did-mammootty-feel-about-acting-this-abdullahpunathil-talk-about-kaathal"
published_at: "2023-11-25T12:19:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656198f498285_mammootty.jpg"
keywords: []
---

# #kaathal | മമ്മൂക്കയ്ക്ക് ഇതിൽ അഭിനയിക്കാൻ എങ്ങിനെ തോന്നി, അത്രയ്ക്ക് തൊലിക്കട്ടിയില്ലാതെ അതിന് പറ്റില്ല; അബ്ദുള്ള പുനത്തിൽ 

> **Lead Summary:** **ഇ**ന്നലെ വലിയ ഹൈപ്പൊന്നുമില്ലാതെ തിയേറ്ററിലെത്തിയ ജിയോ ബേബിയുടെ ഉൾക്കാമ്പുള്ള സിനിമ കാതൽ. നായകനും നായികയും അറിയപ്പെടുന്ന സൂപ്പർ താരങ്ങൾ. മമ്മൂക്കയും ജ്യോതികയും ബാക്കിയെല്ലാം അഭിനയ കലയെ നെഞ്ചിലേറ്റിയ പുതുമുഖങ്ങൾ. ഇതിൽ ഈയടുത്ത് നമ്മെ വിട്ട് പിരിഞ്ഞ ഹാസ്യ കലാകാരൻ കലാഭവൻ ഹനീഫിന്റെ ശ്രദ്ധേയമായ ജഡ്ജി കഥാപാത്രം.

## Article Content

**ഇ**ന്നലെ വലിയ ഹൈപ്പൊന്നുമില്ലാതെ തിയേറ്ററിലെത്തിയ ജിയോ ബേബിയുടെ ഉൾക്കാമ്പുള്ള സിനിമ കാതൽ. നായകനും നായികയും അറിയപ്പെടുന്ന സൂപ്പർ താരങ്ങൾ. മമ്മൂക്കയും ജ്യോതികയും ബാക്കിയെല്ലാം അഭിനയ കലയെ നെഞ്ചിലേറ്റിയ പുതുമുഖങ്ങൾ. ഇതിൽ ഈയടുത്ത് നമ്മെ വിട്ട് പിരിഞ്ഞ ഹാസ്യ കലാകാരൻ കലാഭവൻ ഹനീഫിന്റെ ശ്രദ്ധേയമായ ജഡ്ജി കഥാപാത്രം.

കൂടാതെ മുത്തുമണിയും. അതിലേറെയും കോഴിക്കോടുള്ള കലാകാരന്മാർ. എന്തായാലും നല്ലൊരു സിനിമ ആരവങ്ങളില്ലാതെ, അടിപിടിയില്ലാതെ, ആട്ടും പാട്ടുമില്ലാതെ കലാ ആസ്വാദകർക്ക് പറ്റിയ രാഷ്ട്രീയ പശ്ചാത്തലമുള്ള സിനിമ. ഇന്ന് സമൂഹത്തിൽ രഹസ്യമായി നടക്കുന്ന ഒരു യഥാർത്ഥ കഥ .

അതിൽ മമ്മുക്കയും ജ്യോതികയും ഒന്നിനൊന്ന് മെച്ചപ്പെട്ട അഭിനയം കാഴ്ച വെച്ചിരിക്കുന്നു. അതുപോലെ മറ്റെല്ലാ കഥാപാത്രങ്ങളും. മമ്മുക്കയ്ക്ക് ഈ കഥ ഏറ്റെടുക്കാനും അതിൽ അഭിനയിക്കാനും എങ്ങിനെ തോന്നി എന്നെനിക്കറിയില്ല. അത്രയ്ക്ക് തൊലിക്കട്ടിയില്ലാതെ ഇങ്ങിനെ അഭിനയിക്കാൻ കഴിയില്ല.

അപാരം തന്നെ. ഇതിന്റെ പ്രമേയം സ്വവർഗ്ഗ രതിയുടെ കുടുംബ പശ്ചാത്തലമുള്ള നല്ലൊരു കഥ. സമൂഹത്തിൽ നടക്കുന്ന ഇത്തരം ഹോമോ സെക്ഷ്വൽ യാഥാർത്ഥ്യത്തെ ഈ കഥയിലൂടെ വരച്ചു കാട്ടിയിരിക്കുന്നു. മുമ്പ് മമ്മൂക്ക നായകനായ ഒരു സിനിമയായിരുന്നു പേരൻപ്.

അതു പോലെ നൽപകൽ നേരത്ത് മയക്കം എന്നിങ്ങനെ ചില സിനിമകൾ പലരും അഭിനയിക്കാൻ മടിക്കുന്ന, പറഞ്ഞാൽ വെറുപ്പുളവാക്കുന്ന കഥാപാത്രങ്ങളെ മമ്മൂക്ക വളരെ അനായാസമായി അവതരിപ്പിച്ചിരിക്കുന്നു. ഈ സിനിമയിൽ അവസാനത്തെ രണ്ട് മൂന്ന് സീനുകൾ വളരെ ഗംഭീരം തന്നെ.

ശരിക്കുള്ള വിധി കർത്താക്കളാണെങ്കിൽ ഈ സിനിമയ്ക്ക് ഒരു ദേശീയ അവാർഡ് ഉറപ്പാണ്. ഇത്തരത്തിലുള്ള ഒന്നു രണ്ട് യാഥാർത്ഥ്യ കഥകൾ എനിക്കറിയുന്നത് കൊണ്ട് ഈ സിനിമ എനിക്ക് വളരെ ഇഷ്ടപ്പെട്ടു.

സ്നേഹത്തോടെ, അതിലേറെ ഇഷ്ടത്തോടെ, അബ്ദുള്ള പുനത്തിൽ...

### Related Links & Sources
- [Original Story Source](https://moviemax.in/news/165011/how-did-mammootty-feel-about-acting-this-abdullahpunathil-talk-about-kaathal)