സ്വന്തം മകൻ വിശന്നിരിക്കുമ്പോഴും വലിയ വീട്ടിലെ കുട്ടിക്ക് ഭക്ഷണമെത്തിക്കാൻ ഓടിയെത്തുകയും താമസിച്ച് പോയതിന്റെ പേരിൽ ചീത്ത കേൾക്കുകയും ചെയ്യുന്ന ഡെലിവറി ജീവനക്കാരുടെ കഥയാണ് ഫുഡ് പാത്ത്. ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ മികച്ച പ്രതികരണമാണ് വിവിധയിടങ്ങളിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത് സമ്മാനം കൊടുക്കുന്ന വീഡിയോ ഇതിനോടകം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
സൊമാറ്റോ വഴി ഭക്ഷണം ഓർഡർ ചെയുകയും ഡെലിവറി ബോയ് വന്നപ്പോള്‍ സമ്മാനം നല്‍കുകയും ആയിരുന്നു. ഫുഡ് പാത്തിന്റെ ക്രൂ അംഗങ്ങളും സുരഭിയ്ക്കൊപ്പം ഉണ്ടായിരുന്നു. എറണാകുളത്തെ ഏവിയേഷൻ വിദ്യാർഥിയാണ് സമീര്‍. വിദ്യാഭ്യാസ വായ്പയുണ്ട്. അതിന്റെ തിരിച്ചടവിനുവേണ്ടിയാണ് ഒഴിവുസമയത്ത് ജോലി ചെയ്യുന്നത്.
Actress Surabhi Lakshmi presents surprise gift to 'Food Delivery Boy'