---
title: "#ranbirkapoor | ആലിയ കുളിച്ച് വരുമ്പോള്‍ ടവ്വല്‍ താഴെയിടും! വിവാഹജീവിതം മുന്നോട്ട് കൊണ്ട് പോവുന്നതെങ്ങനെയെന്ന് രണ്‍ബീര്‍"
english_title: "#ranbirkapoor #opensup #his #successful #marriage #aliabhatt #goes #viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/164891/ranbirkapoor-opensup-his-successful-marriage-aliabhatt-goes-viral"
published_at: "2023-11-24T21:27:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6560c8bc7fd16_alia1.jpg"
keywords: []
---

# #ranbirkapoor | ആലിയ കുളിച്ച് വരുമ്പോള്‍ ടവ്വല്‍ താഴെയിടും! വിവാഹജീവിതം മുന്നോട്ട് കൊണ്ട് പോവുന്നതെങ്ങനെയെന്ന് രണ്‍ബീര്‍

> **Lead Summary:** **ന**ടന്‍ രണ്‍ബീര്‍ കപൂറിനെയും ഭാര്യയും നടിയുമായ ആലിയ ഭട്ടിനെ കുറിച്ചുമുള്ള കഥകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങൡലൂടെ വൈറലാവുന്നത്. രണ്‍ബീര്‍ നായകനാവുന്ന ആനിമല്‍ എന്ന സിനിമ റിലീസിനെത്തുകയാണ്. ഇതിനോട് അനുബന്ധിച്ച് പ്രമുഖ മാധ്യമങ്ങള്‍ക്കെല്ലാം നടന്‍ അഭിമുഖം നല്‍കിയിരുന്നു.

## Article Content

**ന**ടന്‍ രണ്‍ബീര്‍ കപൂറിനെയും ഭാര്യയും നടിയുമായ ആലിയ ഭട്ടിനെ കുറിച്ചുമുള്ള കഥകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങൡലൂടെ വൈറലാവുന്നത്. രണ്‍ബീര്‍ നായകനാവുന്ന ആനിമല്‍ എന്ന സിനിമ റിലീസിനെത്തുകയാണ്. ഇതിനോട് അനുബന്ധിച്ച് പ്രമുഖ മാധ്യമങ്ങള്‍ക്കെല്ലാം നടന്‍ അഭിമുഖം നല്‍കിയിരുന്നു.

സിനിമാ വിശേഷങ്ങള്‍ക്ക് പുറമേ തന്റെ കുടുംബ ജീവിതത്തെ കുറിച്ചും മകള്‍ രാഹയെ കുറിച്ചും രണ്‍ബീര്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാവുന്നത്. ഒരു വിവാഹബന്ധം വിജയകരമായി പോവാന്‍ എന്താണ് വേണ്ടതെന്നുള്ള കാര്യത്തെ കുറിച്ചും ഇനിയൊരു കുഞ്ഞിനെ സ്വീകരിക്കുമോ എന്നതടക്കമുള്ള കാര്യങ്ങളാണ് രണ്‍ബീര്‍ വെളിപ്പെടുത്തിയത്. 

വിവാഹം കഴിഞ്ഞിട്ട് ഒന്നര വര്‍ഷമേ ആയിട്ടുള്ളുവെങ്കിലും ആറ് വര്‍ഷമായി രണ്‍ബീറും ആലിയയും ഒരുമിച്ചാണ്. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു താരങ്ങള്‍ക്ക് ഒരു മകള്‍ ജനിക്കുന്നതും. 'ബന്ധങ്ങള്‍ കഠിനമാണെന്നാണ്' ഒരു അഭിമുഖത്തില്‍ നടന്‍ പങ്കുവെച്ചത്. വീട്ടിലെ കാര്യങ്ങള്‍ ചിട്ടപ്പെടുത്തുന്നതിലും വൃത്തിയായി സൂക്ഷിക്കുന്നതിലും താനും ആലിയയും പരസ്പര വിരുദ്ധ സ്വഭാവമാണെന്നാണ് രണ്‍ബീര്‍ പറഞ്ഞത്. 

എന്‍ബികെയ്ക്കൊപ്പം അണ്‍സ്സ്റ്റോപ്പബിള്‍ എന്ന പരിപാടിയില്‍ പങ്കെടുത്തപ്പോഴാണ് തന്റെ വിവാഹജീവിതത്തെ കുറിച്ചുളള ചോദ്യങ്ങള്‍ക്ക് രണ്‍ബീര്‍ മറുപടി പറഞ്ഞത്. 'ഞങ്ങള്‍ ഇപ്പോള്‍ ആറ് വര്‍ഷമായി ഒരുമിച്ചാണ്. പരസ്പരം വ്യക്തിത്വം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ആദ്യ വര്‍ഷത്തില്‍ തന്നെ ബന്ധങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നമ്മള്‍ മനസ്സിലാക്കണം. ബന്ധങ്ങള്‍ കടുപ്പമുള്ളതാണ്. മനുഷ്യര്‍ ചിലപ്പോള്‍ മൃഗങ്ങളെക്കാള്‍ വളരെ കഠിനമാവാറുണ്ട്.

ചിലപ്പോള്‍ മനസ്സിലാക്കാന്‍ വളരെ പ്രയാസമാണ്. ആളെ മനസ്സിലാക്കണം. ആ വ്യക്തിയോട് നമുക്ക് സഹാനുഭൂതി ഉണ്ടായിരിക്കണം. വിവാഹം വിജയകരമാക്കുന്നതിനുള്ള തന്റെ മന്ത്രമെന്താണെന്നും അദ്ദേഹം പങ്കുവെച്ചു, 'വിവാഹം എന്നത് ഒരു ജോലിയാണോ? അല്ല. നമ്മള്‍ ദാമ്പത്യത്തില്‍ പരിശ്രമിക്കേണ്ടതായിട്ടുണ്ട്.

നമ്മളും പരിശ്രമിച്ചാലേ വിജയകരമായ ദാമ്പത്യം ഉണ്ടാക്കാന്‍ കഴിയുകയുള്ളു. 'എല്ലാ സാധനങ്ങളും വൃത്തിയായി അതൊക്കെ ഇരിക്കുന്നിടത്ത് തന്നെ സൂക്ഷിക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍. അതിനാല്‍ 'പെര്‍ഫെക്ഷനിസ്റ്റ്' ആകാറുണ്ട്. ഇക്കാര്യത്തില്‍ തന്റെ നിലപാടിന്റെ വിപരീതമാണ് ആലിയയ്ക്ക്. അവള്‍ കുളി കഴിഞ്ഞ് ഷവറില്‍ നിന്ന് പുറത്തിറങ്ങിയ ഉടന്‍ അവളുടെ ടവല്‍ തറയിലേക്ക് ഇടും. ഞാനാണ് എപ്പോഴും അവളുടെ ടവല്‍ എടുത്ത് ബാസ്‌കറ്റില്‍ ഇടാറുള്ളത്.

അതൊക്കെ മനസിലാക്കി പെരുമാറുന്നിടത്താണ് വിവാഹം വിജയകരമാകുന്നതെന്ന് ഞാന്‍ കരുതുന്നതായിട്ടും രണ്‍ബീര്‍ പറയുന്നു. ഇതേ അഭിമുഖത്തില്‍ മകള്‍ രാഹയെ കുറിച്ചും രണ്‍ബീര്‍ സംസാരിച്ചു. എനിക്ക് ഒരു മകളെ വേണമെന്നായിരുന്നു ആഗ്രഹമെന്നും താരം പങ്കുവെച്ചു. 'ഇത്തരത്തിലുള്ള സന്തോഷം എന്റെ ജീവിതത്തില്‍ അനുഭവിക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല.

ഞാനത് പ്രതീക്ഷിച്ചിരുന്നില്ല. മകള്‍ വന്നത് എനിക്ക് വളരെയധികം സന്തോഷം നല്‍കിയ കാര്യമാണ്. അതിന് ഞാന്‍ ദൈവത്തോട് നന്ദിയുള്ളവനാണെ്' രണ്‍ബീര്‍ പറയുന്നു. രാഹ വളരുമ്പോള്‍ അവളുടെ സ്വപ്നങ്ങള്‍ പിന്തുടരാന്‍ അവളെ സഹായിക്കും. അത് അഭിനേതാവോ, നിര്‍മ്മാതാവോ, ഇലക്ട്രീഷ്യനോ, പാചകക്കാരിയോ അതുമല്ലെങ്കില്‍ മറ്റെന്തെങ്കിലുമോ ആകാം. മാതാപിതാക്കളില്‍ നിന്ന് തനിക്ക് ലഭിച്ച മൂല്യങ്ങള്‍ പകര്‍ന്നു നല്‍കുന്നതിനെ കുറിച്ചും അവ മകള്‍ക്ക് എങ്ങനെ കൈമാറാന്‍ ആഗ്രഹിക്കുന്നുവെന്നും രണ്‍ബീര്‍ സംസാരിച്ചു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/164891/ranbirkapoor-opensup-his-successful-marriage-aliabhatt-goes-viral)