---
title: " #Abhirami  |   ഇൻഡസ്ട്രിയുടെതായ കാപട്യമില്ലാത്ത മനുഷ്യനാണ് സുരേഷേട്ടൻ ; തുറന്ന് പറഞ്ഞ് അഭിരാമി"
english_title: "#Sureshetan #man #industry #hypocrisy #Abhirami #openup"
publisher: "moviemax.in"
canonical_url: "https://moviemax.in/news/164887/sureshetan-man-industry-hypocrisy-abhirami-openup"
published_at: "2023-11-24T21:18:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6560c6a988dc2_suresh_and_abhi_1.jpg"
keywords: []
---

#  #Abhirami  |   ഇൻഡസ്ട്രിയുടെതായ കാപട്യമില്ലാത്ത മനുഷ്യനാണ് സുരേഷേട്ടൻ ; തുറന്ന് പറഞ്ഞ് അഭിരാമി

> **Lead Summary:** മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് അഭിരാമി. ഒരിടവേളയ്ക്ക് ശേഷം വീണ്ടും അഭിനയത്തിൽ സജീവമായിരിക്കുകയാണ് ഇപ്പോൾ താരം. വർഷങ്ങൾക്ക് ശേഷം തിരികെ എത്തിയപ്പോഴും പ്രേക്ഷകർ പഴയതു പോലെ തന്നെ അഭിരാമിയെ സ്വീകരിച്ചു. ഗരുഡൻ ആണ് അഭിരാമിയുടെതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

## Article Content

മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് അഭിരാമി. ഒരിടവേളയ്ക്ക് ശേഷം വീണ്ടും അഭിനയത്തിൽ സജീവമായിരിക്കുകയാണ് ഇപ്പോൾ താരം. വർഷങ്ങൾക്ക് ശേഷം തിരികെ എത്തിയപ്പോഴും പ്രേക്ഷകർ പഴയതു പോലെ തന്നെ അഭിരാമിയെ സ്വീകരിച്ചു. ഗരുഡൻ ആണ് അഭിരാമിയുടെതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

മാധ്യമപ്രവർത്തകയോട് അനുചിതമായി പെരുമാറിയതിന് പേരിൽ സുരേഷ് ഗോപിക്കെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയരുന്ന സമയത്തായിരുന്നു ചിത്രത്തിന്റെ റിലീസ്. എന്നാൽ നടനെതിരെ ഉയർന്ന ആരോപണങ്ങൾ ഒന്നും സിനിമയെ ബാധിച്ചിരുന്നില്ല. ഇപ്പോഴിതാ അതേക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് നടി അഭിരാമി. ആരോപണം നിർഭാഗ്യകരമായിരുന്നു എന്നും അഭിമുഖത്തിൽ അഭിരാമി പറഞ്ഞത്.

അദ്ദേഹത്തിനെതിരെ വന്ന ആരോപണം നിർഭാഗ്യകരമാണ്. ഇങ്ങനെയൊരാളെ കുറിച്ച് അങ്ങനെ പറയേണ്ടിയിരുന്നില്ല എന്ന് എനിക്ക് തോന്നി. ഒരു ആരോപണം നടത്തുമ്പോൾ അത് കുറച്ചുകൂടെ ആലോചിച്ചിട്ട് ആവാമായിരുന്നു എന്നെനിക്ക് തോന്നി. അത് വ്യക്തിപരമായി അദ്ദേഹത്തെ അറിയുന്നത് കൊണ്ടാണ്.

പക്ഷെ ഇത് പറയുമ്പോഴും ഒരു സ്ത്രീക്ക് അവരുടെ സുരക്ഷയെ കുറിച്ച് എന്തെങ്കിലും ആശങ്കയുണ്ടെങ്കിൽ അത് പറയാൻ കഴിയണം. എന്നാൽ അതിനെ തെറ്റായി ഉപയോഗിക്കാൻ പാടില്ല. അതാണ് എനിക്ക് പറയാനുള്ളത്,' അഭിരാമി പറഞ്ഞു. സുരേഷ് ഏട്ടന് അന്നും ഇന്നും വലിയ മാറ്റമൊന്നുമില്ല. എല്ലാവർക്കും ഒരു സഹോദരനെ പോലെയാണ്. ഒരാളെ ഇഷ്ടപ്പെട്ടാൽ അയാളെ ഭയങ്കരമായി കെയർ ചെയ്യും.

എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ധൈര്യമായി സമീപിക്കാം. പുള്ളിക്ക് സഹായിക്കാൻ പറ്റുന്നത് ആണെങ്കിൽ തീർച്ചയായും സഹായിക്കും. ഇൻഡസ്ട്രിയുടെതായ കാപട്യമോ ഒന്നുമില്ലാത്ത മനുഷ്യനാണ്. പുള്ളിയുടെ രാഷ്ട്രീയവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ മാറ്റി നിർത്തി, ഒരു മനുഷ്യൻ എന്ന നിലയിൽ വളരെ നല്ലയാളാണെന്നാണ് അഭിരാമി പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/164887/sureshetan-man-industry-hypocrisy-abhirami-openup)