---
title: "ജീവിതത്തിലെ  പുതിയ ഒരു അതിഥിയെ പരിചയപ്പെടുത്തി  സംയുക്ത മേനോൻ             "
english_title: "Samyuktha Menon introduces a new guest in his life"
publisher: "moviemax.in"
canonical_url: "https://moviemax.in/news/16480/samyuktha-menon-introduces-a-new-guest-in-his-life"
published_at: "2021-12-17T11:05:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bc22c36bb95_samyuktha.jpg"
keywords: []
---

# ജീവിതത്തിലെ  പുതിയ ഒരു അതിഥിയെ പരിചയപ്പെടുത്തി  സംയുക്ത മേനോൻ             

> **Lead Summary:** മലയാളത്തിലെ പ്രിയ താരങ്ങളില്‍ ഒരാളാണ് സംയുക്ത മേനോൻ. തീവണ്ടി എന്ന ചിത്രത്തിലൂടെ ആയിരുന്നു താരം ശ്രദ്ധിക്കപ്പെടുന്നത്. ടോവിനോ തോമസ് ആയിരുന്നു ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.

## Article Content

മലയാളത്തിലെ പ്രിയ താരങ്ങളില്‍ ഒരാളാണ് സംയുക്ത മേനോൻ. തീവണ്ടി എന്ന ചിത്രത്തിലൂടെ ആയിരുന്നു താരം ശ്രദ്ധിക്കപ്പെടുന്നത്. ടോവിനോ തോമസ് ആയിരുന്നു ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.

പിന്നീട് ടോവിനോ തന്നെ നായകനായി എത്തിയ കല്കി എന്ന ചിത്രത്തിലും സംയുക്ത ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ. നെഗറ്റീവ് വേഷമായിരുന്നു താരം ഈ ചിത്രത്തിൽ അവതരിപ്പിച്ചത്.

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് സംയുക്ത മേനോൻ. സംയുക്ത പങ്കുവയ്ക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ നിമിഷനേരം കൊണ്ടാണ് വൈറൽ ആയി മാറുന്നത്.

തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം നടത്തുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ എല്ലാം തന്നെ നിമിഷനേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കുന്നത്.

ചിലതെല്ലാം വലിയ രീതിയിലുള്ള വിമർശനങ്ങൾക്ക് കാരണമാവാറുണ്ട്. എന്നാൽ അതിനെയെല്ലാം അതിജീവിച്ചു കൊണ്ട് താരമിപ്പോൾ കരിയർ മുന്നോട്ടു കൊണ്ടു പോയിക്കൊണ്ടിരിക്കുകയാണ്.

ഇപ്പോൾ ജീവിതത്തിലെ ഒരു പുതിയ വിശേഷം അറിയിച്ചുകൊണ്ട് എത്തുകയാണ് താരം. കുടുംബത്തിലേക്ക് ഒരു പുതിയ അതിഥി കൂടി വരാൻ പോകുന്നു എന്ന വാർത്തയാണ് താരം ആരാധകരുമായി പങ്കുവച്ചത്.

ഒരു ബിഎംഡബ്ല്യൂ കാർ ആണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ഈ കാറിന് എന്താണ് വില എന്ന് അറിയുമോ? ഏകദേശം 50 ലക്ഷത്തിന് മുകളിൽ വിലവരുന്ന വണ്ടിയാണ് ഇത്. സിനിമയിൽ നിന്നും ആണ് താരം ഈ വണ്ടി വാങ്ങാനുള്ള പണം സ്വന്തമാക്കിയത്. പെൺകുട്ടികൾക്ക് എല്ലാം തന്നെ ഇതു വലിയ ഒരു പ്രചോദനം തന്നെയാണ്.

സ്വന്തം കാലിൽ നിൽക്കുന്നതിൻ്റെ ആവശ്യകത വിളിച്ചോതുന്ന സംഭവങ്ങളിൽ ഒന്നും കൂടിയായി മാറി ഇത്. ഏറിട എന്ന ചിത്രത്തിലായിരുന്നു തരാം അവസാനമായി പ്രത്യക്ഷപ്പെട്ടത്.

വികെ പ്രകാശ് ആയിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്. ഒരു ഇറോട്ടിക് ഹൊറർ ചിത്രമായിരുന്നു ഇത്. കടുവ എന്ന ചിത്രത്തിലാണ് താരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഷാജി കൈലാസ് ആണ് ഈ സിനിമയുടെ സംവിധാനം നിർവഹിക്കുന്നത്. പൃഥ്വിരാജാണ് സിനിമയിലെ കേന്ദ്രകഥാപാത്രമായി എത്തുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/16480/samyuktha-menon-introduces-a-new-guest-in-his-life)