---
title: "#surya | ഷൂട്ടിംഗ് സെറ്റിലെ അപകടത്തിന് ശേഷം ആദ്യ പ്രതികരണവുമായി സൂര്യ"
english_title: "#Suriya #first #reaction #after #accident #shooting #set"
publisher: "moviemax.in"
canonical_url: "https://moviemax.in/news/164718/suriya-first-reaction-after-accident-shooting-set"
published_at: "2023-11-24T11:47:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65604040770b0_surya.jpg"
keywords: []
---

# #surya | ഷൂട്ടിംഗ് സെറ്റിലെ അപകടത്തിന് ശേഷം ആദ്യ പ്രതികരണവുമായി സൂര്യ

> **Lead Summary:** സിനിമാ ചിത്രീകരണത്തിനിടെ നടന്‍ സൂര്യയ്ക്ക് പരിക്കേറ്റതായ വാര്‍ത്ത ഇന്നലെ ഉച്ചയോടെയാണ് എത്തിയത്.

## Article Content

സിനിമാ ചിത്രീകരണത്തിനിടെ നടന്‍ സൂര്യയ്ക്ക് പരിക്കേറ്റതായ വാര്‍ത്ത ഇന്നലെ ഉച്ചയോടെയാണ് എത്തിയത്.

കങ്കുവ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ ചെന്നൈയിലെ സ്റ്റുഡിയോയില്‍ ബുധനാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം. ചിത്രീകരണത്തിനിടെ ഒരു റോപ്പ് ക്യാം പൊട്ടി സൂര്യയുടെ തോളിലേക്ക് വീഴുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ അദ്ദേഹത്തിന് നിസ്സാര പരിക്കുകളേ ഉള്ളൂവെന്നാണ് സൂചന. ഇതേത്തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. ഇന്നലെ വൈകുന്നേരത്തോടെ എക്സില്‍ പ്രതികരണവുമായി സൂര്യ എത്തിയിരുന്നു.

> "പ്രിയ സുഹൃത്തുക്കളേ, അഭ്യുദയകാംക്ഷികളേ, എന്‍റെ പ്രിയ ആരാധകരേ, ഗെറ്റ് വെല്‍ സൂണ്‍ മെസേജുകള്‍ക്ക് ഹൃദയം തൊടുന്ന നന്ദി. ഇപ്പോള്‍ വളരെ ആശ്വാസം തോന്നുന്നു. നിങ്ങളുടെ സ്നേഹത്തിന് ഞാന്‍ എന്നും കടപ്പെട്ടിരിക്കും", സൂര്യ കുറിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/164718/suriya-first-reaction-after-accident-shooting-set)