---
title: "നിങ്ങള്‍ എന്‍റെ ഗര്‍ഭവും പ്രസവവും നോക്കി ഇരിക്കുവാണോ.....? വേറെ എന്തൊക്കെ കാര്യങ്ങള്‍ ഉണ്ട്........? ശില്‍പ ഷെട്ടി "
english_title: " Shilpa Shetty, a mother again at the age of 45, was widely criticized for accepting a surrogate mother for her second child"
publisher: "moviemax.in"
canonical_url: "https://moviemax.in/news/1645/shilpa-shetty-a-mother-again-at-the-age-of-45-was-widely-criticized-for-accepting-a-surrogate-mother-for-her-second-child"
published_at: "2021-10-04T21:49:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/5fb3739f64817_shilpa shetty.jpg"
keywords: []
---

# നിങ്ങള്‍ എന്‍റെ ഗര്‍ഭവും പ്രസവവും നോക്കി ഇരിക്കുവാണോ.....? വേറെ എന്തൊക്കെ കാര്യങ്ങള്‍ ഉണ്ട്........? ശില്‍പ ഷെട്ടി 

> **Lead Summary:**  ബോളിവുഡില്‍ തിളങ്ങിയ നടിയാണ് ശില്‍പ ഷെട്ടി . നാല്‍പത്തിയഞ്ചാം വയസ്സില്‍ വീണ്ടും അമ്മയായ ശില്‍പ ഷെട്ടി രണ്ടാമത്തെ കുഞ്ഞിന് വേണ്ടി വാടക ഗര്‍ഭപാത്രം സ്വീകരിച്ചതിനെതിരെ പലരും വിമര്‍ശിച്ചിരുന്നു.

## Article Content

 ബോളിവുഡില്‍ തിളങ്ങിയ നടിയാണ് ശില്‍പ ഷെട്ടി . നാല്‍പത്തിയഞ്ചാം വയസ്സില്‍ വീണ്ടും അമ്മയായ ശില്‍പ ഷെട്ടി രണ്ടാമത്തെ കുഞ്ഞിന് വേണ്ടി വാടക ഗര്‍ഭപാത്രം സ്വീകരിച്ചതിനെതിരെ പലരും വിമര്‍ശിച്ചിരുന്നു.

ഇപ്പോഴിതാ വിമർശകർക്ക് വായടപ്പിക്കുന്ന മറുപടി നൽകിയിരിക്കുകയാണ് നടി. നേഹ ധൂപിയുമായി നടത്തിയ ഒരു ചാറ്റ് ഷോയില്‍ സംസാരിക്കവെയാണ് അവർ മനസ്സുതുറന്നത്.ആളുകളുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കൊന്നും ഞാന്‍ ചെവി കൊടുക്കാറില്ല.

 

എന്റെ തീരുമാനങ്ങളിലോ ജീവിതത്തിലോ മറ്റുള്ളവര്‍ക്ക് കടന്ന് കയറുന്നതില്‍ പരിധിയുണ്ടെന്ന് വിശ്വസിയ്ക്കുന്ന ആളാണ് ഞാന്‍. എന്റെ സ്വാതന്ത്ര്യം എന്റേത് മാത്രമാണ്. ഈ രാജ്യത്ത് വേറെ എത്രയോ കാര്യങ്ങളുണ്ട്, നിങ്ങൾ ഞാന്‍ ഗര്‍ഭിണിയാകുന്നതും പ്രസവിക്കുന്നതുമെല്ലാം നോക്കിയിരിക്കുകയാണോ?

എന്റെ മാതാപിതാക്കള്‍ എന്നെ വളര്‍ത്തിയ രീതിയില്‍ തന്നെ എന്റെ കുഞ്ഞുങ്ങളെയും വളര്‍ത്താനാണ് ഞാന്‍ ആഗ്രഹിയ്ക്കുന്നത്. അന്ന് ഞങ്ങള്‍ക്ക് സൗകര്യങ്ങള്‍ കുറവായിരുന്നു എന്ന വ്യത്യാസം മാത്രമേ ഇപ്പോഴുള്ളൂ.

### Related Links & Sources
- [Original Story Source](https://moviemax.in/news/1645/shilpa-shetty-a-mother-again-at-the-age-of-45-was-widely-criticized-for-accepting-a-surrogate-mother-for-her-second-child)