---
title: "ഇതിനാണോ നീ എന്നെ ഇന്ത്യയില്‍ നിന്നും വിളിച്ചുവരുത്തിയത്, നിയന്ത്രണം വിട്ട് വിദേശ അവതാരകനെ മര്‍ദ്ദിച്ച ഷാരൂഖ്"
english_title: "Shah Rukh Khan beats up a foreign presenter out of control"
publisher: "moviemax.in"
canonical_url: "https://moviemax.in/news/16447/shah-rukh-khan-beats-up-a-foreign-presenter-out-of-control"
published_at: "2021-12-17T08:07:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bbf82ca521d_sharooghan.jpg"
keywords: []
---

# ഇതിനാണോ നീ എന്നെ ഇന്ത്യയില്‍ നിന്നും വിളിച്ചുവരുത്തിയത്, നിയന്ത്രണം വിട്ട് വിദേശ അവതാരകനെ മര്‍ദ്ദിച്ച ഷാരൂഖ്

> **Lead Summary:** തമാശകളെ അതിന്റേതായ രീതിയില്‍ തന്നെ എടുക്കുന്ന ബോളിവുഡ് താരമാണ് കിംഗ് ഖാന്‍. എന്നാല്‍ അദ്ദേഹം തന്നെ നിയന്ത്രണം വിട്ട് ഒരു അവതാരകനെ മര്‍ദ്ദിച്ച കഥയും പ്രശസ്തമാണ്. ഈജീപ്ത്യന്‍ കോമേഡിയന്‍ റമീസ് ഗലാല്‍ അവതരിപ്പിക്കുന്ന റമീസ് അണ്ടര്‍ഗ്രൗണ്ട് എന്ന പ്രാങ്ക് ഷോയിലായിരുന്നു ആ സംഭവം.

## Article Content

തമാശകളെ അതിന്റേതായ രീതിയില്‍ തന്നെ എടുക്കുന്ന ബോളിവുഡ് താരമാണ് കിംഗ് ഖാന്‍. എന്നാല്‍ അദ്ദേഹം തന്നെ നിയന്ത്രണം വിട്ട് ഒരു അവതാരകനെ മര്‍ദ്ദിച്ച കഥയും പ്രശസ്തമാണ്. ഈജീപ്ത്യന്‍ കോമേഡിയന്‍ റമീസ് ഗലാല്‍ അവതരിപ്പിക്കുന്ന റമീസ് അണ്ടര്‍ഗ്രൗണ്ട് എന്ന പ്രാങ്ക് ഷോയിലായിരുന്നു ആ സംഭവം.

താരങ്ങളെ പറ്റിക്കുന്നാണ് ഈ പരിപാടിയുടെ പ്രത്യേകത. നിഷാന്‍ എന്ന അവതാരകനുമായുള്ള അഭിമുഖം എന്ന രീതിയിലായിരുന്നു ഇതിന്റെ തുടക്കം. പിന്നാലെ ഇരുവരും ദുബായിയിലെ മണല്‍ക്കൂനകളിലൂടെ യാത്ര ചെയ്യുകയാണ്. പൊടുന്നനെ തനിക്ക് വഴി തെറ്റിയതായി ഡ്രൈവര്‍ അറിയിക്കുന്നു.

വണ്ടി മണലില്‍ പൂണ്ടു പോവുകയും ചെയ്യുന്നു. ഇതോടെ ആശങ്കയിലായ ഷാരൂഖ് വണ്ടി പുറത്ത് കൊണ്ട് വരാന്‍ മറ്റുള്ളവരെ സഹായിക്കുകയും ചെയ്യുന്നു. പെട്ടെന്ന് റമീസ് വേഷം മാറി കൊമോഡോ ഡ്രാഗണ്‍ ആയി എത്തി എല്ലാവരേയും പേടിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

ഒടുവില്‍ റമീന്‍ കോസ്റ്റിയൂം ഊരുകയും എല്ലാമൊരു തമാശ മാത്രമായിരുന്നുവെന്ന് അറിയിക്കുകയുമായിരുന്നു. പക്ഷെ അപ്പോഴേക്കും ഷാരൂഖിന് ദേഷ്യം പിടിച്ചിരുന്നു. അവതാരകനോട് ഷാരൂഖ് കയര്‍ത്ത് സംസാരിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. ഇതിനാണോ നീ എന്നെ ഇന്ത്യയില്‍ നിന്നും വിളിച്ചു വരുത്തിയത് എന്ന് ചോദിച്ചായിരുന്നു തല്ല്.

ഇടപെടാന്‍ ശ്രമിച്ച റമീസ് ഷാരൂഖിനോട് മാപ്പ് ചോദിക്കുകയും കാലില്‍ തൊട്ട് ക്ഷമ ചോദിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. എന്നാല്‍ ദേഷ്യം തീരാതെ ഷാരൂഖ് റമീസിനെ മണലിലിട്ട് മൂടാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.

എന്നാല്‍ കുറച്ച് കഴിഞ്ഞതും ഷാരൂഖ് ഖാന്‍ റമീസിനൊപ്പമുള്ള തന്റെ സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ എല്ലാം ഷാരൂഖ് അറിഞ്ഞു കൊണ്ട് നടത്തിയ തമാശയാണെന്ന വിവരം പുറത്താവുകയായിരുന്നു. പിന്നീട് ഷോയുടെ ഭാഗമാകാന്‍ ഷാരൂഖിന് രണ്ട് കോടി പ്രതിഫലം ലഭിച്ചതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/16447/shah-rukh-khan-beats-up-a-foreign-presenter-out-of-control)