തെന്നിന്ത്യന്‍ സിനിമാലോകത്തെ മുൻനിര നായികമാരിൽ ഒരാളാണ് സാമന്ത രുത് പ്രഭു. യാതൊരു സിനിമാ പാരമ്പര്യവുമില്ലാതെ സിനിമാ ലോകത്തേക്ക് കടന്നുവന്ന സാമന്ത കുറഞ്ഞ കാലം കൊണ്ടാണ് വലിയ താരമൂല്യമുള്ള നായികയായി മാറിയത്. ഇന്ന് കോടികള്‍ പ്രതിഫലം വാങ്ങുന്ന തെന്നിന്ത്യയിലെ അപൂര്‍വ്വം നടിമാരില്‍ ഒരാളാണ് സാമന്ത. പതിനാല് വർഷത്തെ കരിയറിൽ നിരവധി ഹിറ്റ് സിനിമകളുടെയും ഭാഗമായിട്ടുണ്ട് താരം.
എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി സാമന്തയുടെ സ്വകാര്യ ജീവിതം ഉയർച്ച താഴ്ചകളിലൂടെയാണ് കടന്നുപോകുന്നത്. ഭർത്താവ് നാഗ ചൈതന്യയുമായുള്ള വിവാഹമോചനം മുതലാണ് നടിയുടെ ജീവിതത്തിൽ ഓരോന്നോരോന്നായി പ്രശ്നങ്ങൾ വന്നുതുടങ്ങിയത്. വിവാഹമോചനത്തിന് പിന്നാലെ വലിയ രീതിയിലുള്ള വിമർശനങ്ങൾ സമാന്തയ്ക്ക് നേരിടേണ്ടി വന്നു. ഇതുമൂലം വലിയ രീതിയിലുള്ള മാനസിക സമ്മർദ്ദം നടി അനുഭവിച്ചു. അതിനു പിന്നാലെ പലരും സാമന്തയെ ഒതുക്കിയെന്ന രീതിയിലുള്ള പ്രചാരണങ്ങളും ഉയർന്നു.

വിവാഹമോചനത്തിന്റെ വേദനയിൽ നിന്ന് നടി കരകയറുന്നതിനിടെയാണ് അസുഖത്തിന്റെ രൂപത്തിൽ അടുത്ത പ്രശ്‌നം കടന്നുവരുന്നത്. മയോസൈറ്റിസ് എന്ന അപൂർവ രോഗമായിരുന്നു നടിയെ ബാധിച്ചത്. കഴിഞ്ഞ ഒരു വർഷത്തിലേറെയായി സാമന്ത ഈ രോഗത്തിന് ചികിത്സയിലാണ്. നിലവിൽ സിനിമയിൽ നിന്നടക്കം ഇടവേളയെടുത്താണ് നടി അതിന്റെ ചികിത്സകൾ നടത്തുന്നത്. അതിനിടെ നടിയുടെ വിവാഹം സംബന്ധിച്ച ചില ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
ഇങ്ങനെയാണെങ്കിൽ സാമന്തയുടെ വിവാഹപ്രായം കടന്നു പോകും എന്ന ആശങ്കയാണ് ആരാധകർ പങ്കുവെയ്ക്കുന്നത്. നിലവിൽ 36 വയസ്സാണ് സാമന്തയുടെ പ്രായം. ഉടൻ വിവാഹം കഴിക്കണം. അല്ലെങ്കിൽ പ്രായപരിധി കടന്നു പോകുമെന്ന് ആരാധകർ പറയുന്നു. ഇതനുസരിച്ച് സാമന്തയുടെ മാതാപിതാക്കളും രണ്ടാമതൊരു വിവാഹത്തിന് നടിയെ നിർബന്ധിക്കുന്നുണ്ട് എന്നാണ് പറയുന്നത്. വിവാഹം കഴിച്ച് സെറ്റിലാവാൻ സുഹൃത്തുക്കളും സാമന്തയെ ഉപദേശിക്കുന്നുണ്ട് എന്നും പറയപ്പെടുന്നു.

എന്നാൽ ഇനിയൊരു വിവാഹം കഴിക്കുന്നതിനെ കുറിച്ച് സമാന്ത ചിന്തിക്കുന്നില്ലെന്നാണ് മറ്റു ചിലർ പറയുന്നത്. ഒറ്റയ്ക്ക് ജീവിതം ആസ്വദിക്കാനാണ് സാമന്തയുടെ പ്ലാൻ. ഇനിയുള്ള ജീവിതം അഭിനയത്തിനും സാമൂഹിക പ്രവർത്തനത്തിനും വേണ്ടി ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ അമ്മയാവണം എന്ന ആഗ്രഹം സമാന്തയ്ക്കുണ്ട്. അതിനാൽ തന്നെ ഭാവിയിൽ രണ്ടു കുട്ടികളെ ദത്തെടുക്കാൻ നടി ആഗ്രഹിക്കുന്നുണ്ട് എന്നാണ് പറയപ്പെടുന്നത്.
തെലുങ്ക് ആരാധകർക്കിടയിൽ ഈ വാർത്തയും അഭ്യൂഹങ്ങളും പ്രചരിക്കുന്നത്. എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങളൊന്നുമില്ല. അതേ സമയം 2014 മുതൽ, പ്രത്യുഷ സപ്പോർട്ട് എന്ന പേരിൽ സാമന്ത ഒരു ചാരിറ്റി നടത്തി വരുന്നുണ്ട്. സ്ത്രീകളുടെയും പെൺകുട്ടികളുടെയും ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനയാണിത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് സാമന്ത കുട്ടികളെ ദത്തെടുത്ത് അമ്മയാകുമെന്ന വാദം ഉയരുന്നത്.
അടുത്തിടെ ഒരു അഭിമുഖത്തിൽ വിവാഹ ജീവിതം പരാജയപ്പെട്ടത് തന്റെ ആരോഗ്യത്തെയും ജോലിയെയുമൊക്കെ ബാധിച്ചിരുന്നുവെന്ന് സാമന്ത പറഞ്ഞിരുന്നു. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളിലൂടെ കടന്നു പോയിട്ട് തിരികെ വന്ന താരങ്ങളെ കുറിച്ച് വായിച്ചറിഞ്ഞു കൊണ്ടാണ് താൻ വിഷാദത്തിലേക്ക് പോകാതെ രക്ഷപ്പെട്ടതെന്നും സമാനത പറഞ്ഞു.
ഹാർപെഴ്‌സ് ബസാറിന് നൽകിയ ഒരു അഭിമുഖത്തിലായിരുന്നു നടി മനസുതുറന്നത്. ഖുഷി ആണ് സാമന്തയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. രാജ് ആൻഡ് ഡികെ സംവിധാനം ചെയ്യുന്ന സിറ്റഡൽ എന്ന വെബ് സീരിസ് ആണ് സമാന്തയുടേതായി അണിയറയിൽ ഉള്ളത്. ആമസോൺ പ്രൈമിൽ അടുത്ത വർഷം സ്ട്രീമിംഗ് ആരംഭിക്കുന്ന സീരീസിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
Content Highlight: #Not #ready #remarriage #but #wants #mother #Samantha #plan


































