---
title: "  #vichitra | ആ നടന്‍ റൂമിലേക്ക് വിളിച്ചു, പോയില്ല; അതില്‍ തുടങ്ങിയ പക എന്‍റെ കരിയര്‍ നശിപ്പിച്ചു: വെളിപ്പെടുത്തി താരം "
english_title: "#actor #called #room #did #not #go #grudge #started #over #ruined #my #career: #revealed  #vichitra"
publisher: "moviemax.in"
canonical_url: "https://moviemax.in/news/164337/actor-called-room-did-not-go-grudge-started-over-ruined-my-career-revealed-vichitra"
published_at: "2023-11-22T20:03:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655e11a3a17ea_vichithra.jpg"
keywords: []
---

#   #vichitra | ആ നടന്‍ റൂമിലേക്ക് വിളിച്ചു, പോയില്ല; അതില്‍ തുടങ്ങിയ പക എന്‍റെ കരിയര്‍ നശിപ്പിച്ചു: വെളിപ്പെടുത്തി താരം 

> **Lead Summary:** ഒരു കാലത്ത് തെന്നിന്ത്യന്‍ ഭാഷകളില്‍ നിറഞ്ഞു നിന്ന നടിയായിരുന്നു വിചിത്ര. എന്നാല്‍ രണ്ട് ദശാബ്ദം മുന്‍പ് അഭിനയ രംഗത്ത് നിന്നും അപ്രതീക്ഷിതമായി നടി പിന്‍മാറി.

## Article Content

ഒരു കാലത്ത് തെന്നിന്ത്യന്‍ ഭാഷകളില്‍ നിറഞ്ഞു നിന്ന നടിയായിരുന്നു വിചിത്ര. എന്നാല്‍ രണ്ട് ദശാബ്ദം മുന്‍പ് അഭിനയ രംഗത്ത് നിന്നും അപ്രതീക്ഷിതമായി നടി പിന്‍മാറി.

പിന്നീട് വിചിത്രയെ ഇപ്പോള്‍ കാണുന്നത് തമിഴ് ബിഗ്ബോസ് ഏഴാം സീസണില്‍ മത്സരാര്‍ത്ഥിയായിട്ടാണ്. എന്ത് കൊണ്ടാണ് താന്‍ ഇരുപത് വര്‍ഷം മുന്‍പ് അഭിനയ രംഗം വിട്ടത് എന്ന് വെളിപ്പെടുത്തുകയാണ് നടി ബിഗ്ബോസ് ഷോയില്‍.

ഒരു സൂപ്പര്‍താരത്തിന്‍റെ കോപത്തിലാണ് തനിക്ക് സിനിമാ കരിയര്‍ അവസാനിപ്പിക്കേണ്ടി വന്നത് എന്നാണ് നടി പറയുന്നത്. അതേ സമയം സൂചനകള്‍ പ്രകാരം ആ നടന്‍ തെലുങ്ക് സൂപ്പര്‍ താരം നന്ദമൂരി ബാലകൃഷ്ണയാണ് എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

വിചിത്രയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെയാണ്- മലമ്പുഴയില്‍ ആയിരുന്നു ഷൂട്ടിംഗ്. അവിടെ ഞങ്ങള്‍ താമസിച്ച ഹോട്ടലിലെ മാനേജറായിരുന്നു പിന്നീട് എന്‍റെ ഭര്‍ത്താവ് ആയത്.

ചിത്രത്തിന്‍റെ ആദ്യം ദിനം ഒരു പാര്‍ട്ടിക്കിടെ ഒരു പ്രധാന നടന്‍ ഇതില്‍ അഭിനയിക്കുന്നുണ്ടോ എന്ന് ചോദിച്ച് എന്നോട് റൂമിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. എന്‍റെ പേര് പോലും ചോദിച്ചില്ല. അത് ശരിക്കും ഷോക്കിംഗ് ആയിരുന്നു.

എന്നാല്‍ ഞാന്‍ പോയില്ല എന്‍റെ റൂമില്‍ കിടന്നുറങ്ങി. എന്നാല്‍ അടുത്ത ദിവസം മുതല്‍ ആ ഷൂട്ടിംഗ് ലൊക്കേഷനില്‍ എനിക്ക് ഉപദ്രവമായിരുന്നു. നിരന്തരം റൂമിന്‍റെ വാതിലില്‍ മുട്ടലുകള്‍.

എന്‍റെ കഷ്ടപ്പാട് കണ്ടിട്ട് ഹോട്ടല്‍ മാനേജറായ എന്‍റെ ഭര്‍ത്താവ് റൂമുകള്‍ സിനിമക്കാര്‍ പോലും അറിയാതെ മാറ്റിയിരുന്നു. അതേ സമയം ഒരു കാട്ടിലെ സംഘട്ടന രംഗം എടുക്കുകയായിരുന്നു. ഹീറോയും ഹീറോയിനും ഒക്കെയുണ്ട്.

ആദിവാസികളായ ഞങ്ങളെ ഒരുകൂട്ടം ഉപദ്രവിക്കുന്നതാണ്. അതില്‍ ഒരാള്‍ നിരന്തരം എന്നെ മോശമായി സ്പര്‍ശിച്ചു. ഇയാളെ പിടിച്ച് സ്റ്റണ്ട് മാസ്റ്ററുടെ അടുത്ത് എത്തിച്ചപ്പോള്‍ സ്റ്റണ്ട് മാസ്റ്റര്‍ മുഴുവന്‍ സെറ്റിന് മുന്നില്‍ വച്ച് എന്നെ തല്ലി.

ഇതിനെതിരെ യൂണിയനില്‍ പരാതി കൊടുത്തപ്പോള്‍ ഒരു സഹകരണവും ലഭിച്ചില്ല. മാത്രമല്ല പൊലീസില്‍ എന്താണ് പരാതി നല്‍കാത്തത് എന്നാണ് തിരിച്ച് ചോദിച്ചത്.

അന്നെല്ലാം തെളിവുമായി ചെന്നൈയില്‍ വരെ വന്നത് അന്നത്തെ ഹോട്ടല്‍ മാനേജറായ ഭര്‍ത്താവ് ആയിരുന്നു. ഇത്തരം മോശം സംഭവങ്ങളോടെയാണ് സിനിമാ രംഗം വിട്ടത്.

അദ്ദേഹത്തിനെ കല്ല്യാണം കഴിച്ചു മൂന്ന് കുട്ടികളായി. എന്നാല്‍ അന്ന് സംഭവിച്ച മുറിവ് ഉണങ്ങാന്‍ 20-22വര്‍ഷം എടുത്തു. ഇപ്പോള്‍ ഞാന്‍ തിരിച്ചുവരവിന്‍റെ പാതയിലാണ്, വിചിത്ര പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/164337/actor-called-room-did-not-go-grudge-started-over-ruined-my-career-revealed-vichitra)