---
title: "എന്റെ ശരീരം നിങ്ങള്‍ക്കുള്ള ഉപഭോഗ വസ്തുവല്ല, വിലയിടാന്‍ വരരുത്': നടി ഫറ ഷിബ്‌ല"
english_title: "My body is not your commodity, do not come to price ': Actress Farah Shibla"
publisher: "moviemax.in"
canonical_url: "https://moviemax.in/news/16430/my-body-is-not-your-commodity-do-not-come-to-price-actress-farah-shibla"
published_at: "2021-12-16T22:58:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bb77ed7dbea_fara.jpg"
keywords: []
---

# എന്റെ ശരീരം നിങ്ങള്‍ക്കുള്ള ഉപഭോഗ വസ്തുവല്ല, വിലയിടാന്‍ വരരുത്': നടി ഫറ ഷിബ്‌ല

> **Lead Summary:** **താ**രങ്ങള്‍ പലരും സോഷ്യല്‍ മീഡിയയില്‍ ബോഡി ഷെയിമിംഗിന് ഇരയാകാറുണ്ട്. കഥാപാത്രങ്ങള്‍ക്കായി മേക്കോവര്‍ നടത്തുന്ന താരങ്ങള്‍ കയ്യടി നേടാറുണ്ടെങ്കിലും സോഷ്യല്‍ മീഡിയയില്‍ പല നടിമാരുടെയും ചിത്രങ്ങള്‍ക്ക് നേരെ വിമര്‍ശനങ്ങള്‍ ഉയരാറുണ്ട്.

## Article Content

**താ**രങ്ങള്‍ പലരും സോഷ്യല്‍ മീഡിയയില്‍ ബോഡി ഷെയിമിംഗിന് ഇരയാകാറുണ്ട്. കഥാപാത്രങ്ങള്‍ക്കായി മേക്കോവര്‍ നടത്തുന്ന താരങ്ങള്‍ കയ്യടി നേടാറുണ്ടെങ്കിലും സോഷ്യല്‍ മീഡിയയില്‍ പല നടിമാരുടെയും ചിത്രങ്ങള്‍ക്ക് നേരെ വിമര്‍ശനങ്ങള്‍ ഉയരാറുണ്ട്.

85 കിലോയില്‍ നിന്നും 65 കിലോയിലേക്ക് ശരീരഭാരം കുറച്ചും തിരികെ കൂട്ടിയും ആരാധകരെ ഞെട്ടിച്ച നടി ഫറ ഷിബ്‌ല സ്വന്തം ശരീരത്തെ സ്നേഹിക്കുന്നതാണ് ഏറ്റവും വലിയ വിപ്ലവമെന്ന് ഓര്‍മ്മിപ്പിക്കുകയാണ് ഇപ്പോള്‍. എഴുത്തുകാരി സോഫി ലൂയിസിന്റെ വാക്കുകള്‍ക്കൊപ്പം താരം പങ്കുവച്ച പുതിയ ചിത്രം ചര്‍ച്ചയാകുന്നു.

'ബ്രിമ്മിങ് ഫറ' എന്ന തലക്കെട്ടോടെ മഞ്ഞനിറത്തിലുള്ള സ്വിം സ്യൂട്ടിലാണ് ഷിബിലയുടെ പുതിയ ഫോട്ടോ. 'എന്റെ ശരീരം നിങ്ങള്‍ക്ക് വിമര്‍ശിക്കാനും ചര്‍ച്ച ചെയ്യാനും ഉള്ളതല്ല. എന്റെ ശരീരം നിങ്ങള്‍ക്കുള്ള ഉപഭോഗ വസ്തുവല്ല. എന്റെ ശരീരം എന്റെ ആയുധമാണ്. അനുഭവങ്ങളുടെ ശേഖരമാണത്. എന്റെ ശരീരം പൊരുതിയ യുദ്ധങ്ങള്‍ എനിക്ക് മാത്രം മനസിലാകുന്നതാണ് നിങ്ങളുടെ കണ്ണുകള്‍ക്ക് അത് മനസിലാകില്ല. എന്റെ ശരീരത്തിന് വിലയിടാന്‍ വരരുത്, എന്റെ സ്വത്വത്തിന് മൂല്യമിടൂ' സോഫി ലൂയിസ്- എന്ന കുറിപ്പോടെ ചിത്രം പങ്കുവച്ച താരം 'ബോഡിപോസിറ്റിവിറ്റി', 'സ്റ്റോപ്പ്ഫിസിക്കല്‍ കമന്റ്സ്' എന്നീ ഹാഷ്ടാഗുകളും ചേര്‍ത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/16430/my-body-is-not-your-commodity-do-not-come-to-price-actress-farah-shibla)